ജയ്പുർ ∙ രാജസ്ഥാനിലെ കോട്ടയിൽ മൂന്ന് നില കെട്ടിടം തകർന്നു 2 പേർ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ 15ഓളം പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച രാത്രി ഒൻപതോടെയാണ് റസ്റ്ററന്റായി പ്രവർത്തിക്കുന്ന കെട്ടിടം തകർന്നുവീണത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പരുക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. കോട്ടയിലെ തൽവണ്ടിയിലാണ് അപകടമുണ്ടായത്.
What you should read next
2 വർഷം കൂടുമ്പോൾ വീണ്ടും വിവാഹം, നാലാം തവണ യുവാവ് കുടുങ്ങി; പരാതി നൽകാൻ 3 ഭാര്യമാരും ഒരുമിച്ചു Latest News
മരിച്ച ഒരാൾ ബംഗാൾ സ്വദേശിയാണെന്ന് കോട്ട ജില്ലാ ആശുപത്രിയിലെ അധികൃതർ പറഞ്ഞു. എന്നാൽ ഇയാളുടെ മറ്റു വിവരങ്ങൾ ലഭ്യമല്ല. പരുക്കേറ്റ എട്ടു പേരെയാണ് കോട്ട ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇവരിൽ കുട്ടി ഉൾപ്പെടെ 5 പേരുടെ നില ഗുരുതരമാണ്.
അതേസമയം കെട്ടിടം തകർന്നതിന്റെ കാരണം ലഭ്യമല്ല. തകർന്ന കെട്ടിടത്തിനു തൊട്ടടുത്തായി മറ്റൊരു കെട്ടിടം നിർമാണത്തിലാണ്. ഈ കെട്ടിടത്തിന്റെ അടിസ്ഥാന നിർമാണത്തിന്റെ ഭാഗമായുണ്ടായ പ്രകമ്പനമാണോ സമീപകെട്ടിടത്തിന്റെ തകർച്ചയ്ക്കു കാരണമെന്ന് പരിശോധിക്കുന്നുണ്ട്. അതേസമയം സ്ഫോടന ശബ്ദത്തോടെയാണ് കെട്ടിടം തകർന്നതെന്നു നാട്ടുകാർ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം x/madandilawar എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) ADVERTISEMENT Go AD-FREE
JUST IN
46 MINUTES AGO മലേഷ്യയിലും കണ്ടു മോദിയുടെ \“കാർ ഡിപ്ലോമസി\“; തുടക്കം പുട്ടിനിൽ, ഇന്ത്യയിലും വിദേശത്തും ചർച്ചയാണ് കാറിലെ ഈ \“നയതന്ത്രം\“ Latest News
1 HOUR 26 MINUTES AGO കോട്ടയിൽ മൂന്ന് നില കെട്ടിടം തകർന്നു 2 പേർ മരിച്ചു; ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു Latest News
2 HOURS 7 MINUTES AGO 2 വർഷം കൂടുമ്പോൾ വീണ്ടും വിവാഹം, നാലാം തവണ യുവാവ് കുടുങ്ങി; പരാതി നൽകാൻ 3 ഭാര്യമാരും ഒരുമിച്ചു Latest News
VIEW MORE
English Summary:
Rajasthan Building Collapse: One Dead, Many Trapped in Kota