search

വന്ദേമാതരം: വീണ്ടും വിവാദങ്ങൾ ഉയരാൻ സാധ്യത, ആലാപനത്തിലുണ്ട് ആശങ്കയുടെ ചേരുവ

deltin33 The day before yesterday 11:53 views 237
  



ന്യൂഡൽഹി ∙ ദേശീയഗാനത്തിനു തുല്യമായ പദവി ദേശീയഗീതത്തിനുമെന്ന് ഭരണഘടനാസഭയിലുണ്ടായ തീരുമാനത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതാണ് ‘വന്ദേമാതരം’ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ്. എന്നാൽ, ഇതെച്ചൊല്ലിയുള്ള വിവാദങ്ങൾ വീണ്ടും തുടങ്ങാനും തുടരാനും വേണ്ടത്ര ചേരുവ അതിലുണ്ട്.
What you should read next

  • സ്കൂളിലും സർക്കാർ ചടങ്ങിലും ഇനി ‘വന്ദേമാതരവും’; തിയറ്ററിലും ആലപിക്കണം: പ്രോട്ടോക്കോൾ കർശനം Latest News
      

         
    •   
         
    •   
        
       


വന്ദേമാതരത്തിന്റെ ആദ്യ ഭാഗമാണ് ദേശീയഗീതമായി അംഗീകരിച്ച് ഇതുവരെ പാർലമെന്റിലുൾപ്പെടെ ആലപിച്ചിരുന്നത്. ആരാധനാമൂർത്തികളെ പരാമർശിക്കുന്നതും യുദ്ധാഹ്വാന സ്വഭാവം ഉള്ളതുമായ രണ്ടാംഭാഗം ഒഴിവാക്കുകയെന്നത് ദേശീയ നേതാക്കൾ 1930കളിലെടുത്ത തീരുമാനമായിരുന്നു. മഹാത്മാ ഗാന്ധിയും മഹാകവി രബീന്ദ്രനാഥ ടഗോറും ഉൾപ്പെടെയുള്ളവരുടെ പിന്തുണയും അതിനുണ്ടായിരുന്നു. ഇപ്പോൾ, പൂർണ വന്ദേമാതരത്തെ ‘ഒൗദ്യോഗിക’മാക്കുമ്പോൾ ഭരണഘടനാശിൽപികളെടുത്ത തീരുമാനമാണ് ലംഘിക്കപ്പെടുന്നത്.
What you should read next

  • ‘വന്ദേമാതരം ദേശീയഗാനം പോലെ പ്രധാനം, ഭാരതം അമ്മയാണെന്ന സങ്കൽപം അവഗണിക്കപ്പെട്ടു’: തമിഴ്നാട് ഗവർണർ Latest News
      

         
    •   
         
    •   
        
       


സ്കൂളുകളിൽ വന്ദേമാതരം ആലപിക്കണമെന്നു നിർബന്ധിക്കുന്നില്ല. അപ്പോഴും വന്ദേമാതരം പാടാൻ താൽപര്യമുള്ളവരും ഇല്ലാത്തവരും പൂർണ വന്ദേമാതരം പാടുന്നവരും പാടാത്തവരും എന്നിങ്ങനെയുള്ള വേ‍ർതിരിവിന്റെ അപകടം വേണ്ടത്രയുണ്ടാക്കുന്നതാണ് നടപടി. കഴിഞ്ഞ നവംബറിൽ യുപിയിലെ സർക്കാർ സ്കൂളുകളിൽ വന്ദേമാതരം ആലാപനം നിർബന്ധമാക്കിയിരുന്നു. ഏതാനും ദിവസത്തിനകം അലിഗഡിലെ ഒരു സ്കൂളിൽ അധ്യാപകൻ സസ്പെൻഡ് ചെയ്യപ്പെട്ടത് വന്ദേമാതരം ആലാപനത്തെ എതിർത്തെന്ന കാരണത്താലാണ്.
What you should read next

  • മുരുക ഭക്തിഗാനവുമായി ബാൻഡ് ഓഫ് റാം; ശ്രദ്ധ നേടി \“വന്ദേ മയൂരം’ Music News
      

         
    •   
         
    •   
        
       


ത്രിവർണ പതാകയും ദേശീയഗാനവും ഉൾപ്പെടെയുള്ള ദേശീയ ചിഹ്നങ്ങൾക്കു നിയമപരമായ സംരക്ഷണമുണ്ട്. ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്കുള്ള ശിക്ഷ 1971ലെ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ, വന്ദേമാതരം ആലാപനവും ഗീതത്തിന്റെ പൂർണരൂപവും സംബന്ധിച്ച വ്യവസ്ഥകൾ സർക്കാർ ഉത്തരവിലൂടെയാണ് പ്രാബല്യത്തിലാക്കിയിരിക്കുന്നത്. ഉത്തരവു ലംഘിച്ചെന്ന് ആരോപണമുണ്ടായാൽ എന്തു നടപടിയെന്നു വ്യക്തതയില്ല. ദേശീയപതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കേണ്ടത് പൗരരുടെ മൗലിക കടമയാണെന്ന് ഭരണഘടനയുടെ 51(എ)(എ) വകുപ്പ് വ്യക്തമാക്കുന്നു. ദേശീയഗീതത്തെ അതിൽ ഉൾപ്പെടുത്തണമെങ്കിൽ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ADVERTISEMENT Go AD-FREE

ദേശീയഗാനവും ദേശീയഗീതവും ഒരേ ചടങ്ങിൽ ആലപിക്കുന്ന സാഹചര്യത്തെക്കുറിച്ച് ഇപ്പോഴത്തെ ഉത്തരവിൽ പറയുന്നുണ്ട്. ആദ്യം ദേശീയഗീതം, തുടർന്ന് ദേശീയഗാനം എന്നതാണ് നിർദേശം. ഈ വിഷയം 1955 നവംബറിൽ കേന്ദ്ര സർക്കാരിൽ ചർച്ചയായിരുന്നു. വന്ദേമാതരം പാടുമ്പോൾ എല്ലാവരും എഴുന്നേറ്റു നിൽക്കണമെന്ന് അന്നു വ്യക്തമാക്കപ്പെട്ടു. ദേശീയഗാനവും ദേശീയഗീതവും ഒരേ ചടങ്ങിൽ പാടുന്നതിനു തടസ്സമില്ലെന്നും ചടങ്ങിന്റെ തുടക്കത്തിൽ ദേശീയഗീതവും ചടങ്ങ് അവസാനിക്കുമ്പോൾ ദേശീയഗാനവും എന്നതാണു വേണ്ടതെന്നുമായിരുന്നു അന്നു തീരുമാനിച്ചത്.
JUST IN


  • 29 MINUTES AGO   ആണവ ചർച്ചകളിൽ അടുക്കാതെ ഇറാൻ, വിറപ്പിക്കാൻ വീണ്ടും ട്രംപിന്റെ \“അർമാഡ\“: ഇറാൻ അതിർത്തിയിലേക്ക് \“രണ്ടാം പടക്കപ്പൽ\“? Defence
      

         
    •   
         
    •   
        
       

  • 36 MINUTES AGO   കാനഡയിലെ വെടിവയ്പ്: ആദ്യം അമ്മയെയും സഹോദരനെയും വെടിവച്ചു, പിന്നാലെ സ്കൂളിലെത്തി; അക്രമി ട്രാൻസ്ജെൻഡർ Latest News
      

         
    •   
         
    •   
        
       

  • 37 MINUTES AGO   രാത്രി വീടിനു പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിയിട്ടു സ്വർണമാല കവർന്നു, മോഷ്ടാവ് എത്തിയത് ഹെൽമറ്റ് ധരിച്ച് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Understanding the Vande Mataram Controversy in India: The Vande Mataram order by the Ministry of Home Affairs clarifies the equal status of the national song to the national anthem, reigniting debates.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470582