കോഴിക്കോട് ∙ ചെറുവണ്ണൂരിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാർഥിയെ ഗുഡ്സ് വാഹനം ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വയനാട് സ്വദേശി അലീന മേരിയെ(19) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
What you should read next
അമിത വേഗത്തിൽ ഓട്ടോറിക്ഷ; വാഹനത്തിൽ നിന്ന് തെറിച്ചു വീണ് ആറു വയസ്സുകാരിക്ക് പരുക്ക് Latest News
ഉച്ചയ്ക്ക് രണ്ടു മണിയോടെ ചെറുവണ്ണൂർ ശാരദമന്ദിരത്തിനു സമീപമാണ് അപകടമുണ്ടായത്. ദീർഘദൂര ബസിൽ യാത്ര ചെയ്യുകയായിരുന്നു അലീന. ചെറുവണ്ണൂരിൽ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി ബസ് നിർത്തിയപ്പോൾ വെള്ളം വാങ്ങാനായി സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു. വാഹനവും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Just in
JUST IN
1 MINUTE AGO സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടന്നു; വിദ്യാർഥിയെ ഇടിച്ചു തെറിപ്പിച്ച് ഗുഡ്സ് വാഹനം, ഗുരുതര പരുക്ക് Latest News
18 MINUTES AGO പുരയിടത്തിലെ ചന്ദനമരം ഇനി വെട്ടിവിൽക്കാം; വില ഭൂഉടമയ്ക്ക്, നിയമമായി Latest News
VIEW MORE
English Summary:
Cheruvannur accident: A 19-year-old student from Wayanad, Aleena Mary, was seriously injured after a goods vehicle hit her on a zebra crossing in Cheruvannur, Kozhikode. The shocking incident was captured on CCTV footage, and the driver has been taken into police custody.