ടെഹ്റാൻ∙ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 26 വയസ്സുകാരനായ ഇർഫാൻ സോൾട്ടാനിയെ ഇറാൻ നാളെ (14) തൂക്കിലേറ്റുമെന്ന് റിപ്പോർട്ട്. മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ പലരെയും ഇതിനകം വെടിവച്ച് കൊലപ്പെടുത്തിയെങ്കിലും ഇതാദ്യമായാണ് പ്രക്ഷോഭങ്ങളിൽ അറസ്റ്റിലായ ഒരാളെ തൂക്കിലേറ്റുന്നതിന് ഇറാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വധശിക്ഷ നടപ്പിലാക്കുമെന്ന് ഇർഫാൻ സോൾട്ടാനിയുടെ കുടുംബത്തെ ഭരണകൂടം അറിയിച്ചതായി ഇറാൻ ഹ്യൂമൻ റൈറ്റ്സ് വ്യക്തമാക്കി.
\“ഒരു ചായയ്ക്ക് 782 രൂപ, ഒരു പ്ലേറ്റ് അവലിന് 1,512 രൂപ\“: അമേരിക്കയിൽ തരംഗമായി ഇന്ത്യൻ യുവാവിന്റെ \“ചായക്കട\“; സമൂഹമാധ്യമത്തിലും വൈറൽ US News
മക്കയിലെ ആ സ്നേഹപ്പായ: കണ്ണ് നിറയ്ക്കും കാഴ്ച; ഹൃദയം തൊട്ട ശുചീകരണ തൊഴിലാളിക്ക് അഭിനന്ദനപ്രവാഹം, പിന്നാലെ പുരസ്കാരം Gulf News
പ്രതിഷേധത്തിനിടെ ഒമ്പത് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ 648 പേർ ഔദ്യോഗികമായി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതായി ഇറാൻ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു, എന്നാൽ മരണസംഖ്യം 6,000ൽ അധികമാണെന്ന് സൂചന. ഏകദേശം 10,000 പേരെ അറസ്റ്റ് ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ.
സമീപ ദിവസങ്ങളിൽ സിവിലിയൻ പ്രക്ഷോഭകരെ വ്യാപകമായി കൊന്നൊടുക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. മറ്റൊരു മനുഷ്യാവകാശ ഗ്രൂപ്പായ നാഷനൽ യൂണിയൻ ഫോർ ഡെമോക്രസി ഇൻ ഇറാൻ (എൻയുഎഫ്ഡി) സോൾട്ടാനിയുടെ വധശിക്ഷ തടയാൻ രാജ്യാന്തര പിന്തുണ ആവശ്യപ്പെട്ടു.
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംNUFDIran എന്നX അക്കൗണ്ടിൽ നിന്ന് English Summary:
Iran execution of protester: Iran is set to execute 26-year-old Irfan Soltani on January 14 in Tehran for participating in anti-government protests, as human rights groups warn of rising death tolls and seek international intervention.