LHC0088 • Yesterday 11:54 • views 410
ബംഗ്ലദേശ് – യുഎസ് വ്യാപാര കരാർ ഇന്ത്യയ്ക്ക് ഇരട്ട തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ്. ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങൾക്ക് 18 ശതമാനമാണ് യുഎസ് തീരുവ ചുമത്തുന്നത്. ബംഗ്ലദേശിന് 19 ശതമാനവും. എന്നാൽ ബംഗ്ലദേശിലെ ചില തുണിത്തരങ്ങൾക്ക് തീരുവ രഹിത കയറ്റുമതി സാധ്യമാക്കുമെന്ന വ്യവസ്ഥ ഇന്ത്യ – യുഎസ് കരാറിൽ ഇല്ല. അതായത് ബംഗ്ലദേശിൽ നിർമിക്കുന്ന തുണിത്തരങ്ങള്‍ തീരുവ രഹിതമായി യുഎസിലെത്തും.
Truth of the \“Trap Deal\“ is now slowly coming out !
1) Russian Oil and Strategic Autonomy
We were told that the Indo-US Joint Statement said nothing on Russian oil, even though Mr. Trump publicly tweeted otherwise. Now the White House fact sheet clearly lists “India’s… pic.twitter.com/mp7hqnqRyy— Mallikarjun Kharge (@kharge) February 10, 2026
ഇന്ത്യൻ കോട്ടണിന്‍റെ പ്രധാന വാങ്ങലുകാരാണ് നിലവിൽ ബംഗ്ലദേശ്. എന്നാൽ തീരുവ രഹിത കയറ്റുമതി ഉറപ്പാക്കുന്നതിന് വേണ്ടി ബംഗ്ലദേശ് ഇനിമുതൽ അമേരിക്കയില്‍ നിന്ന് കോട്ടൺ വാങ്ങാൻ നിർബന്ധിതരാകും. തുണിത്തരങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയുമായി മത്സരിക്കുന്ന രാജ്യമാണ് ബംഗ്ലദേശെന്ന് കൂടി ഓർക്കണം. പുതിയ മാറ്റം ഇന്ത്യയ്ക്ക് ഇരട്ടി പ്രഹരമാകും. ഇന്ത്യൻ കോട്ടൺ കർഷകരെയും നെയ്ത്തുകാരെയും പ്രതികൂലമായി ബാധിക്കുന്ന നീക്കമാണിത്. കൂടാതെ ഇന്ത്യൻ വസ്ത്ര കമ്പനികൾക്ക് യുഎസിലേക്കുള്ള കയറ്റുമതി സാധ്യതകളും കുറയും. തിരുപൂർ, സൂറത്ത്, പാനിപത്ത് തുടങ്ങിയ രാജ്യത്തിന്‍റെ ടെക്സ്റ്റൈൽ ഹബ്ബുകളെല്ലാം പ്രതിസന്ധിയിലാകും. കരാർ ഇന്ത്യയിലെ ടെക്സ്റ്റൈൽ വ്യവസായത്തെ നശിപ്പിക്കുമെന്നും ലക്ഷണക്കിന് തൊഴിലാളികളുടെ ജീവിതം ദുസഹമാക്കുമെന്നും കോൺഗ്രസ് ആരോപിച്ചു.
𝐓𝐡𝐞 𝐔𝐒–𝐁𝐚𝐧𝐠𝐥𝐚𝐝𝐞𝐬𝐡 𝐝𝐞𝐚𝐥 𝐢𝐬 𝐛𝐚𝐝 𝐧𝐞𝐰𝐬 𝐟𝐨𝐫 𝐈𝐧𝐝𝐢𝐚. 𝐇𝐞𝐫𝐞’𝐬 𝐰𝐡𝐲
US tariff on Indian garments/apparel: 18%
US tariff on Bangladeshi garments/apparel: 19%, but with a ZERO-duty (0%) access clause that India does not have.
This…— Congress (@INCIndia) February 10, 2026
യുഎസ് – ബംഗ്ലദേശ് ഡീൽ
ബംഗ്ലദേശിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 20 ശതമാനമാണ് തീരുവ ചുമത്തിയിരുന്നത്. എന്നാൽ ഇന്ത്യ – യുഎസ് വ്യാപാര കരാർ അനുസരിച്ച് 18 ശതമാനമാണ് തീരുവ. ഇതോടെ ബംഗ്ലദേശ് യുഎസിനെ സമീപിച്ച് തീരുവ 19 ശതമാനമാക്കി കുറപ്പിച്ചു. അടുത്ത ദിവസങ്ങളിൽ ബംഗ്ലദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം.
LIVE UPDATES
SHOW MORE
ADVERTISEMENT Go AD-FREE
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business English Summary:
ongress alleges the new US-Bangladesh trade deal, slashing tariffs to 19% with zero duties on select textiles, delivers a double blow to India\“s exports by favoring rivals in apparel and garments amid ongoing trade tensions |
|