search

‘വിഎസിന്റെ സുരേഷ്, ഇനി കോൺഗ്രസ് സുരേഷ്’; യുഡിഎഫ് സ്വതന്ത്രനായേക്കും

LHC0088 1 hour(s) ago views 296
  



പാലക്കാട്∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പഴ്‌സനൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായേക്കും. ജില്ലയിലൂടെ കടന്നുപോകുന്ന യുഡിഎഫ് ജാഥയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതൃത്വം ക്ഷണിച്ചു. ഇതുവരെ നിലപാട് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് സുരേഷിന്റെ വാക്കുകളിലെ സൂചന.

‘‘സ്ഥാനാർഥിയാകണമെന്ന് യുഡിഎഫ് നേതാക്കൾ‌ പറഞ്ഞിരുന്നു. ആലോചിക്കാനുണ്ടെന്നു ഞാൻ പറഞ്ഞു. സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് യുഡിഎഫാണ് പറയേണ്ടത്. പ്രധാനപ്പെട്ട നേതാക്കളാണ് എന്നോട് സംസാരിച്ചത്. ജാഥയിൽ പങ്കെടുക്കാനും ക്ഷണിച്ചിട്ടുണ്ട്’’
What you should read next

  • \“നാളെ മുതൽ എനിക്കില്ലാത്ത കുറ്റങ്ങൾ ഉണ്ടാവില്ല; അതൊക്കെ സ്വീകരിക്കാൻ തയാറാണ്\“: ചോദ്യങ്ങളുമായി എ.സുരേഷ് Latest News
      

         
    •   
         
    •   
        
       


2013 മേയ് 12, 13 തീയതികളിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് സുരേഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. പാർട്ടി കമ്മിറ്റികളിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി, വിഎസ്സിന്റെ ഇമേജ് വർധിപ്പിക്കാൻ വാർത്തകൾ നിർമിച്ച് മാധ്യമങ്ങൾക്ക് വിതരണം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കൽ. പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് നിരവധി തവണ കത്തു നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.

സിപിഎമ്മിൽനിന്നു പുറത്താക്കിയ തന്നെ തിരിച്ചെടുക്കാൻ വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി ദിവസങ്ങൾക്ക് മുൻപ് സുരേഷ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയോടാണ് സുരേഷ് ചോദ്യങ്ങളുന്നയിച്ചത്. പോസ്റ്റിനൊപ്പം, പാർട്ടിയിൽനിന്നു തന്നെ പുറത്താക്കിയതിനു നൽകിയ കത്തിന്റെ ചിത്രവും സുരേഷ് ചേർത്തിരുന്നു. സിപിഎമ്മിൽനിന്നു പുറത്താക്കിയതു ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചും നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സുരേഷ് പോസ്റ്റിൽ വിവരിച്ചിരുന്നു. ADVERTISEMENT Go AD-FREE

(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. suresh.achu.372 എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)
JUST IN


  • 20 SECONDS AGO   ‘വിഎസിന്റെ സുരേഷ്, ഇനി കോൺഗ്രസ് സുരേഷ്’; യുഡിഎഫ് സ്വതന്ത്രനായേക്കും Latest News
      

         
    •   
         
    •   
        
       

  • 1 MINUTE AGO   സ്വർണം വീണ്ടും \“5,000ൽ\“ താഴെ, കേരളത്തിൽ 960 രൂപയുടെ കുറവ്; ആഭരണ പ്രേമികൾക്ക് സന്തോഷ വാർത്ത വരുന്നു Commodity
      

         
    •   
         
    •   
        
       

  • 4 MINUTES AGO   അഡോബിയുടെ ഡിജിറ്റല്‍ കുതിപ്പിന്റെ മുഖമായി മന്‍മീത് ധോതി, ടെക്സ്പെക്റ്റേഷൻസിലേക്ക്! Technology
      

         
    •   
         
    •   
        
       
VIEW MORE
English Summary:
A. Suresh to be UDF independent Candidate: A. Suresh, former personal assistant to V.S. Achuthanandan, is set to become a UDF independent candidate in Malampuzha after being expelled from the CPM. The Congress leadership has formally invited him to join their political march.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160582