search

തീരുവ 18% ആക്കിയതുകൊണ്ടാണ് ഇന്ത്യ ക്രിക്കറ്റ് മത്സരം ജയിച്ചതെന്ന് യുഎസ്; പൂജ്യം ആക്കിയിരുന്നെങ്കിൽ നിങ്ങൾ‌ ജയിച്ചേനേ എന്ന് തിരിച്ചടിച്ച് ഇന്ത്യ - വിഡിയോ

cy520520 Yesterday 11:54 views 675
  

  

  

  



ഇന്ത്യ – യുഎസ് കരാർ സാധ്യമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളാണ് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ. മാസങ്ങളായി മുടങ്ങിക്കിടന്നിരുന്ന വ്യാപാര ചർച്ചകൾ വേഗത്തിലായത് അദ്ദേഹം ഇന്ത്യയിൽ സ്ഥാനമേറ്റെടുത്തതിനു ശേഷമാണ്. കഴിഞ്ഞ ദിവസം യുഎസ് അംബാസഡറുടെ വസതിയിൽ നടന്ന വിരുന്നിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഇക്കാര്യം എടുത്തു പറയുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര – സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കുന്നതിൽ സെര്‍ജിയോ വഹിച്ച പങ്ക് നിർണായകമാണെന്നാണ് ഗോയലിന്‍റെ പരാമർശം. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – യുഎസ് ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് ഗോയൽ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.    (ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോറും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും Image : X.com /Ambassador Sergio Gor)

ഇന്ത്യയുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും യുഎസ് ക്രിക്കറ്റ് ടീമിന്‍റെ പ്രകടനം മികച്ചതായിരുന്നുവെന്ന് ഗോയൽ പറഞ്ഞു. യുഎസിൽ അത്ര പ്രചാരമുള്ള കായിക ഇനമല്ല ക്രിക്കറ്റ്. ഈ രംഗത്തേക്ക് യുഎസ് കടന്നുവന്നിട്ട് കുറച്ച് വർഷങ്ങളായതേയുള്ളൂ. എന്നിട്ടും മികച്ച പ്രകടനം കാഴ്ചവെക്കാൻ യുഎസിനായി. അമേരിക്കൻ ക്രിക്കറ്റ് ടീം 18 ശതമാനത്തിന് പരാജയപ്പെട്ടെന്നാണ് യുഎസ് സ്ഥാനപതി തന്നോട് പറഞ്ഞതെന്നും ഗോയൽ ഓർത്തെടുത്തു. എന്നാൽ ഇന്ത്യയ്ക്ക് മേലുള്ള പകര തീരുവ പൂജ്യമാക്കിയിരുന്നെങ്കിൽ യുഎസ് ക്രിക്കറ്റ് ടീം ജയിച്ചേനെയെന്നും ഗോയൽ പറഞ്ഞു.


#WATCH | Delhi: “...The US may not have won yesterday\“s match (against India in the T20 World Cup), but I must say, for a country which has not known Cricket and has started on Cricket a few years ago, the performance was fabulous. Sergio was there to enjoy the match...Sergio… pic.twitter.com/bmwimEor1u— ANI (@ANI) February 9, 2026


കഴിഞ്ഞ ദിവസം നടന്ന ടി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ 29 റൺസിനാണ് യുഎസ്എയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ യുഎസ്എ 132 റൺസിന് പുറത്തായി. ഇരു ടീമുകളുടെയും റൺസ് തമ്മിലുള്ള അന്തരം 18 ശതമാനമാണ്. ഇന്ത്യൻ ഉല്‍പന്നങ്ങൾക്ക് യുഎസ് ചുമത്തിയ 18 ശതമാനം പകരത്തീരുവയും ഈ കണക്കും ബന്ധപ്പെടുത്തിയായിരുന്നു ഗോയലിന്‍റെ പരാമർശം.    ട്വന്റി20 ലോകകപ്പിൽ ഇന്ത്യ–യുഎസ്എ മത്സരത്തിന്റെ ടോസ് സമയത്ത് ക്യാപ്റ്റന്മാരായ സൂര്യകുമാർ യാദവും മോനാങ്ക് പട്ടേലും (X/BCCI)

യുഎസ് ഉൽപന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യ ഈടാക്കുന്നതെന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷം 25 ശതമാനം പകര തീരുവ ചുമത്തിയത്. പിന്നാലെ ഉപരോധമേർപ്പെടുത്തിയ റഷ്യൻ കമ്പനികളിൽ നിന്ന് എണ്ണ വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി 25 ശതമാനം കൂടി ചുമത്തി. ആകെ 50 ശതതമാനം തീരുവ. ഇതാണ് 18 ശതമാനമാക്കി കുറച്ചത്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്നും അമേരിക്ക അവകാശപ്പെടുന്നുണ്ട്.   ട്വന്റി20 ലോകകപ്പ് മത്സരത്തിൽ യുഎസ്എ ബാറ്റർ മിലിന്ദ് കുമാറിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ഇഷാന‍് കിഷൻ.(PTI Photo/Kunal Patil) ADVERTISEMENT Go AD-FREE

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156576