search

അവകാശങ്ങൾക്കൊപ്പം കടമകൾക്കും പ്രാധാന്യം നൽകണം

deltin33 1 hour(s) ago views 725
  



കോട്ടയം/കുമരകം∙ അവകാശങ്ങളെപ്പോലെ കടമകൾക്കും പ്രധാന്യമുണ്ടെന്നും ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്നതിൽ നിയമസാക്ഷരത ക്ലബുകൾക്ക് വലിയ പങ്കുണ്ടെന്നും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അഭിപ്രായപ്പെട്ടു. കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലീഗൽ ലിറ്ററസി ക്ലബും സംയുക്തമായി പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപും കുട്ടികളുമായുള്ള സംവാദവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര പാർലമെന്റ് 1995ൽ നടപ്പിലാക്കിയ നാഷനൽ ലീഗൽ സർവീസ് ആക്ട് പ്രകാരം സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, പട്ടികജാതി പട്ടിക വർഗ്ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് സൗജന്യവും ധൃതഗതിയിലുമുള്ള നിയമസേവനം നൽകുന്നതിനായി ദേശീയതലത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ നാഷനൽ ലീഗൽ സർവീസ് അതോറിറ്റിയും, സംസ്ഥാനങ്ങളിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിൽ സംസ്ഥാന നിയമസേവന അതോറിറ്റിയും, ജില്ലാതലത്തിൽ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ ജില്ലാ നിയമസേവന അതോറിറ്റിയും വിഭാവനം ചെയ്തിട്ടുണ്ട്. ദേശീയ നിയമ സേവന അതോറിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംരംഭമാണ് രാജ്യവ്യാപകമായി സ്കൂളുകളിൽ പ്രവർത്തിക്കുന്ന ലീഗൽ ലിറ്ററസി ക്ലബുകൾ. പ്രസ്തുത ക്ലബുകളിൽ കുട്ടികൾക്ക് നിയമ ബോധനവും ഭരണഘടനാ ബോധവൽക്കരണവും നൽകി അവരെ ഭാവിയിലെ ഉത്തമ പൗരന്മാരാക്കി വളർത്തിയെടുക്കുവാൻ ലക്ഷ്യമിടുന്നു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ജില്ലാ നിയമ സേവന അതോറിറ്റിയുടെ ചെയർമാനുമായ എം.മനോജ് അധ്യക്ഷനായി. കേരള ഹൈക്കോടതി റജിസ്ട്രാർ ജീ.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.ഗോപി ആശംസ അറിയിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ് സ്വാഗതവും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.വൈശാഖ് നന്ദിയും പറഞ്ഞു. കോട്ടയം ഫസ്റ്റ്ക്ലാസ് അഡിഷണൽ ജില്ലാ സെഷൻ ജഡ്ജിയും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർപേഴ്സനുമായ കെ.ലില്ലി, ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് തേജോ മയി തമ്പുരാട്ടി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ ജി.പ്രവീൺകുമാർ, കേരള വാല്യൂ ആഡ് ടാക്സ് കോട്ടയം ജില്ലാ ജുഡിഷ്യൽ മെമ്പർ എ.എസ്.മല്ലിക, കുമരകം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരായ എം.എസ്.ബിജീഷ്, രൂപസായി, ഹെഡ്മാസ്റ്റർ എസ്.കെ.നിഷാദ്, ജില്ലാ കോടതി മാനേജർ ഹരികുമാർ നമ്പൂതിരി, അരുൺ കൃഷ്ണ.ആർ, സെക്ഷൻ ഓഫിസർ ഇൻ ചാർജ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ലീഗൽ ലിറ്ററസി ക്ലബ് കോർഡിനേറ്റർ ടി.സത്യൻ ആഷബോസ്സ്, ബിബിൻ തോമസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. English Summary:
Legal literacy clubs play a significant role in creating ideal citizens, stated Kerala High Court Chief Justice Soumen Sen at an event in Kumarakom. He emphasized that duties are as important as rights for the nation\“s progress.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
471519