search

രവി പിള്ള സ്കോളർഷിപ് വിതരണം ചെയ്തു

Chikheang 1 hour(s) ago views 563
  



തിരുവനന്തപുരം ∙ നോർക്ക റൂട്സുമായി സഹകരിച്ച് ആർപി ഫൗണ്ടേഷൻ നടപ്പാക്കുന്ന ‘ഡോ.രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്’ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു. ആദ്യ ബാച്ചിലെ 1500 വിദ്യാർഥികൾക്കായി 10 കോടി രൂപ വിതരണം ചെയ്തു .

50 വർഷത്തേക്ക് 525 കോടി രൂപയാണ് സ്കോളർഷിപ്പിനായി ഫൗണ്ടേഷൻ നീക്കിവച്ചിരിക്കുന്നത്. അടുത്ത വർഷം മുതൽ പ്രവാസികളുടെ മക്കൾക്കായി സ്കോളർഷിപ്പിന്റെ 20% മാറ്റി വയ്ക്കുമെന്ന് ആർപി ഗ്രൂപ്പ് ചെയർമാനും നോർക്ക റൂട്സ് ഡയറക്ടറുമായ ഡോ.ബി.രവി പിള്ള പറഞ്ഞു.

എംഎൽഎമാരായ രമേശ് ചെന്നിത്തല, വി.കെ.പ്രശാന്ത്, കെ.ആൻസലൻ, കടകംപള്ളി സുരേന്ദ്രൻ, വി.ശശി, ഐ.ബി.സതീഷ്, പി.സി.വിഷ്ണുനാഥ്, എം.വിൻസന്റ്, നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി.ലില്ലീസ്, നോർക്ക സെക്രട്ടറി ടി.വി.അനുപമ, സിഇഒ അജിത് കൊളശേരി, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ.യൂസഫ് തുടങ്ങിയവർ പ്രസംഗിച്ചു. English Summary:
Dr. Ravi Pillai Academic Excellence Scholarship was inaugurated by Chief Minister Pinarayi Vijayan, marking the distribution of ₹10 crore to 1500 students in its first phase. The RP Foundation initiative, in collaboration with NORKA Roots, has allocated ₹525 crore for 50 years and will reserve 20% for expatriate children from next year.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160415