search

‘സമൂഹം സംശയത്തോടെ കാണുന്നവരെ സ്ഥാനാർഥിയാക്കുന്നു; വോട്ടർമാരെ ബൂത്തിലെത്തിക്കാനുളള ശ്രമം പോലുമില്ല’

deltin33 The day before yesterday 11:52 views 890
  



തിരുവനന്തപുരം ∙ തദ്ദേശ തിര ഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്നു സിപിഎം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതരമായ സംഘടനാ ദൗർബല്യങ്ങൾ. ‘പല ബ്രാഞ്ചുകളും ലോക്കൽ കമ്മിറ്റികളും അത്രയേറെ ദുർബലമാണെന്നു തിരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തി. പാർട്ടി അംഗങ്ങളിൽ പലരും പ്രവർത്തിക്കുന്നില്ല. വോട്ടർമാരെ നേരിട്ടുകണ്ടു സംസാരിക്കുന്ന രീതി കയ്യൊഴിഞ്ഞ അവസ്ഥയാണ് പലയിടത്തും’– സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ഏറ്റുപറയുന്നു. പാർട്ടി കമ്മിറ്റികളിലുള്ളവരുടെ പങ്കുവയ്ക്കലായി സ്ഥാനാർഥിനിർണയം മാറിയെന്നും സമൂഹം സംശയത്തോടെ കാണുന്നവരെ സ്ഥാനാർഥികളാക്കുന്നുവെന്നമുള്ള ഗുരുതര ആരോപണങ്ങൾ റിപ്പോർട്ടിൽ ഉന്നയിക്കുന്നു.
What you should read next

  • ഭരണകൂടം എഴുത്തുകാർക്ക് \“ആനുകൂല്യങ്ങൾ\“ നൽകുന്നത് വിധേയത്വത്തിനുള്ള കൂലിയോ?: വി.ടി.ബൽറാം Palakkad
      

         
    •   
         
    •   
        
       


ഈ പോരായ്മകൾ കാരണം നാട്ടിലെ ചലനങ്ങൾ തിരിച്ചറിയുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ദൗർബല്യങ്ങൾ അടിയന്തരമായി തിരുത്തണമെന്നും സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടു. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്നങ്ങളിങ്ങനെ:

ജനങ്ങളിൽനിന്ന് അകന്നകന്ന്...

∙ ജനങ്ങളുമായി സംസാരിച്ച് സംശയങ്ങൾ ദൂരീകരിച്ച് പാർട്ടിയുടെ വോട്ടർമാരാക്കി പോളിങ് ബൂത്തിലെത്തിക്കുകയെന്ന തിരഞ്ഞെടുപ്പു പ്രവർത്തനത്തിന്റെ മർമം മറന്ന സ്ഥിതിയാണ്. വോട്ടർമാരെ ബൂത്തിലെത്തിക്കാനുളള ശ്രമം പോലുമില്ല.

∙ വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിലും വീഴ്ചയുണ്ട്. പ്രധാനപ്പെട്ട പാർട്ടി പ്രവർത്തകരുടെ പേരു പോലും പട്ടികയിൽനിന്നു പുറത്തായി. വീടുകളുമായുള്ള ബന്ധം നോട്ടിസും സ്ലിപ്പും വിതരണം ചെയ്യുന്നതിൽ തീരുകയാണ്. ADVERTISEMENT Go AD-FREE

ഇവരോ നമ്മുടെ സ്ഥാനാർഥികൾ?

∙ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിധമുള്ള സ്ഥാനാർഥിനിർണയം പലയിടത്തും നടന്നില്ല. സ്ഥാനാർഥിനിർണയ പാളിച്ചകൾ കാരണം ഫലമായി റിബലുകൾ പ്രത്യക്ഷപ്പെട്ടു.

∙ ചെറുപ്പക്കാർക്കും പൊതു അംഗീകാരമുള്ളവർക്കും പ്രാധാന്യം നൽകണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിർദേശം പ്രാവർത്തികമായില്ല. തദ്ദേശസ്ഥാപനങ്ങളെ നയിക്കാൻ കെൽപുള്ളവർ സിപിഎമ്മിലില്ലെന്ന് അതോടെ ജനങ്ങൾക്കു തോന്നി. ADVERTISEMENT Go AD-FREE

സിപിഎമ്മിന്റെ തദ്ദേശസ്ഥാപനങ്ങൾക്കും പ്രതിനിധികൾക്കുമെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങളെന്നു സിപിഎം റിപ്പോർട്ട്. അഴിമതി, അമിത സ്വത്തുസമ്പാദനം, വികസനരാഹിത്യം തുടങ്ങിയ ആരോപണങ്ങൾ പരിശോധിക്കാനോ തിരുത്താനോ ബന്ധപ്പെട്ട പാർട്ടി കമ്മിറ്റികൾക്കു കഴിഞ്ഞില്ലെന്നും ഇവ തോൽവിക്കു കാരണമായെന്നുമാണു വിലയിരുത്തൽ.

സർക്കാർവിരുദ്ധ വികാരമുണ്ടായില്ലെന്നും സംസ്ഥാന കമ്മിറ്റി അവകാശപ്പെടുന്നു. സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിലും സർക്കാരിനെതിരെയുള്ള പ്രചാരവേലകളെ പ്രതിരോധിക്കുന്നതിലും പോരായ്മയുണ്ടായെന്നാണ് വിലയിരുത്തൽ. ADVERTISEMENT GO AD-FREE
JUST IN


  • 25 SECONDS AGO   ‘സമൂഹം സംശയത്തോടെ കാണുന്നവരെ സ്ഥാനാർഥിയാക്കുന്നു; വോട്ടർമാരെ ബൂത്തിലെത്തിക്കാനുളള ശ്രമം പോലുമില്ല’ Latest News
      

         
    •   
         
    •   
        
       

  • 4 MINUTES AGO   എക്സ്ട്രാ സർവീസിന് ടിപ്പ്; ആളും തരവും നോക്കി 2000 മുതൽ 5000 രൂപ വരെ: സ്പാകളിൽ സർവ അതിരുകളും ലംഘിച്ചുള്ള ഇടപാടുകൾ Kozhikode
      

         
    •   
         
    •   
        
       

  • 6 MINUTES AGO   രജനികാന്ത് ചിത്രം ‘അരുണാചലത്തി’ലെ ടാസ്കിനു ഏറക്കുറേ സമാനം; കോടികൾ ആയിരങ്ങളായി ചിതറും, ഒരു മണിക്കൂറിൽ പണം പലവഴി Kottayam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Urgent Fixes Needed: CPM election review following its setback identifies severe organizational weaknesses and a failure to connect directly with voters. The internal report criticizes the candidate selection process as a “carve-up“ and instructs lower units to rectify these issues before the assembly elections.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470599