സോഷ്യൽ മീഡിയ ഇന്‍ഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. ശബരിമല സ്വർണക്കൊള്ള കേസിൽ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ നാളെ വിധി പറയുമെന്ന വാർത്തയും പ്രധാനപ്പെട്ടതായി. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ നടന്‍ ജയറാമിൽനിന്ന് മൊഴിയെടുക്കാൻ ഇ.ഡി ഒരുങ്ങുന്നുയെന്ന വാർത്തയും ശ്രദ്ധേയമായി. പാർലമെന്റിലെ ഭരണ–പ്രതിപക്ഷ തർക്കത്തിൽ സമവായശ്രമം വിജയിക്കാതെ വന്നതോടെ സ്പീക്കർക്കെതിരെ അവിശ്വാസത്തിന് പ്രതിപക്ഷം നോട്ടിസ് നൽകിയതും ചർച്ചയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കാസർകോട് ജനറൽ ആശുപത്രിയിലാണ് ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായത്.
ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ കമ്മീഷണറും പ്രസിഡൻറുമായ എൻ. വാസുവിന്റെ ജാമ്യ ഹർജിയിൽ നാളെ കൊല്ലം വിജിലൻസ് കോടതി വിധി പറയും.
ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിൽനിന്ന് മൊഴിയെടുക്കാൻ ഇ.ഡി. അടുത്ത ചൊവ്വാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി. നേരത്തെ കേരള പൊലീസിന്റെ എസ്ഐടി സംഘവും ജയറാമിൽനിന്ന് മൊഴിയെടുത്തിരുന്നു. രണ്ടാഴ്ച മുൻപ് ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി നടന്റെ മൊഴിയെടുത്തത്. ADVERTISEMENT Go AD-FREE
പാര്‍ലമെന്റിലെ ഭരണ–പ്രതിപക്ഷ തര്‍ക്കത്തില്‍ സമവായശ്രമം വിജയിക്കാതെ വന്നതോടെ സ്പീക്കര്‍ക്കെതിരെ അവിശ്വാസത്തിന് നോട്ടിസ് നൽകി പ്രതിപക്ഷം. 120ൽപരം എംപിമാരാണ് നോട്ടിസില്‍ ഒപ്പിട്ടത്. ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിനാണ് അവിശ്വാസത്തിനുള്ള നോട്ടിസ് നൽകിയത്.
മലമ്പുഴ നിയോജകമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന കാര്യത്തിൽ തൽക്കാലം തീരുമാനമെടുത്തിട്ടില്ലെന്ന് മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പഴ്‌സനൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ്. തൽക്കാലം തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കെപിസിസിയുടെ ഉത്തരവാദപ്പെട്ട നേതാക്കന്മാർ സംസാരിച്ചിരുന്നെന്നും സുരേഷ് സ്ഥിരീകരിച്ചു. ADVERTISEMENT Go AD-FREE
JUST IN
22 SECONDS AGO ചിന്നു പാപ്പുവിന്റേത് തൂങ്ങിമരണം; ശബരിമല സ്വർണക്കൊള്ള കേസിൽ ജയറാമിനെ ചോദ്യം ചെയ്യാൻ ഇ.ഡി – പ്രധാന വാർത്തകൾ Latest News
15 MINUTES AGO മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം Latest News
49 MINUTES AGO റഷ്യൻ എണ്ണ: ഇന്ത്യയിൽ നിന്ന് ട്രംപ് പിരിച്ചെടുത്ത പിഴയിൽ ചെറിയ പങ്ക് തിരിച്ചുതന്നേക്കും Economy
VIEW MORE
English Summary:
Todays Recap: 10-02-2026