search

20 രൂപയുടെ ‘സമൃദ്ധി’ ഊണിൽ നിന്ന് 10 രൂപയുടെ ‘ഇന്ദിര’ ഇഡ്ഡലിയിലേക്ക്; വിശപ്പുരഹിത കൊച്ചിയോ, പേരുമാറ്റ രാഷ്ട്രീയമോ?

LHC0088 Yesterday 11:51 views 635
  



കൊച്ചി∙ നഗരത്തിൽ ഭരണം മാറിയതോടെ ഇനി പോര് ഭക്ഷണശാലകളുടെ പേരിനെച്ചൊല്ലി. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി കൊണ്ടുവന്ന ‘സമൃദ്ധി’ കന്റീനുകൾക്കൊപ്പം ‘ഇന്ദിര’ കന്റീൻ ആരംഭിക്കാനുള്ള കോർപറേഷൻ പുതിയ ഭരണസമിതിയുടെ തീരുമാനമാണ് തർക്കത്തിന് ആധാരം. 20 രൂപയ്ക്ക് സമൃദ്ധിയിൽ ഊണ് കിട്ടുമെങ്കിൽ 10 രൂപയ്ക്ക് 3 ഇഡ്ഡലി അടങ്ങിയ ഭക്ഷണം കൊടുക്കാനാണ് ഇന്ദിര കന്റീൻ ആലോചിക്കുന്നത്. ഇന്ദിരയുടെ മറവിൽ സമൃദ്ധിയെ തകർക്കാൻ ശ്രമിക്കുന്നെന്നാണ് എൽഡിഎഫ് ആരോപണം.  

  • Also Read ബിജെപി ഭരിക്കുന്ന പഞ്ചായത്തിലെ വാഹനത്തിൽ കാവിഹാരം; 3 മണിക്കൂർ സമരം ചെയ്ത് മാറ്റിച്ച് ഇടത് അംഗങ്ങൾ   


∙ 20 രൂപയുണ്ടെങ്കിൽ വയറിന് സമൃദ്ധി

സാമ്പാർ, തോരന്‍ അല്ലെങ്കിൽ അവിയൽ, അച്ചാർ, പപ്പടം– ഇത്രയും വിഭവങ്ങള്‍ വെറും 20 രൂപയ്ക്കാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനടുത്ത് പരമാര റോഡിലുള്ള സമൃദ്ധി കന്റീനിൽ കിട്ടുക. ‘വിശപ്പുരഹിത കൊച്ചി’ പദ്ധതിയുടെ ഭാഗമായി മുൻ മേയർ എം.അനിൽ കുമാറിന്റെ നേതൃത്വത്തിൽ 2021 ലാണ് സമൃദ്ധി കന്റീന് തുടക്കം കുറിക്കുന്നത്. 10 രൂപയ്ക്ക് ഊണ് മാത്രമായിരുന്നു തുടക്കമെങ്കിൽ പിന്നീട് ഇത് 20 രൂപയായി. 10 രൂപ സർക്കാർ സബ്സിഡിയും നൽകിയിരുന്നു. എന്നാൽ ഒന്നര വർഷം കഴിഞ്ഞതോടെ സബ്സിഡി ഇല്ലാതായി. ഇതോടെയാണ് മറ്റു വിഭവങ്ങളിലേക്കു കൂടി സമൃദ്ധി കടക്കുന്നത്.

  • Also Read ‘വലിയ അഴിമതിക്കുള്ള ശ്രമം ആദ്യ റൗണ്ടിൽ പൊട്ടി, അതാണ് അന്ന് സംഭവിച്ചത്; കേസ് കാണിച്ചു തരൂ പിൻവലിക്കാം’   


∙ ദിവസം 8000 ഊണ്

സമൃദ്ധിയുടെ നോർത്ത് പരമാര റോഡിനു പുറമെ കടവന്ത്രയിൽ ജിസിഡിഎ കെട്ടിടത്തിലും ഫോർട്ട് കൊച്ചിയിൽ റോ–റോ ജട്ടിക്കടുത്തുമാണ് കന്റീനുകളുള്ളത്. ഇവിടെ മൂന്നിടങ്ങളിലുമായി 7,500–8,000 ഊണാണ് ചെലവാകുക. ഇതിൽ നോർത്തിലുള്ള കന്റീനിൽ 3500, ജിസിഡിഎയിൽ 2000–2500, ഫോർട്ട് കൊച്ചിയിൽ 1500–2000 എന്നിങ്ങനെയാണ് ഊണ് ചെലാവാകുന്നത്. ഇതിൽ 5000 ഊണുകളോളമാണ് ഡിസ്കൗണ്ട് നിരക്കിൽ കൊടുക്കുന്നത്. നോർത്തിൽ ഊണിന് 20 രൂപയാണെങ്കിലും മീൻ, ഇറച്ചി വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രീമിയം, പൊതിച്ചോർ ഒക്കെ ലഭ്യമാണ്. അതിനൊപ്പം, മന്തിയും അൽഫാമും പൊറോട്ടയും ബീഫും അടക്കം നാട്ടിലുള്ള എല്ലാ ഭക്ഷണവും ലഭിക്കുന്ന ഇടമായി ഇത് മാറി. മാത്രമല്ല, ഇന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് നോർത്തിലെ സമൃദ്ധി. ജിസി‍‍ഡിഎയിൽ ഊണിന് 40 രൂപയാണ്. ഇതനുസരിച്ച് വിഭവങ്ങളുടെ എണ്ണവും കൂടും. ഫോർട്ട് കൊച്ചിയിൽ 20 രൂപയ്ക്ക് ഊണും 30 രൂപയ്ക്ക് പ്രഭാതഭക്ഷണവും ലഭിക്കും.     
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ ഇത്ര കുറഞ്ഞ നിരക്കിൽ നഷ്ടമല്ലേ?

ആകെ കൊടുക്കുന്ന ഊണിൽ 5,000ത്തോളമാണ് കുറഞ്ഞ നിരക്കിൽ നൽകുന്നത്. എന്നാൽ ഒരു ഊണ് തയാറാക്കാൻ സമൃദ്ധിക്ക് വേണ്ടി വരുന്നത് ഏകദേശം 37 രൂപയാണ്. അപ്പോൾ ഓരോ 20 രൂപയുടെ ഊണിലും 17 രൂപ നഷ്ടം. ഓരോ ദിവസവും 50,000 മുതൽ 70,000 രൂപ വരെ ഊണിനത്തിൽ ഇവർക്ക് നഷ്ടമാണ്. എന്നാൽ ഇതിനെ മറികടക്കുന്നത് മറ്റു വിഭവങ്ങള്‍ മെനുവിൽ ഉൾപ്പെടുത്തിയാണ്. അതിനാകട്ടെ, വിപണിയിലെ വിലയുമായി വലിയ വ്യതാസമില്ല താനും. മികച്ച ഭക്ഷണം കൊടുത്തു തുടങ്ങിയതോടെ നോൺ–വെജ് ഐറ്റങ്ങൾക്കടക്കം അനുഭവപ്പെടുന്ന തിരക്ക് തന്നെ ഇതു സാക്ഷ്യപ്പെടുത്തും.  

∙ ലാഭമില്ല, നഷ്ടവും, തൊഴിലും പ്രധാനം

ഇത്രയും നഷ്ടത്തിൽ വിഭവങ്ങൾ കൊടുത്തിട്ടും മറ്റു വിഭവങ്ങൾ വഴി ‘മാനേജ്’ ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ ഇതിന്റെ നടത്തിപ്പുകാർ ചില്ലറക്കാരല്ല. അത് കുടുംബശ്രീയാണ്. 200 പേരാണ് മൂന്നു സമൃദ്ധി കാന്റിനുകളിലുമായി പ്രവർത്തിക്കുന്നത്. വലിയ ലാഭം കിട്ടുന്നില്ലെങ്കിലും 200 പേർക്ക് ഉപജീവനത്തിനുള്ള മാർഗം കൂടിയാണ് ഇതെന്ന് ഇവിടെ പ്രവർത്തിക്കുന്നവർ തന്നെ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഇവിടെ പ്രവർത്തിക്കുന്ന കുടുംബശ്രീക്കാർ ഹോട്ടൽ നടത്തിപ്പിനായി പരിശീലനവും നേടിയവരാണ്. കുടുംബശ്രീയുടെ കുന്നംകുളത്തുള്ള പരിശീലന കേന്ദ്രത്തിൽ പരിശീലനം പൂർത്തിയാക്കിയാണ് ഇവര്‍ സമൃദ്ധിക്ക് തുടക്കം കുറിക്കുന്നതു തന്നെ. 15,000 മുതൽ 30,000 രൂപ വരെയാണ് ഇവിടെയുള്ളവർക്കു ലഭിക്കുന്ന ശമ്പളം. കൊച്ചി കോർപറേഷന്റെ സാമൂഹിക നീതി വിഭാഗമാണ് മേൽനോട്ടം.

  • Also Read ‘വലിയ അഴിമതിക്കുള്ള ശ്രമം ആദ്യ റൗണ്ടിൽ പൊട്ടി, അതാണ് അന്ന് സംഭവിച്ചത്; കേസ് കാണിച്ചു തരൂ പിൻവലിക്കാം’   


∙ മറ്റു ചെലവില്ലാത്തതും കാരണമാണ്

കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിൽ പണ്ടുണ്ടായിരുന്ന ‘ലിബറാ’ ഹോട്ടലാണ് പിന്നീട് സമൃദ്ധിക്കായി രൂപം മാറിയത്. സ്ഥലം മുതൽ അടുക്കള സജ്ജീകരിക്കലും മേശയും കസേരയും വാങ്ങിക്കുന്നതടക്കം സമൃദ്ധി തുടങ്ങാനുള്ള എല്ലാ സഹായങ്ങളും ഒരുക്കിയത് കോർപറേഷനാണ്. സമൃദ്ധിക്കുള്ള സ്ഥലം, വൈദ്യുതി, വെള്ളം എന്നിവയും കോർപറേഷനാണ് നോക്കുന്നത്. നോർത്തിലെ സമൃദ്ധി തുടങ്ങാൻ 30 ലക്ഷത്തോളം രൂപ സ്പോൺസർഷിപ്പിലൂടെ കോർപറേഷൻ സമാഹരിച്ചു നൽകി. സ്ഥലമടക്കം കണ്ടെത്തി സ്വന്തമായി തുടങ്ങണമെങ്കിൽ 2.5–3 കോടി രൂപയെങ്കിലും വേണ്ടിടത്താണ് കോർപറേഷന്റെ കൈയയച്ച സഹായത്തോടെ സമൃദ്ധി പച്ചപിടിച്ചതും മറ്റു രണ്ടു സ്ഥലങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചതും.

∙ എന്തുകൊണ്ട് ഇപ്പോൾ വിവാദം?

നഗരത്തിൽ എത്തുന്ന എല്ലാ സാധാരണകാർക്കും ഏറ്റവും മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ‘ഇന്ദിരാ കന്റീൻ’ പദ്ധതി ആരംഭിക്കുമെന്ന് കൊച്ചി മേയർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തുടക്കത്തിൽ നോർത്ത് പരമാര റോഡിലെയും ഫോർട്ട് കൊച്ചിയിലേയും സമൃദ്ധിയുമായി ചേർന്നായിരിക്കും പ്രവർത്തനം. 10 രൂപ നിരക്കിൽ പ്രഭാതഭക്ഷണവും രാത്രി ഭക്ഷണവുമാണ് യുഡിഎഫ് നിയന്ത്രണമുള്ള ഭരണസമിതിയുടെ പദ്ധതി. എന്നാൽ എൽഡിഎഫ് ഭരണസമിതി കൊണ്ടുവന്ന സമൃദ്ധിയെ തകർക്കാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് പ്രതിപക്ഷം ആരോപിച്ചിരിക്കുന്നത്. 10 രൂപയ്ക്ക് ഭക്ഷണം സ്വാഗതം ചെയ്യുമ്പോൾ തന്നെ നിലവിലുള്ള സമൃദ്ധി വഴി തന്നെ ഇൗ നിരക്കിൽ പ്രാതലും രാത്രിഭക്ഷണവും നൽകാൻ നടപടി സ്വീകരിക്കാമായിരുന്നുവെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിനു പകരം ഇന്ദിരാ കന്റീൻ എന്ന് പേരു നൽകിയത് സമൃദ്ധിയെ തകർക്കാനാണെന്നും അവർ ആരോപിക്കുന്നു.  

∙ സാധ്യമാകുമോ ഇന്ദിര?

രാവിലെ 10 രൂപയ്ക്ക് 3 ഇഡ്ഡലിയും വൈകിട്ട് ഇതേ നിരക്കിൽ കഞ്ഞിയുമാണ് ഇന്ദിരാ കന്റീൻ വഴി നൽകുക എന്ന് കോർപറേഷൻ കൗൺസിൽ വൃത്തങ്ങൾ പറഞ്ഞു. നിലവിലെ സമൃദ്ധികളിൽ ഒരു പ്രത്യേക കൗണ്ടർ ഇന്ദിര കന്റീനായി തുറക്കാനാണ് ആലോചന. 2017ൽ കര്‍ണാടകത്തിലെ സിദ്ധരാമയ്യ സർക്കാര്‍ ആരംഭിച്ച ഇന്ദിര കന്റീൻ പദ്ധതിയുടെ മാതൃകയിലാണ് ഇതും നടപ്പാക്കുക. എന്നാൽ തമിഴ്നാട്ടിലെയും കർണാടകത്തിലെയും ഈ പദ്ധതികൾക്ക് സർക്കാർ സബ്സിഡി ഉണ്ടായിരുന്നു. എന്നാൽ സമൃദ്ധി പ്രവർത്തിക്കുന്നത് സർക്കാർ സബ്സിഡി ഇല്ലാതെയാണ്. ഇപ്പോൾ സമൃദ്ധിയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് ഇന്ദിര കന്റീനും പ്രവർത്തിക്കാം. എന്നാൽ മറ്റു സ്ഥലങ്ങളിൽ തുടങ്ങണമെങ്കിൽ കോർപറേഷൻ സഹായം നൽകേണ്ടി വരും. English Summary:
Kochi witnesses a debate between Samriddhi and Indira canteens, two initiatives aimed at providing affordable meals for the underprivileged. The controversy arises over the introduction of Indira canteens alongside the existing Samriddhi outlets.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158992