search

പാക്കിസ്ഥാനികൾക്ക് ഇരട്ട പ്രഹരം! ഇന്ത്യയോട് ദയനീയമായി തോറ്റ സങ്കടത്തിലിരിക്കേ പ്രധാനമന്ത്രിയുടെ വക ഷോക്ക്!

LHC0088 1 hour(s) ago views 589
  

  

  

  

  

  



ട്വന്റി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യയോട് ദയനീയമായി തോറ്റതിന്റെ നിരാശയും അമർഷവും പാക്കിസ്ഥാനിൽ ക്രിക്കറ്റ് ആരാധകർക്കിടയിൽ മാത്രമല്ല രാഷ്ട്രീയ, സാമ്പത്തിക, സൈനിക മേഖലകളിൽപ്പോലും അലയടിക്കുകയാണ്. ബാബർ അസം, ഷഹീൻഷാ അഫ്രീദി തുടങ്ങിയവരെയൊക്കെ ടീമിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം മുൻതാരമായ മുഹമ്മദ് യൂസഫ് അടക്കമുള്ളവർ ഉയർത്തിക്കഴിഞ്ഞു.   പാക്കിസ്ഥാന്റെ ഷാഹിബ്സാദ ഫർഹാന്റെ വിക്കറ്റ് വീണത് ആഘോഷിക്കുന്ന ഹാർദിക് പാണ്ഡ്യയും ഇഷാൻ കിഷനും (Photo by Ishara S.KODIKARA / AFP)

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ മത്സരം ക്രിക്കറ്റിലെ രണ്ടു വമ്പന്മാർ തമ്മിലുള്ള പൊരിഞ്ഞപോരാകുമെന്ന് പ്രതീക്ഷിച്ചിരിക്കേ, പതിവുപോലെ ഇന്ത്യയ്ക്ക് ഏകപക്ഷീയ ജയം. കളിക്കിടെ ഒരുഘട്ടത്തിൽപോലും പാക്കിസ്ഥാന് ഇന്ത്യയ്ക്കുമേൽ മേൽക്കൈ നേടാനായില്ല. ബാറ്റിങ്ങിൽ ഇന്ത്യ പാക്ക് ബോളിങ്ങിന്റെ കുന്തമുനയായ ഷഹീൻ അഫ്രീദിയെവരെ അടിച്ചൊതുക്കി. പിന്നീടു പാക്ക് ഇന്നിങ്സിലും കണ്ടത് ഇന്ത്യൻ ബോളർമാരുടെ സർവാധിപത്യം.

ടോസ് കിട്ടി ബോളിങ് തിരഞ്ഞെടുത്തപ്പോഴെ പാക്കിസ്ഥാൻ കളി തോറ്റുകഴിഞ്ഞെന്ന് നിരവധി മുൻതാരങ്ങൾ വിമർശിച്ചു. തുറുപ്പുചീട്ടാകുമെന്ന് കരുതിയ ഉസ്മാൻ താരിഖിന് പന്ത് വൈകി കൈമാറിയ ക്യാപ്റ്റൻ സൽമാന്റെ തീരുമാനവും മണ്ടത്തരമായെന്ന് പലരും പറയുന്നു. 11-ാം ഓവറിലാണ് താരിഫ് പന്തെറിയാനെത്തിയത്.
ALSO READ

  • കേന്ദ്രത്തിന്റെ കണക്ക് പാളി; തിരിച്ചടിച്ച് ‘കർണാടക ബന്ദും’, നോട്ട് നിരോധിച്ചിട്ടും യുപിഐ വന്നിട്ടും കറൻസി മതി, കേരളവും മുന്നിൽ Economy
      

         
    •   
         
    •   
        
       


100ലേറെ ട്വന്റി20 കളിച്ച് പരിചയമുണ്ടായിട്ടും ഇന്ത്യയ്ക്കെതിരെ അവസരത്തിനൊത്ത് ഉയരാതിരുന്ന മുതിർന്ന താരങ്ങളാണ് ഈ തോൽവിക്ക് കാരണമെന്ന് മുൻതാരം മൊഹമ്മദ് ഹഫീസ് കുറ്റപ്പെടുത്തി. താരങ്ങൾക്കല്ല ടീം മാനേജ്മെന്റിനാണ് തോൽവിയുടെ ഉത്തരവാദിത്തമെന്ന് മുൻ സ്പിന്നർ സഖ്‍ലെയിൻ മുഷ്താഖ് തുറന്നടിച്ചു. ടീമിലെ ഓൾറൗണ്ടർ ഷദാബ് ഖാൻ മുഷ്താഖിന്റെ മരുമകനാണ്.   ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിൽനിന്ന്. Photo: ISHARA S.KODIKARA / AFP

അതേസമയം, പാക്ക് ടീമിന്റെ പ്രകടനത്തിൽ നിരാശയും ദേഷ്യവും മറച്ചുവയ്ക്കാതെ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും രംഗത്തുവന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും പാക്ക് ആഭ്യന്തര മന്ത്രിയുമായ നിലപാടുകളോടുള്ള അതൃപ്തി പ്രധാനമന്ത്രി ഷഹബാസ് ഷെഫീരിനെ അസിം മുനീർ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.   മൊഹ്‌സിൻ നഖ്‌വി (Photo by Arif ALI / AFP), അസിം മുനീർ (Photo by HANDOUT / Pakistan\“s Inter-Services Public Relations (ISPR) / AFP)

ബോളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം ഇന്ത്യ സർവാധിപത്യം നേടി വിജയിച്ചതിൽ ആകെ ഉലഞ്ഞുനിൽക്കുന്ന പാക്കിസ്ഥാനികൾക്കുമേൽ ഇതിനിടെയാണ് പാക്ക് ഭരണകൂടം മറ്റൊരു ഷോക്ക് അടിച്ചേൽപ്പിച്ചത്. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 7.32 രൂപയുമങ്ങ് കൂട്ടാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നയിക്കുന്ന സർക്കാർ അനുമതി നൽകി. ഇതോടെ പാക്കിസ്ഥാനിൽ പെട്രോൾ വില ലിറ്ററിന് 258.17 പാക്കിസ്ഥാനി രൂപയായി (83.75 ഇന്ത്യൻ രൂപ). ഡീസലിന് 275.70 രൂപയും (89.45 ഇന്ത്യൻ രൂപ).    (Photo by Aamir QURESHI / AFP) ADVERTISEMENT Go AD-FREE

നിലവിൽ‌തന്നെ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റവും പണപ്പെരുപ്പവും മൂലം പ്രതിസന്ധിയിലായ പാക്കിസ്ഥാനികൾക്ക് ഇന്ധനവിലക്കയറ്റം കൂടുതൽ ആഘാതമാകും. നിലവിലെ ഇന്ധനവില വർധന കേവലം ഗതാഗതച്ചെലവ് മാത്രമല്ല അവശ്യവസ്തുക്കളുടെ വില, കൂടുതൽ പേർ തൊഴിലെടുക്കുന്ന കാർഷിക മേഖലയുടെ ഉൽപാദനച്ചെലവ് എന്നിവയെയും സാരമായി ബാധിക്കും.   മൊഹ്‌സിൻ നഖ്‌വി (ARIF ALI / AFP), പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം (Photo by Sajjad HUSSAIN / AFP)

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT GO AD-FREE English Summary:
Pakistan\“s T20 World Cup thrashing by India ignites fury from fans, ex-players like Yousuf and Hafeez demanding Babar and Shaheen\“s ouster, army chief Munir\“s ire at PCB, plus Shehbaz govt\“s petrol (Rs 258/L) and diesel hikes worsening economic woes
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160759