search

പ്രേംകുമാർ കോൺഗ്രസ് വേദിയിലേക്ക്; യുവതി പ്രവേശനത്തിൽ നിലപാട് ചോദിച്ച് കോടതി –പ്രധാന വാർത്തകൾ

LHC0088 1 hour(s) ago views 36
  



അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ നാളെ കോൺഗ്രസ് വേദിയിൽ എത്തുമെന്നതാണ് ഇന്നത്തെ പ്രധാന വാർത്തയിലൊന്ന്. ഇതിനോടൊപ്പം മറ്റൊരു അഭ്യൂഹത്തിനും നാളെ വിരാമമാകും. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പഴ്‌സനൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായേക്കും. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാര്‍ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതും ഇന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ ഇന്നു കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പു നല്‍കിയാല്‍, കേരളത്തില്‍ പിണറായി വിജയന്‍ തന്നെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന മുന്‍പ്രസ്താവന പിന്‍വലിക്കാന്‍ തയാറാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറും വ്യക്തമാക്കി. ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽ കൂടി വായിക്കാം

ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ നാളെ കോൺഗ്രസ് വേദിയിൽ എത്തും. കെപിസിസിയുടെ സംസ്കാര സാഹിതിയുടെ നാഗമ്പടത്ത് നടക്കുന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് പ്രേംകുമാർ മുഖ്യാതിഥിയായി എത്തുന്നത്. പ്രേംകുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനെ സംബന്ധിച്ച് കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്നാണു സൂചന.  

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പഴ്‌സനൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായേക്കും. ജില്ലയിലൂടെ കടന്നുപോകുന്ന യുഡിഎഫ് ജാഥയിൽ നാളെ സുരേഷ് പങ്കെടുക്കും.  ഇതുവരെ നിലപാട് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് സുരേഷിന്റെ വാക്കുകളിലെ സൂചന.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും രാജ്യാന്തര സംഭവങ്ങളും ചർച്ചയായി. കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങൾ അബൂബക്കർ മുസല്യാർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. റംസാൻ സന്ദേശവും കൈമാറിയ ശേഷമാണു കൂടിക്കാഴ്ച അവസാനിച്ചത്.  

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാര്‍ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. വിശദവാദം ഏപ്രിലിൽ 7ന് തുടങ്ങും. ശബരിമല യുവതീപ്രവേശമുൾപ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹർജികൾ പരിഗണിച്ചത്.  ADVERTISEMENT Go AD-FREE

വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പു നല്‍കിയാല്‍, കേരളത്തില്‍ പിണറായി വിജയന്‍ തന്നെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന മുന്‍പ്രസ്താവന പിന്‍വലിക്കാന്‍ തയാറാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. കേരളത്തില്‍ തനിക്കറിയാവുന്ന ഏറ്റവും മികച്ച സെക്കുലര്‍ സോഷ്യലിസ്റ്റ് വി.ഡി.സതീശന്‍ ആണെന്നും മണിശങ്കര്‍ അയ്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

  

  

  

  ADVERTISEMENT Go AD-FREE

  

  

  

  

  ADVERTISEMENT GO AD-FREE

  
JUST IN


  • 2 MINUTES AGO   പ്രേംകുമാർ കോൺഗ്രസ് വേദിയിലേക്ക്; യുവതി പ്രവേശനത്തിൽ നിലപാട് ചോദിച്ച് കോടതി –പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 18 MINUTES AGO   1.5 കി മീ നീളം, 14 മീറ്റർ വീതി: കടുത്തുരുത്തി ടൗൺ ബൈപ്പാസ് നിർമാണം അന്തിമഘട്ടത്തിൽ; മാർച്ചിൽ പൂർത്തിയാകും Kottayam
      

         
    •   
         
    •   
        
       

  • 38 MINUTES AGO   ‘സതീശന്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പു നല്‍കണം; എങ്കിൽ വീണ്ടും പിണറായിയെന്ന പ്രസ്താവന പിൻവലിക്കാം’ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Today\“s Recap 16 02 2026
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160834