search

മകളെയും ബന്ധുവിനെയും കുത്തിക്കൊന്ന കേസ്: ഉമ്മർ ഫാറൂഖുമായി തെളിവെടുപ്പ്

cy520520 1 hour(s) ago views 507
  



കാസർകോട് ∙ മഞ്ചേശ്വരത്ത് മകളെയും ബന്ധുവിനെയും കുത്തിക്കൊന്ന കേസിലെ പ്രതി ഉമ്മർ ഫാറൂഖിനെ തെളിവെടുപ്പിനെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് കൊലപാതകം നടന്ന വീട്ടിൽ ഫാറൂഖിനെ എത്തിച്ചത്. ഈ സമയം സ്ത്രീകൾ പ്രതിക്കെതിരെ രോഷാകുലരായി. ‘കൊന്നിട്ട് പോയില്ലേ കള്ളാ, ഓനെ കൊല്ലാണ്ട് വിടരുത്’ – എന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീകൾ ഇയാൾക്ക് േനരെ തിരിഞ്ഞത്. നാട്ടുകാരും പൊലീസും ചേർന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുകയായിരുന്നു. കുത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ യാതൊരു ഭാവഭേദവുമില്ലാതെ ഫാറൂഖ് പൊലീസ് സംഘത്തോട് വിശദീകരിച്ചു.  
What you should read next

  • ഉമ്മർ ജയിലിൽ നിന്നിറങ്ങിയത് ഒരു മാസം മുൻപ്, അറസ്റ്റിലായത് വ്യാജ പാസ്പോർട്ട് കേസിൽ; കൊലപാതകത്തിനായി കത്തി നേരത്തെ വാങ്ങിവച്ചു Latest News
      

         
    •   
         
    •   
        
       


ഈ മാസം രണ്ടിനാണ് പ്ലസ് ടു വിദ്യാർഥിനിയായ കുഞ്ചത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപം തുമിനാട് ഹിൽടോപ് നഗറിലെ ജുമൈല (18), ഫാറൂഖിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഷേക്കുഞ്ഞി (53) എന്നിവരെ കുത്തിക്കൊന്നത്.

ഷേക്കു‍ഞ്ഞിയുടെ വീട്ടിലാണ് ജുമൈലയും ഉമ്മ താഹിറയും താമസിച്ചിരുന്നത്. ഇവിടെവച്ചാണ് കൊലപാതകം നടന്നത്. ഉമ്മർ ഫാറൂഖും താഹിറയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങളുണ്ടായിരുന്നു. പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ഇരുവരുടെയും ബന്ധുക്കൾ ഒത്തുകൂടിയിരുന്നു. ബന്ധം വേർപിരിയുന്നെങ്കിൽ തനിക്കു കുടുംബസ്വത്തായി ലഭിച്ചു പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയ 10 സെന്റ് സ്ഥലം തിരിച്ച് എഴുതിത്തരണമെന്ന് ഉമ്മർ ആവശ്യപ്പെട്ടു.
What you should read next

  • ‘അച്ഛന്റെ രണ്ടുവശത്തായി അവർ ഉറങ്ങുന്നു, എന്തിനാ എന്നെ മാത്രം തനിച്ചാക്കി പോയത്; ഒരാളെങ്കിലും...’ Latest News
      

         
    •   
         
    •   
        
       


ഈ സ്വത്ത് മകളുടെ പഠനത്തിനും മറ്റും വേണമെന്നു താഹിറയും ഷേക്കുഞ്ഞിയും പറഞ്ഞു. ഇതിൽ പ്രകോപിതനായ ഉമ്മർ ഫാറൂഖ് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ഷേക്കുഞ്ഞിയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ സ്കൂളിൽ നിന്നെത്തിയ മകൾ ജുമൈല തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും വയറ്റിലും കുത്തേറ്റു. ആദ്യം ജുമൈലയും പിന്നീട് ഷേക്കുഞ്ഞിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. നാട്ടുകാരാണ് ഉമ്മർ ഫാറൂഖിെന തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചത്. ADVERTISEMENT Go AD-FREE
JUST IN


  • 2 MINUTES AGO   മകളെയും ബന്ധുവിനെയും കുത്തിക്കൊന്ന കേസ്: ഉമ്മർ ഫാറൂഖുമായി തെളിവെടുപ്പ് Latest News
      

         
    •   
         
    •   
        
       

  • 3 MINUTES AGO   ‘ബ്രാൻഡിക്ക് പേരിടാൻ പറഞ്ഞത് ഞങ്ങളല്ല’; ബെവ്കോയുടെ സമ്മാന പദ്ധതിക്ക് ഹൈക്കോടതി സ്റ്റേ Latest News
      

         
    •   
         
    •   
        
       

  • 4 MINUTES AGO   കേരളത്തിന്റെ ആ ‘ചീത്തപ്പേര്’ തെലങ്കാന തട്ടിയെടുത്തു; വിലക്കയറ്റത്തിന്റെ പുത്തൻ പതിപ്പിൽ കേരളം 2-ാം സ്ഥാനത്ത് Economy
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Ummar Farooq Shows No Remorse During Evidence Collection: The accused in the Manjeshwaram double murder, Ummar Farooq, was brought for evidence collection in Kasaragod. Learn how a family property dispute led to him stabbing his daughter Jumaila and a relative to death.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156310