search

സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

cy520520 Yesterday 11:51 views 544
  



വണ്ടൂർ ∙ കുടുംബാംഗങ്ങളോടൊപ്പം പുഴയിൽ കുളിക്കാൻ പോയപ്പോൾ വെള്ളത്തിൽ അകപ്പെട്ട സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങിപ്പോയ വിദ്യാർഥി ആശുപത്രിയിൽ മരിച്ചു. കൂരാട് പനംപൊയിൽ മരുതത്ത് അബ്ദുൽ ഗഫൂറിന്റെ മകൻ അയ്മൻ ഗഫൂർ (11) ആണ് മരിച്ചത്. ചൊവ്വാ വൈകിട്ടാണ് അപകടമുണ്ടായത്. കൂരാട് പഴേടം പനംപൊയിൽ ജിഎൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും സ്കൂൾ ലീഡറുമാണ്.

പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്നു. ഉപജില്ല കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇന്ന് സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെത്തിച്ച് കൂരാട് ജുമാ മസ്ജിദിൽ കബറടക്കും. വിദേശത്തായിരുന്നു പിതാവ് അബ്ദുൽ ഗഫൂർ ദുരന്ത വിവരമറിഞ്ഞ് നാട്ടിലെത്തി.
  English Summary:
Vandoor news: A young student tragically died while trying to save his brother and friend from drowning in a river near Vandoor. The 11-year-old was a bright student and school leader, deeply involved in extracurricular activities before his untimely demise. His funeral will be held today at the local mosque.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156636