search

ഇത് ഇന്ത്യ-അമേരിക്ക വ്യവസായ കരാറിനെതിരെ നടന്ന പ്രതിഷേധമോ? | Fact Check

LHC0088 10 hour(s) ago views 432
  



അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ താരിഫ് 18 ശതമാനമായി കുറച്ചിരുന്നു.എന്നാലിപ്പോൾ ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരായ പ്രതിഷേധം എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം

∙ അന്വേഷണം

\“അമേരിക്കയോട് കരാറിൽ ഒപ്പിടുന്നതിന് എതിരെ ഇവിടെ പന്തം കൊളുത്തി തുടങ്ങി\“ എന്ന കുറിപ്പിനൊപ്പം ആളുകൾ കൈയ്യിൽ പന്തവും  പിടിച്ച് മുദ്രാവാക്യം വിളിച്ച് നീങ്ങുന്ന ഒരു വിഡിയോയാണ് പ്രചരിക്കുന്നത്. വൈറൽ വിഡിയോ കാണാം.

ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നടന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും അന്വേഷണത്തിൽ ലഭിച്ചില്ല. എന്നാൽ, കരാറിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി  വിവിധ കർഷക സംഘടനകൾ  ഫെബ്രുവരി 12ന് പൊതു പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.  ADVERTISEMENT Go AD-FREE

റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ  പരിശോധിച്ചപ്പോൾ, ഒരു ഫെയ്‌സ്ബുക് പേജിൽ 2026 ഫെബ്രുവരി 6ന് പങ്കുവച്ച  സമാന വിഡിയോ കണ്ടെത്തി. ലഹരിക്ക് എതിരെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നടന്ന പ്രതിഷേധമാണ് ഇതെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. പെരുമ്പാവൂരിനെ രക്ഷിക്കാൻ ജനം തെരുവിലിറങ്ങി.. നാട്ടുകാര്‍ നിയമം കൈയില്‍ എടുക്കരുതെന്ന് റൂറല്‍ എസ്പി.ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് പെരുമ്പാവൂരിലെ ഭായി കോളനി അഥവാ ബംഗാളി കോളനി.വ്യാപകമായ ലഹരി ഉപയോഗവും അനാശാസ്യ പ്രവർത്തനങ്ങളുമാണ് ഇവിടെ നടക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നു പോലും ലഹരി തേടി ആളുകൾ ഇവിടെ എത്തിയിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങൾ വൻ പ്രതിഷേധം പെരുമ്പാവൂരിൽ തീർത്തത്. ഇതിനിടെ കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാൽ... തല്ലും, തല്ലും, തല്ലും എന്നൊരു ബോർഡും കോളനിയുടെ കവാടത്തിൽ സ്ഥാപിച്ചു.

എന്നാൽ പൊലീസ് ഇത് വലിച്ചെറിഞ്ഞു. ഇതോടെയാണ് സംഘർഷാവസ്ഥ രൂപംകൊണ്ടതെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

റാലിയിൽ പങ്കെടുക്കുന്നവരുടെ കൈയ്യിലുള്ള ബാനറിൽ പ്രവർത്തകനെ കള്ളക്കേസിൽ, പൊലീസ് നടപടിക്കെതിരെ, കണ്ടന്തറ മഹല്ല് മുസ്‌ലിം ജമാ അത്ത് നടത്തുന്ന പ്രതിഷേധ റാലിഎന്നിങ്ങനെയുള്ള അപൂർണമായ വാക്കുകൾ ശ്രദ്ധയിൽപ്പെട്ടു.ഈ സൂചനകളുപയോഗിച്ച് നടത്തിയ പരിശോധനയിൽ  സമാന ദൃശ്യങ്ങളടങ്ങിയ ചില റിപ്പോർട്ടുകൾ ലഭിച്ചു. ജാമ്യമില്ലാവകുപ്പുകൾ ചുമത്തി പെരുമ്പാവൂർ പൊലീസ്, ലഹരിവിരുദ്ധ പ്രവർത്തനം നടത്തിയ പൊതുപ്രവർത്തകനെ അറസ്റ്റ് ചെയ്തതിനെതിരെയാണ് ആളുകൾ പ്രകടനം നടത്തിയതെന്ന് റിപ്പോർട്ടിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈൻ നൽകിയ റിപ്പോർട്ട്  കാണാം.

കണ്ടന്തറയിലെ ഭായി കോളനിയിൽ ലഹരി വ്യാപനത്തിനെതിരെ പ്രതിഷേധിച്ച പൊതുപ്രവർത്തകൻ പുള്ളാട്ട് ഷെരീഫിനെയാണ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്‌തതെന്ന് ഈ റിപ്പോർട്ടിൽ നിന്ന് വ്യക്തമായി. കണ്ടന്തറയിലെ ലഹരി വ്യാപനവും അക്രമങ്ങളും അനധികൃത നിർമാണങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയതിന്റെ പ്രതികാരമാണു കള്ളക്കേസിൽ കുടുക്കി ഭർത്താവിനെ പൊലീസ് ജയിലിലടച്ചതെന്നു വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷെമിത ഷെരീഫ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആരോപിച്ചതായും റിപ്പോർട്ടിലുണ്ട്. ADVERTISEMENT Go AD-FREE

ഇതിൽ നിന്ന്, പെരുമ്പാവൂരിൽ ലഹരിവിരുദ്ധ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരായി നടന്ന പ്രതിഷേധത്തിന്റെ ദൃശ്യമാണ് ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെതിരായ പ്രതിഷേധം എന്ന തരത്തിൽ പ്രചരിക്കുന്നതെന്ന് വ്യക്തമായി.

∙ വസ്‌തുത

പെരുമ്പാവൂരിൽ ലഹരിവിരുദ്ധ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരായി നടന്ന പ്രതിഷേധത്തിന്റെ ദൃശ്യമാണ് ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെതിരായ പ്രതിഷേധം എന്ന തരത്തിൽ പ്രചരിക്കുന്നത്. പ്രചാരണം വ്യാജം

  ADVERTISEMENT GO AD-FREE English Summary:
A viral video claiming to show protests against the India-US trade agreement has been debunked as misleading. Investigations revealed the video actually depicts a protest in Perumbavoor, Kerala, against the arrest of a drug abuse activist.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158684