search

രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണ; ശ്രീനാദേവി കുഞ്ഞമ്മയോട് കോൺഗ്രസ് വിശദീകരണം തേടി, തൃപ്തികരമല്ലെങ്കിൽ നടപടി

LHC0088 The day before yesterday 11:51 views 185
  



പത്തനംതിട്ട ∙ പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയോട് ഡിസിസി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകും.  

  • Also Read പരിശോധനയ്ക്ക് രാഹുലിന്റെ വീട്ടിലെത്തി പൊലീസ്; തേടിയത് ലാപ്ടോപ്പ്? ചെലവഴിച്ചത് പത്ത് മിനിറ്റ് മാത്രം   


‘‘രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ അതിജീവിതന്റെ ഒപ്പമാണ്. അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ. സത്യം ജയിക്കട്ടെ. സത്യം അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്ന് കോടതി തീരുമാനിക്കട്ടെ. അതുവരെ രാഹുൽ ക്രൂശിക്കപ്പെടേണ്ടതില്ല’’– ശ്രീനാദേവി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞതിങ്ങനെ.

  • Also Read ‘അത് ദുരുപയോഗം...’; അതിജീവിതയ്ക്കെതിരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ   


ചിലർ അജൻഡ വച്ച് നടത്തുന്ന കഥാപ്രസംഗങ്ങളിൽ എത്രമാത്രം വാസ്തവമുണ്ടെന്നത് ബോധ്യപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്. കഥകൾ മെനയപ്പെടുന്നുണ്ടോയെന്നതും വിലയിരുത്തണം. അവനവന്റെ വിഷയങ്ങളിലും സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിഷയങ്ങളിലുമെല്ലാം ഈ കരുതലും കരുണയും വരുന്നുണ്ടോയെന്നും ശ്രദ്ധിക്കണം. രാഹുലിനെതിരെയുള്ള ആദ്യകേസിൽ പീഡനാരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പരാതിയിലും കോടതി സംശയം പ്രകടിപ്പിച്ചിരുന്നതായും ശ്രീനാദേവി പറഞ്ഞിരുന്നു.
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സിപിഐ വിട്ടാണ് ശ്രീനാദേവി കോൺഗ്രസിൽ ചേർന്നത്. സിപിഐയിൽ ആയിരിക്കെ രാഹുലിനെ അനുകൂലിച്ചതിനെതിരെ സിപിഐ നേതൃത്വം രംഗത്തെത്തിയിരുന്നു. സിപിഐ ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച ശേഷമാണ് ശ്രീനാദേവി സിപിഐ വിട്ടത്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Sreena Devi എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
DCC Seeks Explanation from Sreenadevi Kunjamma on Rahul Mankootathil Case: DCC seeks explanation from Sreenadevi Kunjamma for her social media post on the Rahul Mankootathil case, threatening disciplinary action. While stating she stands with the survivor, Sreenadevi urged that Rahul should not be crucified and that the court must decide the truth.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159360