ന്യൂഡൽഹി∙ ഗാസിയാബാദിൽ 3 സഹോദരിമാർ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. ഗാസിയാബാദിലെ റസിഡൻഷ്യൽ ടൗൺഷിപ്പായ ഭാരത് സിറ്റിയിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടിയാണ് പാഖി (12), പ്രാചി (14), നിഷിക (16) എന്നിവർ ആത്മഹത്യ ചെയ്തത്. കൊറിയൻ ഗെയിമുകളോടും സംഗീതത്തോടുമുള്ള അമിത ആസക്തി കാരണം ഫോണുകൾ പിടിച്ചുവാങ്ങിയതാണ് കുട്ടികളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പിതാവ് ചേതൻകുമാറിന്റെ മൊഴികളിലെ വൈരുദ്ധ്യം നിലനിൽക്കുന്നതോടെ കേസിൽ ദുരൂഹത വർധിച്ചു.
ചേതൻ കുമാറും മൂന്ന് ഭാര്യമാരായ സുജാത, ഹിന, ടീന എന്നിവരും അവരുടെ അഞ്ച് കുട്ടികളും അടങ്ങുന്നതായിരുന്നു ഇവരുടെ കുടുംബം. ഇതിൽ ഹീനയുടെ മക്കളാണ് പാഖിയും പ്രാചിയും ആദ്യഭാര്യയായ സുജാതയുടെ മകളാണ് നിഷിക. ഗാസിയാബാദിലെ ഭാരത് സിറ്റിയിലെ മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റിലാണ് കുടുംബം താമസിച്ചിരുന്നത്. എന്നാൽ 9 അംഗ കുടുംബം ഉറങ്ങിയിരുന്നത് ഒരേ മുറിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
What you should read next
- രണ്ടു ദിവസമായി ഫോൺ തകരാർ; മനംനൊന്ത് നഴ്സിങ് വിദ്യാർഥി തൂങ്ങി മരിച്ചു Latest News
ആദ്യ ഭാര്യ സുജാതയ്ക്ക് ഗർഭം ധരിക്കാനുള്ള ശേഷി ഇല്ലാത്തതിനാലാണ് അവരുടെ സഹോദരി ഹീനയെ വിവാഹം ചെയ്തതെന്നാണ് ചേതൻ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ ഈ മൊഴി തെറ്റാണെന്ന് കുട്ടികളുടെ പ്രായം തെളിയിക്കുന്നു. ആദ്യ ഭാര്യ സുജാതയെ 2010ലാണ് ചേതൻ വിവാഹം ചെയ്തത്. ഇതിലെ മകളായ നിഷികയ്ക്ക് 16 വയസാണ്. രണ്ടാം ഭാര്യ ഹീനയെ 2012ലും വിവാഹം ചെയ്തു. ഈ ബന്ധത്തിലെ മക്കളായ പ്രാചിക്ക് 14 വയസും പഖിക്ക് 12 വയസും ഉണ്ട്. മൂന്നാം ഭാര്യ ടീനയെ 2023ലാണ് ചേതൻ വിവാഹം ചെയ്തത്. മുസ്‌ലിം സമുദായത്തിൽ ജനിച്ച ഇവരെ ഹിന്ദു മതത്തിലേക്ക് മാറ്റിയായിരുന്നു വിവാഹം.
കുട്ടികളുടെ മരണത്തിന് 15 ദിവസം മുൻപാണ് കുട്ടികളുടെ ഫോൺ ചേതൻ വിറ്റത്. ഈ ഫോൺ പൊലീസ് കണ്ടെത്തി. ഫൊറൻസിക് പരിശോധനയ്ക്കായി പൊലീസ് ഇത് ലാബിലേക്ക് അയച്ചിട്ടുണ്ട്. 2018ൽ സുജാതയുടെയും ഹീനയുടെയും സഹോദരി വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണ് സമാനരീതിയിൽ മരിച്ചിരുന്നു. മരണത്തെക്കുറിച്ച് കുടുംബം പൊലീസിൽ പരാതി നൽകാതിരുന്നതും ദുരൂഹത വർധിപ്പിക്കുന്നു. ADVERTISEMENT Go AD-FREE
JUST IN
-
47 SECONDS AGO പെൺകുട്ടികളുടെ കൂട്ട ആത്മഹത്യ: പിതാവ് വിറ്റ ഫോൺ കണ്ടെത്തി; 3 ബിഎച്ച്കെ ഫ്ലാറ്റുണ്ടായിട്ടും 9 പേരും കഴിഞ്ഞിരുന്നത് ഒറ്റമുറിയിൽ Latest News
-
20 MINUTES AGO ‘അർധനഗ്നയായി കിടന്നപ്പോൾ വാതിൽ തുറന്നു, തെറപ്പിസ്റ്റ് മോശമായി പെരുമാറി’; സ്പായ്ക്കെതിരെ പരാതിയുമായി യുവതി Latest News
-
52 MINUTES AGO ചലച്ചിത്ര പ്രവര്‍ത്തകയെ കടന്നു പിടിച്ചെന്ന കേസ്: പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം; നിർണായകമായി സിസിടിവി ദൃശ്യങ്ങൾ Latest News
VIEW MORE
English Summary:
Ghaziabad Suicide: The mystery continues in the case of three sisters who committed suicide by jumping from a building in Ghaziabad. The family lived in a three-bedroom flat in Bharat City, Ghaziabad. However, the police say that the 9-member family used to sleep in the same room. |