search

ശബരിമല സ്വർണക്കൊള്ള: എസ്ഐടിക്ക് പിന്നാലെ ജയറാമിന്റെ മൊഴിയെടുക്കാൻ ഇ.ഡി; ഹാജരാകാൻ നോട്ടിസ് നൽകി

cy520520 Yesterday 11:53 views 801
  



കൊച്ചി∙ ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിൽനിന്ന് മൊഴിയെടുക്കാൻ ഇ.ഡി. അടുത്ത ചൊവ്വാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി. നേരത്തെ കേരള പൊലീസിന്റെ എസ്ഐടി സംഘവും ജയറാമിൽനിന്ന് മൊഴിയെടുത്തിരുന്നു. രണ്ടാഴ്ച മുൻപ് ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി നടന്റെ മൊഴിയെടുത്തത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വ്യക്തത തേടിയാണ് ഇ.ഡി നോട്ടിസ് നൽകിയിരിക്കുന്നത്.
What you should read next

  • കൊടിമരത്തിൽ പൂശാൻ വാങ്ങിയത് 9.161 കിലോ, ഭക്തരുടെ സ്വർണത്തിന് കണക്കെവിടെ? വിജിലൻസ് അന്വേഷണം വേണമെന്ന് ഹൈക്കോടതി Latest News
      

         
    •   
         
    •   
        
       


ശബരിമലയിലെ സ്വർണപ്പാളികൾ ജയറാമിന്റെ വീട്ടിൽ പ്രദർശിപ്പിക്കുകയും പൂജയ്ക്ക് വയ്ക്കുകയും ചെയ്ത ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. തുടർന്ന് സ്വർണക്കവർച്ച സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ സ്വർണപ്പാളി തന്റെ വീട്ടിലെത്തിച്ച സംഭവം ജയറാം സ്ഥിരീകരിക്കുകയും ചെയ്തു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വച്ചുള്ള പരിചയമാണെന്നും തന്റെ കൈയിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ആയിരുന്നു ജയറാം അന്ന് പ്രതികരിച്ചത്.
What you should read next

  • ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന്റെ മൊഴിയെടുത്തു, കേസിൽ സാക്ഷിയാക്കും Latest News
      

         
    •   
         
    •   
        
       


ശബരിമല ശ്രീകോവിലിലേക്കു പുതുതായി നിർമിച്ച സ്വർണപ്പാളികൾ വീട്ടിൽ പൂജയ്ക്കുവച്ചാൽ ഐശ്വര്യമുണ്ടാകുമെന്നായിരുന്നു പോറ്റി പറഞ്ഞതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പൂജ നടത്തിയതെന്നുമായിരുന്നു ജയറാം പറഞ്ഞത്. ഇതിനു പുറമേ ക്ഷേത്രത്തിൽ വച്ചുനടന്ന പൂജയിൽ പങ്കെടുത്തതായും നടൻ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.
JUST IN


  • 11 MINUTES AGO   ജർമനിയിൽ പ്രതിമാസം 1.08 ലക്ഷം രൂപ സ്റ്റൈപൻഡിൽ പരിശീലനം; പ്രധാന വിദ്യാഭ്യാസ വാർത്തകൾ Education News
      

         
    •   
         
    •   
        
       

  • 21 MINUTES AGO   ‘ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം’; സിപിഎം നേതൃത്വത്തിനെതിരെ ബാനറുമായി ‘പയ്യന്നൂർ സഖാക്കൾ’ Latest News
      

         
    •   
         
    •   
        
       

  • 22 MINUTES AGO   താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 34 പേർക്കു പരുക്ക്, ഗതാഗത തടസ്സം Kozhikode
      

         
    •   
         
    •   
        
       
VIEW MORE
English Summary:
ED summons actor Jayaram for questioning in Sabarimala gold theft case:The Enforcement Directorate (ED) has issued a notice to actor Jayaram asking him to appear next week in connection with the Sabarimala gold theft case. The summons follows an earlier SIT questioning, as the ED seeks clarity on Jayaram’s link with Unnikrishnan Potty and the gold plates kept at his residence for puja. ​
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156897