search

ശബരിമല സ്വർണക്കൊള്ള; വാസുവിന്റെ ജാമ്യഹർജിയിൽ വിധി നാളെ, പത്മകുമാർ വീണ്ടും റിമാൻഡിൽ, ഗോവർധനും തിരിച്ചടി

LHC0088 Yesterday 11:54 views 140
  



ന്യൂഡൽഹി/കൊല്ലം ∙ ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ കമ്മീഷണറും പ്രസിഡൻറുമായ എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ നാളെ കൊല്ലം വിജിലൻസ് കോടതി വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെ സ്വാഭാവിക ജാമ്യം തേടി പ്രതി കോടതിയെ സമീപിച്ചിരുന്നു. എസ്ഐടി കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതും ഇന്ന് കേസ് പരിഗണിച്ചപ്പോൾ പ്രതിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
What you should read next

  • ശബരിമല സ്വർണക്കൊള്ള: എസ്ഐടിക്ക് പിന്നാലെ ജയറാമിന്റെ മൊഴിയെടുക്കാൻ ഇ.ഡി; ഹാജരാകാൻ നോട്ടിസ് നൽകി Latest News
      

         
    •   
         
    •   
        
       


ഇന്ന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. തുടർന്ന് ഇക്കാര്യത്തിൽ വിവേചനം കാണിക്കാൻ പറ്റില്ലെന്നും നാളെ ജാമ്യഹർജിയിൽ വിധി പറയുമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം, കേസിൽ ദേവസ്വം മുൻ പ്രസിഡൻറും സിപിഎം നേതാവുമായ എ. പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പത്മകുമാറിനെ കോടതി റിമാൻഡ് ചെയ്തത്.
What you should read next

  • കൊടിമരത്തിൽ പൂശാൻ വാങ്ങിയത് 9.161 കിലോ, ഭക്തരുടെ സ്വർണത്തിന് കണക്കെവിടെ? വിജിലൻസ് അന്വേഷണം വേണമെന്ന് ഹൈക്കോടതി Latest News
      

         
    •   
         
    •   
        
       


അതേസമയം, കേസിൽ പ്രതിയായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം അടക്കമുള്ള കാര്യങ്ങൾ സമർപ്പിച്ചശേഷം ജാമ്യാപേക്ഷ നൽകാനും സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. നേരത്തെ ഗോവർധന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്.
Just in
JUST IN


  • 1 MINUTE AGO   നെറ്റ്സിൽ മണിക്കൂറുകളോളം പരിശീലിച്ച് സഞ്ജു സാംസൺ, മാറിനിന്ന് അഭിഷേക്; ഇഷാനൊപ്പം ഓപ്പണറാകും? Cricket
      

         
    •   
         
    •   
        
       

  • 18 MINUTES AGO   അമിത വേഗത്തിൽ ഓട്ടോറിക്ഷ; വാഹനത്തിൽ നിന്ന് തെറിച്ചു വീണ് ആറു വയസ്സുകാരിക്ക് പരുക്ക് Latest News
      

         
    •   
         
    •   
        
       

  • 42 MINUTES AGO   അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത? മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചു: ആരോപണവുമായി അനന്തരവൻ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Sabarimala Gold Theft Case : A. Padmakumar has been remanded again for 14 days.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159163