search

‘അത് ദുരുപയോഗം...’; അതിജീവിതയ്ക്കെതിരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ

deltin33 The day before yesterday 11:51 views 864
  



തിരുവനന്തപുരം ∙ സൈബർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് തനിക്കെതിരെ പരാതി നൽകിയ അതിജീവിതയ്ക്കെതിരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ വിദേശത്തുള്ള അതിജീവിതയ്ക്ക് എതിരെയാണു ശ്രീനാദേവി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. നിയമപരമായി ലഭ്യമാകുന്ന സംരക്ഷണം അതിജീവിത ദുരുപയോഗം ചെയ്തു എന്നാണ് ശ്രീനാദേവിയുടെ പരാതി.  

  • Also Read ‘അതിജീവിതനൊപ്പം’; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത പരാതി നൽകി, കേസെടുക്കും   


ഒരു സ്ത്രീ എന്ന നിലയിൽ, പരാതിക്കാരി എന്ന നിലയിൽ അതിജീവിതയ്ക്ക് ലഭിക്കുന്ന നിയമപരിരക്ഷ ദുരുപയോഗം ചെയ്തുകൊണ്ടാണ് പരാതി നൽകിയതെന്നാണു ശ്രീനാദേവിയുടെ ആക്ഷേപം. അതേസമയം അതിജീവിത നൽകിയ പരാതിയിൽ ഇതുവരെയും പൊലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും വിളിപ്പിച്ചാൽ അന്വേഷണത്തിനോടു സഹകരിക്കുമെന്നും ശ്രീനാദേവി മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. പീഡനക്കേസുകളിൽ പരാതി നൽകുന്ന സ്ത്രീകൾക്ക് നിയമം അനുശാസിക്കുന്ന പരിരക്ഷ ലഭിക്കണമെന്നാണു പക്ഷം. എന്നാൽ അത് ദുരുപയോഗം ചെയ്യുകയും ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുകയും ചെയ്യരുതെന്നും ശ്രീനാദേവി വിശദീകരിച്ചു.

  • Also Read ‘അതിജീവിതനെ കേൾക്കണം, പീഡന ശേഷം ചെരിപ്പ് വാങ്ങി നൽകിയെന്ന മൊഴിയിൽ സംശയം’: രാഹുലിനെ പിന്തുണച്ച് ശ്രീനാദേവി– വിഡിയോ   


ചൊവ്വാഴ്ചയാണ് സൈബർ അധിക്ഷേപം നടത്തിയ കോൺഗ്രസ് ജനപ്രതിനിധി ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകിയത്. പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി കുഞ്ഞമ്മ \“അതിജീവിതനൊപ്പം\“ എന്നു പരാമർശിച്ചു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകിയത്. തുടർന്ന് സൈബർ ആക്രമണത്തിൽ കേസെടുക്കാൻ ഡിജിപി നിർദേശം നൽകിയിരുന്നു.
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മുൻപും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്നപ്പോൾ രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് ശ്രീനാദേവി സ്വീകരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ശ്രീനാദേവി സിപിഐയിൽനിന്നും കോൺഗ്രസിൽ ചേർന്നത്. English Summary:
Counter Complaint by Sreenadevi Kunjamma: Sreenadevi Kunjamma has filed a counter-complaint against the survivor who had filed a complaint against her, accusing her of a cyber attack. Sreenadevi submitted her complaint to the Chief Minister and the DGP against the survivor, who is currently abroad and had filed a molestation complaint against Rahul Mankootathil. Sreenadevi\“s complaint alleges that the survivor has misused the legal protection available to her.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
471013