cy520520•The day before yesterday 11:53• views 398
തൃശൂർ∙ മലമ്പുഴ നിയോജകമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന കാര്യത്തിൽ തൽക്കാലം തീരുമാനമെടുത്തിട്ടില്ലെന്ന് മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പഴ്‌സനൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ്. തൽക്കാലം തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കെപിസിസിയുടെ ഉത്തരവാദപ്പെട്ട നേതാക്കന്മാർ സംസാരിച്ചിരുന്നെന്നും സുരേഷ് സ്ഥിരീകരിച്ചു. ‘‘ചർച്ച ചെയ്തിരുന്നു എന്നത് വാസ്തവമാണ്. ഞാൻ അവരോട് ഒരു മറുപടിയും പറഞ്ഞിട്ടില്ല. ഞാൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണ്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ മൂല്യങ്ങൾ ചോർന്നുപോകുന്നതിന് എതിരായുള്ള ആയിരക്കണക്കിനാളുകൾക്കൊപ്പമാണ് ഞാനുമുള്ളത്. പത്തുകൊല്ലത്തിലധികമായി പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ട്’’ – സുരേഷ് പറഞ്ഞു.
What you should read next
‘‘മൂന്ന് അപ്പീലുകൾ സിപിഎം സംസ്ഥാന സെക്രട്ടറിക്കും ഒരു അപ്പീൽ പാലക്കാട് ജില്ലാ സെക്രട്ടറിക്കും കൊടുത്തു. ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. എന്നെ എന്തിന് പാർട്ടിയിൽനിന്നു പുറത്താക്കി എന്നത് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണ്. കേരളത്തിൽ ഇടതുപക്ഷം നിലനിൽക്കണമെന്നും ഇടതുപക്ഷ മൂല്യങ്ങൾ ചോരാൻ പാടില്ലെന്നും വിശ്വസിക്കുന്ന ആയിരക്കണക്കിനാളുകൾ കേരളത്തിലുണ്ട്. ഇവിടെ പാർട്ടിയുണ്ടാകണം’’ – എ.സുരേഷ് പറഞ്ഞു. കോൺഗ്രസിൽനിന്ന് ആരാണ് ബന്ധപ്പെട്ടതെന്ന ചോദ്യത്തിന് അത് വെളിപ്പെടുത്താൻ തയ്യാറല്ലെന്നായിരുന്നു സുരേഷിന്റെ മറുപടി.
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം suresh.achu.372 എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)
Just in
JUST IN
7 MINUTES AGO താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 34 പേർക്കു പരുക്ക്, ഗതാഗത തടസ്സം Kozhikode
8 MINUTES AGO മലമ്പുഴയില്‍ കോൺഗ്രസ് സ്ഥാനാർഥിയാകുമോ? തീരുമാനമെടുത്തിട്ടില്ലെന്ന് വിഎസിന്റെ മുൻ പഴ്സനൽ അസിസ്റ്റന്റ് എ.സുരേഷ് Latest News
VIEW MORE
English Summary:
A. Suresh on Contesting for Congress in Malampuzha: A. Suresh, the former Personal Assistant to V.S. Achuthanandan, has stated that no decision has been made about him contesting as a Congress candidate in the Malampuzha constituency. While confirming discussions took place with KPCC leaders, he maintains that he continues to be a Left sympathiser.