deltin33 • The day before yesterday 11:53 • views 685
നൈപുണ്യ പരിശീലനം; കെയ്സ് വിദേശ റിക്രൂട്മെന്റിന്
തിരുവനന്തപുരം∙ തൊഴിൽ വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെയ്സ്) വിദേശ റിക്രൂട്മെന്റ് ആരംഭിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
മാർച്ചിൽ നടക്കുന്ന ഇൻഡോ–ജർമൻ ട്രേഡ് ഫെയറിലൂടെ 1500 പേർക്ക് ജർമനിയിൽ പ്രതിമാസം 1.08 ലക്ഷം രൂപ സ്റ്റൈപൻഡിൽ പരിശീലനവും തൊഴിലും ഉറപ്പാക്കും. ജർമൻ ഭാഷാപഠന ഗുണനിലവാരം ഉറപ്പാക്കാനും തിരുവനന്തപുരത്ത് ജർമൻ ഡ്യുവൽ എജ്യുക്കേഷൻ സെന്റർ സ്ഥാപിക്കാനും കരാറായി. ജർമനിയിലെ ഹെസ്സെ സംസ്ഥാനവുമായി സഹോദര സംസ്ഥാന പങ്കാളിത്ത കരാർ മാർച്ചിൽ ഒപ്പിടും. ജർമനിയിലെ നെക്സ്റ്റ്ജെൻ സ്റ്റാർട്ടപ് ഫാക്ടറിയുമായി ചേർന്ന് 3000 കോടിയുടെ നിക്ഷേപവും 300 ഡീപ് ടെക് സ്റ്റാർട്ടപ്പുകളും ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.
നിയമസഭ മണ്ഡല അടിസ്ഥാനത്തിൽ മനുഷ്യവിഭവശേഷി സർവേ നടത്തും. വിദ്യാർഥികൾ, തൊഴിൽരഹിതർ, മടങ്ങിയെത്തിയ പ്രവാസികൾ, തൊഴിൽഭീഷണി നേരിടുന്നവർ, അസംഘടിത തൊഴിലാളികൾ എന്നീ മേഖലകളിലുൾപ്പെട്ടവരുടെ എണ്ണം കണ്ടെത്തുകയാണു ലക്ഷ്യം. മാതൃകാ സർവേ നേമം മണ്ഡലത്തിൽ 16ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ചൂട് കൂടുന്നു, സ്കൂളുകളിൽ കുടിവെള്ളം ഉറപ്പാക്കണം
ഉയർന്ന ചൂട് കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്കു ശുദ്ധമായ കുടിവെള്ളവും ക്ലാസ്മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. കൂടുതൽ വെയിലേൽക്കാൻ ഇടയാക്കുന്ന അസംബ്ലികളും മറ്റു പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദയാത്രകൾക്കു കൊണ്ടുപോകുമ്പോൾ പകൽ 11 മുതൽ 3 വരെ നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അങ്കണവാടികളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കണം.
സ്‌കോളർഷിപ്: പട്ടിക പരിശോധിക്കാം
തിരുവനന്തപുരം ∙ സിഎം റിസർചർ സ്‌കോളർഷിപ്പിന് അർഹരായ 2025 ജൂലൈ ബാച്ചിലെ 119 ഗവേഷണ വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ് collegiateedu.kerala.gov.in, dcescholarship.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ പരിശോധിച്ച് പരാതി, തെറ്റ് തിരുത്തൽ എന്നിവയ്ക്ക് cmresearcherscholarship@gmail.com, 9447096580, 9188900228 എന്നിവ മുഖേന 13ന് വൈകിട്ട് 5ന് മുൻപായി ബന്ധപ്പെടണം.
What you should read next
- മെഡിക്കൽ & സൈക്യാട്രിക് സോഷ്യൽ വർക്ക് പഠിക്കാം; തൊഴിലവസരം ഏറെ Career Guru
നീറ്റ്-യുജി: ഉയർന്ന പ്രായപരിധിയില്ല
നീറ്റ്-യുജിക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ 2009 ഡിസംബർ 31നോ അതിനു മുൻപോ ജനിച്ചവരാകണം. ഉയർന്ന പ്രായപരിധിയില്ല. ഏതു പ്രായപരിധിയിലുള്ളവർക്കും നീറ്റ് - യുജി എഴുതാമെന്ന നിയമ ഭേദഗതി വന്നത് 2022 ലാണ്. അതിനുമുൻപ് ജനറൽ വിഭാഗത്തിൽ 25 വയസ്സ്, സംവരണ വിഭാഗങ്ങളിൽ 30 വയസ്സ് എന്നിങ്ങനെ ഉയർന്ന പ്രായപരിധിയുണ്ടായിരുന്നു. കേരളത്തിൽനിന്നുൾപ്പെടെയുള്ള വിദ്യാർഥികൾ നൽകിയ ഹർജികൾ പരിഗണിച്ചുള്ള സുപ്രീം കോടതി വിധിയെത്തുടർന്നാണ് പ്രായപരിധി എടുത്തുകളഞ്ഞത്. English Summary:
School drinking water facilities are a critical concern amidst rising temperatures, with the State Disaster Management Authority issuing alerts and guidelines. Ensuring clean drinking water and proper ventilation in educational institutions is paramount for student well-being during heatwaves. |
|