ന്യൂഡൽഹി∙ ലോക്സഭയിൽ ബജറ്റ് ചർച്ചയ്ക്കിടെ എപ്‌സ്റ്റീൻ ഫയലിൽ പേരുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ പരാമർശത്തിനു കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ മറുപടി. എപ്‌സ്റ്റീനുമായി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെന്നു സമ്മതിച്ച ഹർദീപ് സിങ് പുരി അത് പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ടായിരുന്നെന്നു വ്യക്തമാക്കി. അദ്ദേഹവുമായി ഒരു ഇമെയിൽ മാത്രമേ കൈമാറിയിട്ടുള്ളൂവെന്നും രാഹുൽ ഗാന്ധിക്കുള്ള മറുപടിയിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി. അതല്ലാതെ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
What you should read next
Live ‘ഒരു വ്യവസായി 3,500 കോടി രൂപയുടെ നിക്ഷേപവുമായി കേരളം വിട്ടു; കമ്യൂണിസ്റ്റുകൾ ഇരുന്നിടത്തെല്ലാം തകരാറുകൾ’ Latest News
‘‘മൂന്ന് ദശലക്ഷം മെയിലുകളിൽ മൂന്നോ നാലോ പരാമർശങ്ങൾ മാത്രമാണുള്ളത്. പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ടാണ് ഞാൻ എപ്സ്റ്റീനെ കണ്ടത്’’ – മന്ത്രി പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായെന്നും അതിനാലാണു മാധ്യമങ്ങളെ കണ്ടതെന്നും മന്ത്രി വിശദീകരിച്ചു.
ലോക്സഭയിൽ ബജറ്റ് ചർച്ചയ്ക്കിടെ എപ്‌സ്റ്റീൻ ഫയലിനെ കുറിച്ചു സംസാരിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സ്പീക്കർ വിലക്കിയിരുന്നു. വ്യവസായി അനിൽ അംബാനിയുടെ പേര് പരാമർശിച്ചപ്പോൾ സഭയിൽ ഇല്ലാത്തവരെ കുറിച്ചു പരാമർശങ്ങൾ പാടില്ലെന്നാണു സ്പീക്കർ വിലക്കിയത്. തുടർന്നു ഹർദീപ് പുരിയുടെ പേര് രാഹുൽ ഉന്നയിച്ചു. എന്നാൽ എപ്‌സ്റ്റീൻ ഫയലിനെ കുറിച്ചുള്ള രാഹുലിന്റെ സംഭാഷണം തുടർന്നും സ്പീക്കർ തടഞ്ഞു.
What you should read next
‘മദറുമല്ല, ഫാദറുമല്ല’; ഇന്ത്യയുമായി കരാർ ഒപ്പുവയ്ക്കാൻ മറ്റൊരു രാജ്യം, ചൈനയുടെ അപ്രമാദിത്തം തടുക്കാനും ഇന്ത്യൻ തന്ത്രം Economy
ലോക്സഭയിലെ പ്രസംഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴും സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ രാഹുൽ ഗാന്ധി ഉന്നയിച്ചു. കേന്ദ്രമന്ത്രി ഹർദീപ് പുരിയുടെയും അനിൽ അംബാനിയുടെയും പേരുകൾ എപ്‌സ്റ്റീൻ ഫയലിൽ ഉണ്ടെന്നും യുഎസിൽ അദാനിക്കെതിരെ കേസ് നിലനിൽക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. ഇതെല്ലാം പ്രധാനമന്ത്രിയിൽ നേരിട്ടു സമ്മർദമുണ്ടാക്കുന്നു. ഒരു പ്രധാനമന്ത്രിയും സാധാരണ അവസ്ഥയിൽ ചെയ്യാത്ത കാര്യങ്ങളാണ് യുഎസുമായുള്ള വ്യാപാര കരാറിലുള്ളതെന്നും രാഹുൽ ആരോപിച്ചിരുന്നു. ADVERTISEMENT Go AD-FREE
Just in
JUST IN
26 MINUTES AGO വേദിയിലാകെ ‘കൺഫ്യൂഷൻ’; ഷാഫിക്കു പകരം സതീശനെ വിളിച്ചു: ഉന്തും തള്ളും, ‘നൂറിൽ കുറ്റ്യാടിയും എണ്ണിക്കോളൂ’ എന്ന് ഷാഫി Latest News
55 MINUTES AGO ബസിൽ അഭിഭാഷകയ്ക്ക് നേരെ അതിക്രമം; ഫോട്ടോ എടുക്കാൻ ശ്രമിക്കവേ യുവാവ് ഇറങ്ങിയോടി, പരാതി Latest News
1 HOUR 16 MINUTES AGO ചെണ്ടമേളവും വാദ്യങ്ങളുമായി പ്രവർത്തകർ; കേരളത്തിൽനിന്നുള്ള ബിജെപി കൗൺസിലർമാർക്ക് ഡൽഹിയിൽ വൻ സ്വീകരണം Latest News
VIEW MORE
English Summary:
Hardeep Singh Puri Epstein file: Union Minister Hardeep Singh Puri responded to the Leader of the Opposition\“s remark, made during the budget discussion in the Lok Sabha, about his name being in the Epstein file. While admitting to having held meetings with Epstein, Hardeep Singh Puri clarified that it was as part of a delegation.