കൊച്ചി∙ ലിയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ല. മാർച്ച് നാലിനാണ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണു മുഖ്യമന്ത്രി വത്തിക്കാനിലേക്ക് പോകാത്തതെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പറഞ്ഞു.
What you should read next
മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചിട്ടില്ല; വിശദീകരണവുമായി ജില്ലാ പഞ്ചായത്തംഗം Latest News
മുഖ്യമന്ത്രിക്കും കെ.വി. തോമസിനും ഉൾപ്പെടെ 16 പേർക്കാണു മാർപാപ്പയെ കാണാൻ അവസരം ലഭിച്ചത്. മുഖ്യമന്ത്രി ഇല്ലാത്തതിനാൽ അനൗദ്യോഗിക യാത്രയായിട്ടാകും സംഘം വത്തിക്കാനിലേക്ക് പോവുക. മുഖ്യമന്ത്രിയുടെ അന്വേഷണം മാർപാപ്പയെ അറിയിക്കുമെന്നും കേരളത്തിന് ഇത് അഭിമാന നിമിഷമാണെന്നും കെ.വി. തോമസ് പറഞ്ഞു.
What you should read next
പിണറായിക്ക് ചൂര ‘ഇഷ്ടപ്പെടാതിരിക്കാൻ’ 2 കാരണം: കോടികൾ മുടക്കിയ ജപ്പാൻ: ഇനിയും ഒഴിവാക്കണോ നല്ല പ്രോട്ടീൻ തരുന്ന ചൂരയെ? News +
‘‘മുഖ്യമന്ത്രിക്കും എനിക്കും കൂടി ഷേക്ക്ഹാൻഡ് മീറ്റിങ് എന്നാണ് അവർ പറഞ്ഞത്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കാരണം വരില്ലെന്ന് പറഞ്ഞു. പോയി കാണുമ്പോൾ കേരളത്തിന്റെയും മുഖ്യമന്ത്രിയുടെയും അന്വേഷണം അറിയിക്കും’’ – കെ.വി. തോമസ് പറഞ്ഞു. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യ വാരമോ ആകും കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നാണ് വിവരം. സ്ഥാനാർഥി നിർണയം അടക്കമുള്ള ചർച്ചകളും പ്രചാരണവും ഉള്ളതിനാലാണ് വത്തിക്കാൻ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചത്.
JUST IN
1 MINUTE AGO തിരഞ്ഞെടുപ്പ് തിരക്ക്; മാർപാപ്പയെ കാണാൻ മുഖ്യമന്ത്രി ഇല്ല, കെ.വി. തോമസ് വത്തിക്കാനിലേക്ക് Latest News
23 MINUTES AGO മുഖ്യമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചിട്ടില്ല; വിശദീകരണവുമായി ജില്ലാ പഞ്ചായത്തംഗം Latest News
24 MINUTES AGO ഫ്രാൻസിലെ കൂട്ടുകാരിയുടെ ചതി; റിട്ട. അധ്യാപികയ്ക്ക് നഷ്ടമായത് 50 ലക്ഷം: 1.5 കോടി ലാഭം വാഗ്ദാനം ചെയ്ത് തട്ടിയത് 80 ലക്ഷം Kottayam
VIEW MORE
English Summary:
KV Thomas Vatican visit: Pinarayi Vijayan\“s Vatican trip to meet the Pope has been cancelled due to his busy schedule ahead of the upcoming elections in Kerala. In his absence, a delegation led by K.V. Thomas will proceed with an unofficial visit to convey the Chief Minister\“s regards.