ന്യൂഡൽഹി ∙ പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മൗര്യയിലെ സലൂൺ തന്റെ മുടി വെട്ടി നശിപ്പിച്ചെന്നു പരാതിപ്പെട്ട വനിത മോഡലിനു 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ (എൻസിഡിആർസി) ഉത്തരവു സുപ്രീം കോടതി വീണ്ടും റദ്ദാക്കി. ഐടിസി മൗര്യ നേരത്തെ കെട്ടിവച്ച 25 ലക്ഷം രൂപ മതി നഷ്ടപരിഹാരമെന്നും കോടതി വ്യക്തമാക്കി.
മോഡലിംങ്, സിനിമ വേഷങ്ങൾ, വരുമാനം എന്നിവയിൽ ഹെയർകട്ട് മൂലമുണ്ടായ വ്യക്തമായ നഷ്ടം തെളിയിക്കുന്നതിൽ പരാതിക്കാരി പരാജയപ്പെട്ടുവെന്ന് ജസ്റ്റിസുമാരായ രാജേഷ് ബിൻഡാൽ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്. മുൻ കോടതി ഉത്തരവുകൾ പ്രകാരം അവർക്ക് ഇതിനകം നൽകിയ 25 ലക്ഷം രൂപ അന്തിമ നഷ്ടപരിഹാരമായി തുടരുമെന്ന് വിധിച്ചു.
2018 ലെ ‘മുടി വെട്ടുമായി’ ബന്ധപ്പെട്ട് പ്രമുഖ ബ്രാൻഡുകളുടെ മോഡലായ ആഷ്ന റോയിയാണ് പരാതി നൽകിയത്. മുടിയറ്റത്തു നിന്ന് 4 ഇഞ്ച് വെട്ടാനായിരുന്നു നിർദേശം. എന്നാൽ, 4 ഇഞ്ച് മാത്രം ബാക്കിയാക്കി മുടി ഏറക്കുറെ പൂർണമായി വെട്ടിമാറ്റി. വെട്ടുന്നതിനിടെ സംശയം തോന്നി ചോദിച്ചെങ്കിലും ‘ലണ്ടൻ ഹെയർകട്ടാണ്’ നടത്തുന്നതെന്നായിരുന്നു മറുപടി. ഇതു മോഡലിങ് തൊഴിലിനെ ബാധിച്ചുവെന്നും വിഷാദരോഗത്തിന് അടിമപ്പെട്ടു എന്നുമായിരുന്നു മോഡലിന്റെ പരാതി. 5 കോടി രൂപയാണ് ഇവർ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
JUST IN
-
1 MINUTE AGO മുടി വെട്ടി നശിപ്പിച്ചെന്ന് മോഡലിന്റെ പരാതി; നഷ്ടപരിഹാരം 2 കോടിയിൽനിന്ന് 25 ലക്ഷമാക്കി സുപ്രീം കോടതി Latest News
-
20 MINUTES AGO നിയമ വിദ്യാർഥി സഹപാഠിയെ ക്ലാസ് മുറിയിൽ വെടിവച്ചുകൊന്നു; അന്വേഷണം Latest News
-
25 MINUTES AGO മണിപ്പുരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു, ഗ്രാമീണർ പലായനം തുടങ്ങി Latest News
VIEW MORE
English Summary:
Model\“s Haircut Claim: The botched haircut compensation case involving model Aashna Roy and an ITC Maurya salon has concluded with the Supreme Court setting the final compensation at ₹25 lakh. The court overturned a previous NCDRC order for ₹2 crore, stating the model failed to prove a tangible loss of income. |