search

കൂടുതൽ ഫോണുകൾ ഉപയോഗിച്ചു? രണ്ടാമത്തെ ഫോൺ ഹോട്ടലിൽ നിന്ന് കണ്ടെടുത്തു, ചോദ്യംചെയ്യലിനോട് സഹകരിക്കാതെ രാഹുൽ

deltin33 Yesterday 11:51 views 443
  



പാലക്കാട് ∙ മൂന്നാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാമത്തെ ഫോണും പാലക്കാട് കെപിഎം ഹോട്ടലിൽനിന്നു പൊലീസ് കണ്ടെടുത്തു. ഇതോടെ രാഹുൽ കൂടുതൽ ഫോൺ ഉപയോഗിച്ചിരുന്നോ എന്ന സംശയം ബലപ്പെടുന്നുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ രാഹുൽ ഉപയോഗിച്ചിരുന്ന ഒരു ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു.

  • Also Read വൺ, ടു, ത്രീ...; പിണറായിക്കാലത്ത് ലൈംഗികാതിക്രമ കേസുകളിൽ പ്രതികളായവർ ഇവർ, രാഹുൽ 3 കേസിലും മുകേഷ് 2 കേസിലും പ്രതി   


പൊലീസിന്റെ ചോദ്യം ചെയ്യലിൽ താൻ രണ്ടു ഫോൺ ഉപയോഗിക്കുന്നുണ്ടെന്നാണ് രാഹുൽ പറഞ്ഞത്. ലഭിച്ച ഫോണുകളിൽ അതിജീവിതയുടെ നഗ്നദൃശ്യങ്ങൾ രാഹുൽ സൂക്ഷിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. അതേസമയം രാഹുൽ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടാമത്തെ ഫോണും ലഭിച്ച സ്ഥിതിക്കു തെളിവെടുപ്പിനായി രാഹുലിനെ പാലക്കാട്ടേയ്ക്ക് കൊണ്ടുപോകണോ എന്നതും ഇനി പൊലീസ് തീരുമാനിക്കും. അതേസമയം ചോദ്യം ചെയ്യലിൽ രാഹുൽ സഹകരിക്കുന്നില്ലെന്നാണ് പൊലീസിൽനിന്നും ലഭിക്കുന്ന വിവരം.  

  • Also Read ‘അതിജീവിതനെ കേൾക്കണം, പീഡന ശേഷം ചെരിപ്പ് വാങ്ങി നൽകിയെന്ന മൊഴിയിൽ സംശയം’: രാഹുലിനെ പിന്തുണച്ച് ശ്രീനാദേവി– വിഡിയോ   


മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇന്ന് കേസ് പരിഗണിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം.രാഹുലിന്റെ ജാമ്യാപേക്ഷ 16ന് പരിഗണിക്കും.
    

  • സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക
      

         
    •   
         
    •   
        
       
  • സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
      

         
    •   
         
    •   
        
       
  • ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Rahul Mamkootathil Case: In connection with the third molestation complaint, the police have recovered Rahul Mamkootathil\“s second phone from KPM Hotel in Palakkad. This strengthens the suspicion that Rahul might have been using more phones. When Rahul was taken into police custody, the police had seized one phone he was using. During police interrogation, Rahul stated that he uses two phones. The police will also examine the recovered phones to determine if Rahul has stored any nude visuals of the survivor.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470204