search

പാലക്കാട് മണ്ഡലം നിലനിർത്താൻ കെ.മുരളീധരൻ? രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്രനായി മത്സരിക്കുമോ?

Chikheang The day before yesterday 11:51 views 1039
  



പാലക്കാട് ∙ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് പ്രതിരോധത്തിലാക്കിയതോടെ പാലക്കാട് മണ്ഡലം നിലനിർത്താൻ ‘സർപ്രൈസ്’ സ്ഥാനാർഥിയെ അവതരിപ്പിക്കാൻ കോൺഗ്രസിൽ ആലോചന. മണ്ഡലത്തിനു പുറത്തുള്ളയാൾ തന്നെയാകും സ്ഥാനാർഥി. കെ.മുരളീധരൻ വരണമെന്ന് പ്രവർത്തകർ ആവശ്യമുന്നയിച്ചു. ബിജെപി രണ്ടാം സ്ഥാനത്തുള്ള മണ്ഡലമാണെന്നതിനാൽ ജാഗ്രതയോടെയാകും സ്ഥാനാർഥി നിർണയം. സീറ്റ് ലഭിച്ചില്ലെങ്കിൽ രാഹുൽ സ്വതന്ത്രനായി മത്സരിക്കുന്ന സാഹചര്യമുണ്ടാക്കുന്ന പ്രതിസന്ധി ഇല്ലാതായെന്നാണു കോൺഗ്രസ് കരുതുന്നത്. സ്ഥാനാർഥികളെ കണ്ടെത്താനും രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാനും എഐസിസിയുടെ നേതൃത്വത്തിലും ചില നേതാക്കൾ സ്വതന്ത്രമായും ഏർപ്പെടുത്തിയ ഏജൻസികളും ജില്ലയിൽ സർവേ നടത്തുന്നുണ്ട്.

മുസ്‍ലിം ലീഗിൽ നിന്നു കോങ്ങാടും സിഎംപിയിൽ നിന്നു നെന്മാറയും ഏറ്റെടുക്കാൻ കഴിയുമെന്നാണു കോൺഗ്രസ് കരുതുന്നത്. അതേസമയം, നിലവിൽ മത്സരിച്ചുകൊണ്ടിരിക്കുന്ന പട്ടാമ്പി സീറ്റ് ലീഗിനു വിട്ടുനൽകുന്ന കാര്യത്തിൽ കോൺഗ്രസിന് എതിർപ്പുണ്ട്. തൃത്താലയിൽ വി‌.‌ടി.ബൽറാമിനാണു മുൻഗണന. മുൻ ഡിസിസി പ്രസിഡന്റ് സി.വി.ബാലചന്ദ്രനുവേണ്ടിയും പ്രാദേശിക താൽപര്യമുണ്ട്.

സംവരണ മണ്ഡലമായ കോങ്ങാട് ലീഗിൽ നിന്നു വിട്ടുകിട്ടിയാൽ കെപിസിസി ജനറൽ സെക്രട്ടറി കെ.എ.തുളസിക്കാണു കൂടുതൽ സാധ്യത. രമ്യ ഹരിദാസിനും ഈ സീറ്റിൽ താൽപര്യമുണ്ട്. അതേസമയം, രമ്യ നേരത്തെ പ്രതിനിധീകരിച്ച ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തരൂരിലും പേര് ഉയർന്നുകേൾക്കുന്നു. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യനെയും പരിഗണിക്കുന്നുണ്ട്. കെപിസിസി അംഗം സി.പ്രകാശന്റെ പേരും സാധ്യതാ പട്ടികയിൽ ഉണ്ട്.
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നെന്മാറ സീറ്റ് വിട്ടുകിട്ടിയാൽ ആദ്യം പരിഗണിക്കുക ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്റെ പേരാണെന്നറിയുന്നു. കെ.ജി.എൽദോ, കെ.സി.പ്രീത്, ഡോ.ലക്ഷ്മി ആർ.ചന്ദ്രൻ, സജേഷ് ചന്ദ്രൻ എന്നിവരും പരിഗണനാ പട്ടികയിൽ ഉണ്ട്. ആലത്തൂരിലും കെ.സി.പ്രീതിന്റെ പേരു പരിഗണിക്കുന്നു. കഴിഞ്ഞ തവണ മത്സരിച്ച പാളയം പ്രദീപ്, കെ.എം.ഫെബിൻ എന്നിവരാണു മറ്റു ചിലർ.

ചിറ്റൂരിൽ സുമേഷ് അച്യുതനു തന്നെയാണു സാധ്യത. കെ.എസ്.തനികാചലം, പി.എസ്.ശിവദാസ് എന്നിവർക്കു വേണ്ടിയും ആവശ്യമുയരുന്നു. ഒറ്റപ്പാലത്തു കഴിഞ്ഞ തവണ ഡോ.പി.സരിനു വേണ്ടി സീറ്റ് വിട്ടുനൽകിയ കെപിസിസി ജനറൽ സെക്രട്ടറി പി.ഹരിഗോവിന്ദനാണു പരിഗണനയിലുള്ള ഒന്നാമത്തെയാൾ. മലമ്പുഴയിലും ഷൊർണൂരിലും തീപ്പൊരി യുവനേതാക്കളെ മത്സരിപ്പിക്കണമെന്നാണു സർവേയിൽ ആവശ്യം ഉയർന്നത്. ഷൊർണൂരിൽ ഡിസിസി ജനറൽ സെക്രട്ടറി ടി.വൈ.ഷിഹാബുദ്ദീനെ മത്സരിപ്പിച്ചാൽ നേട്ടമുണ്ടാകുമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.

പട്ടാമ്പി സീറ്റിൽ ഒരുപിടി സ്ഥാനാർഥിമോഹികളുണ്ട്. കഴിഞ്ഞ തവണ പരാജയപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി മണ്ഡലത്തിൽതന്നെ കഴിഞ്ഞ 5 വർഷമായി പ്രവർത്തിച്ചുവരികയാണ്. കോൺഗ്രസിലേക്കു തിരിച്ചുവരുമ്പോൾ വി ഫോർ പട്ടാമ്പി നേതാവ് ടി.പി.ഷാജിക്കു സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായി അറിയുന്നു. കഴിഞ്ഞ തവണ ഷൊർണൂരിൽ മത്സരിച്ച മുൻ യൂത്ത് കോൺഗ്രസ് നേതാവ് ടി.എച്ച്.ഫിറോസ് ബാബുവും പരിഗണനയിലുണ്ട്. English Summary:
Palakkad Congress Candidate search intensifies as Congress considers a \“surprise\“ candidate to retain the Palakkad constituency following Rahul Mankootathil\“s arrest. The party is conducting surveys to identify potential candidates and assess the political landscape, aiming for a strategic selection in this BJP-contested area.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161592