search

‘നിങ്ങളുടെ വാക്കുകൾ ഞെട്ടിച്ചു; പുരുഷനായിരുന്നെങ്കിൽ അറസ്റ്റ് ചെയ്തേനെ’: ദീപയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം

Chikheang The day before yesterday 11:53 views 732
  



ന്യൂഡൽഹി∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതി അഡ്വ.ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ദീപ പ്രയോഗിച്ച വാക്കുകൾ ‍ഞെട്ടലുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു. പുരുഷനായിരുന്നെങ്കിൽ ഉടൻ അറസ്റ്റു ചെയ്തേനെ. നിങ്ങളൊരു വനിതാ അഭിഭാഷക അല്ലേയെന്നും കോടതി ചോദിച്ചു. ദീപയുടെ ഹർജി തള്ളിയ കോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു.
What you should read next

  • ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം, ജയിൽ മോചിതയായി Latest News
      

         
    •   
         
    •   
        
       


രാഹുൽ മാങ്കൂട്ടത്തിലിൽ കേസിലെ ആദ്യത്തെ അതിജീവിതയെ അപമാനിച്ചതിനാണ് പൊലീസ് ദീപയ്‌ക്കെതിരെ കേസെടുത്തത്. കേസ് പരിഗണിച്ചപ്പോൾ, അഭിഭാഷകയായിട്ടും ഇങ്ങനെയുള്ള ഭാഷയാണോ ഉപയോഗിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. അപകീർത്തികരമായ പരാമർശങ്ങളോ, അതിജീവിതയുടെ പേരോ വെളിപ്പെടുത്തിയിട്ടില്ലെന്ന് ദീപ ജോസഫ് കോടതിയെ അറിയിച്ചു.  

അതിജീവിതയുടെ ഭർത്താവ് പറഞ്ഞ കാര്യങ്ങളാണ് താൻ പറഞ്ഞതെന്നും വാദിച്ചു. ഭർത്താവ് പറഞ്ഞെങ്കിലും സമൂഹമാധ്യമത്തിൽ അതെല്ലാം എഴുതുന്നത് ശരിയായ രീതിയാണോ എന്ന് കോടതി ചോദിച്ചു. പുരുഷനായിരുന്നെങ്കിൽ അറസ്റ്റിനു നിർദേശം നൽകുമായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകിയാണ് നടപടിയെടുക്കാത്തതെന്നും കോടതി പറഞ്ഞു. തുടർന്ന്, ഹർജി കോടതി തള്ളി.
JUST IN


  • 46 SECONDS AGO   ചെണ്ടമേളവും വാദ്യങ്ങളുമായി പ്രവർത്തകർ; കേരളത്തിൽനിന്നുള്ള ബിജെപി കൗൺസിലർമാർക്ക് ഡൽഹിയിൽ വൻ സ്വീകരണം Latest News
      

         
    •   
         
    •   
        
       

  • 56 MINUTES AGO   ‘ആ വീടിനടുത്തു ചെന്നപ്പോൾ കൂട്ടുകാർ പറഞ്ഞു, മേയർ കാണണ്ട അടുത്ത കേസ് വരും’: ആര്യ തടഞ്ഞ ബസിലെ ഡ്രൈവർ ഇന്ന് സ്വിഗ്ഗി ബോയ് Latest News
      

         
    •   
         
    •   
        
       

  • 1 HOUR 40 MINUTES AGO   ഇന്ത്യയെ വിറ്റഴിക്കാൻ കേന്ദ്ര സർക്കാരിനു നാണമില്ലേയെന്നു രാഹുൽ ഗാന്ധി; ഷിംജിത മുസ്തഫയ്ക്ക് ജാമ്യം– ഇന്നത്തെ പ്രധാനവാർത്തകൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Supreme Court Slams Lawyer Deepa Joseph : The Supreme Court strongly criticized Adv. Deepa Joseph for her “shocking“ language used to allegedly defame the survivor in a case involving MLA Rahul Mankootathil, ultimately dismissing her petition.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161211