ഒട്ടാവ ∙ ലോറൻസ് ബിഷ്ണോയ് സംഘം, ഇന്ത്യൻ സർക്കാരിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്റെ റിപ്പോർട്ട്. റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്റെ മൂന്നുപേജുള്ള റിപ്പോർട്ടിൽ, ബിഷ്ണോയ് സംഘത്തിന് ഇന്ത്യൻ സർക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് ആറു തവണയാണ് പരാമർശിക്കുന്നത്.
Also Read മദ്യം വാങ്ങാൻ പോയി, \“ഡ്യൂട്ടി ഫ്രീയിൽ\“ കിട്ടിയത് എട്ടിന്റെ പണി; എയർ ഇന്ത്യ പൈലറ്റ് ജോലിക്കെത്തിയത് മദ്യപിച്ച്
ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ കാനഡയിലെ സ്വാധീനം വർധിക്കുന്നതിനെക്കുറിച്ചുള്ള രഹസ്യ നിരീക്ഷണ റിപ്പോർട്ടാണ് പുറത്തായത്. ഇന്ത്യയിലെ ജയിലിലിരുന്ന് ക്രിമിനൽ പ്രവർത്തനങ്ങൾ ലോറൻസ് ബിഷ്‌ണോയ് നിയന്ത്രിക്കുന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സർക്കാരിനു വേണ്ടി പ്രവർത്തിക്കുന്ന ബിഷ്ണോയ് ഗ്രൂപ്പ് തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ആക്രമണം നടത്തുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
Also Read പൈലറ്റിന് മദ്യത്തിന്റെ മണം; കൈയോടെ പൊക്കി കനേഡിയൻ അധികൃതർ, ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യ
തട്ടിക്കൊണ്ടുപോകൽ, ലഹരിമരുന്ന് കടത്ത്, സാമ്പത്തിക തട്ടിപ്പുകൾ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ ക്രിമിനൽ പ്രവർത്തനങ്ങളിൽ ബിഷ്ണോയ് സംഘം ഏർപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ലോറൻസ് ബിഷ്ണോയ് സംഘം കാനഡയിൽ അക്രമ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും ഇവരുടെ പ്രവർത്തനങ്ങൾ വ്യാപിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്.
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
English Summary:
Bishnoi Gang\“s Activities Under Scrutiny in Canada: Lawrence Bishnoi gang is allegedly working for the Indian government. The Royal Canadian Mounted Police report suggests the gang\“s involvement in criminal activities to further their operations. This revelation comes amidst efforts to improve relations between India and Canada.