കൊല്ലം ∙ ശബരിമല കൊടിമരത്തിലെ വാജിവാഹനത്തിൽ താൻ തന്നെയാണ് സ്വർണപ്പാളി ഒട്ടിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഷ്ടദിക്പാലക ശിൽപങ്ങളിൽ തന്റെ മകനും സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്നാണു സ്വർണം ഒട്ടിച്ചത്. എന്റെ വല്യമ്മാവൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെയർമാനായിരിക്കുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ തെളിയുന്നത്.
What you should read next
- എയിംസ് 2026ൽ വരുമെന്ന് പറഞ്ഞിട്ടില്ല, ഇനിയും സമയമുണ്ടെന്ന് സുരേഷ് ഗോപി; ആലപ്പുഴയിൽ സ്ഥലം തന്നില്ലെങ്കിൽ തൃശൂരിൽ Kollam
300–400 വർഷം നിലനിൽക്കാനുള്ള കൊടിമരമാണ് എന്നാണ് പറഞ്ഞിരുന്നത്. എന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണം എന്ന് ആഗ്രഹിച്ചു. വീട്ടിൽ നിന്നുള്ള സ്വർണം ജ്വല്ലറിയിൽ കൊടുത്താണ് 24 കാരറ്റ് സ്വർണമാക്കിയത്. മോഹൻലാൽ തന്നെ വിളിച്ച് സ്വർണം നൽകാമെന്നു പറഞ്ഞു. ഇങ്ങനെ പലരും അതിൽ പങ്കാളികളായി. അജയ് തറയിൽ, പ്രയാർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള വലിയ ഭക്തർ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് വാങ്ങിവച്ചത്. അതിനു രസീത് വാങ്ങാൻ നിന്നില്ല. ഭഗവാന് സമർപ്പിച്ചതാണ്. പൊലീസ് അന്വേഷിക്കട്ടെ. ഞാൻ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല. അവർ സൂക്ഷിച്ചിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
English Summary:
Central Minister Suresh Gopi has stated that he himself affixed the gold foil on the Kodimaram at Sabarimala. He further clarified that his son, director Shaji Kailas, and screenwriter Ranjith Panicker were involved in applying gold to the Ashtadikpalaka sculptures, emphasizing his personal contribution and desire for his \“sweat\“ to be part of the temple\“s consecration. |
|