തൃപ്പൂണിത്തുറ ∙ കണ്ടനാട് പാടശേഖരത്തിലെ കാറ്റിലാടുന്ന നെൽക്കതിരുകൾ കൊയ്ത്തിന് പാകമായി. നൂറുമേനി വിളഞ്ഞ പാടം കാണാൻ നാട്ടുകാരും കൃഷിക്കാരും ഒത്തുകൂടുമ്പോൾ എല്ലാവരുടെയും കണ്ണുകൾ തിരയുന്നത് ഒരാളെയാണ്; മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ ശ്രീനിവാസനെ.
വിളവെടുപ്പിന്റെ ആവേശം കാണാൻ അദ്ദേഹമില്ല. വർഷങ്ങൾക്ക് മുൻപ് 2 ഏക്കറിൽ ശ്രീനിവാസൻ വിത്തിട്ടു തുടങ്ങിയ കൃഷിയാണിത്. 60 ഏക്കറിലാണ് ഇത്തവണത്തെ കൃഷിയിറക്കിയത്. ശാരീരിക അസ്വസ്ഥതകൾ കാരണം ശ്രീനിവാസനു സെപ്റ്റംബറിലെ വിത ഉത്സവത്തിന് വരാൻ കഴിഞ്ഞില്ല. എന്നാൽ അച്ഛന്റെ ആഗ്രഹം മുടങ്ങാതിരിക്കാൻ മകൻ ധ്യാൻ ശ്രീനിവാസനെത്തി.
നാട്ടുകാരും കർഷകരുമായ മനു ഫിലിപ് തുകലൻ , സാജു കുര്യൻ എന്നിവർക്കൊപ്പം ധ്യാൻ വിത ഉത്സവം പൂർത്തിയാക്കി. ഉമ നെൽവിത്തുകളാണ് വിതച്ചത്. അടുത്തയാഴ്ച കൊയ്ത്തുത്സവം നടക്കുമ്പോൾ, ശ്രീനിവാസനോടുള്ള ആദരസൂചകമായി പാടശേഖരത്തിനരികെ അദ്ദേഹത്തിന്റെ ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കാനാണ് കർഷകരുടെ തീരുമാനം. ശ്രീനിവാസൻ പണം മുടക്കി നവീകരിച്ച കുളക്കരയിൽ, പാടത്തേക്ക് നോക്കി നിൽക്കുന്ന രൂപത്തിൽ പ്രതിമ സ്ഥാപിക്കുമെന്ന് മനു ഫിലിപ് പറയുന്നു.
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
English Summary:
Kerala agriculture news focuses on the harvest at Kandanad paddy field, a project initiated by the late actor Sreenivasan. A statue will be erected as a tribute to him near the field.