search

ഭക്ഷണം വിതരണം ചെയ്യുന്ന ഗിഗ് തൊഴിലാളിക്കൊപ്പം ബൈക്കില്‍ ഓര്‍ഡര്‍ എടുത്ത് കെ.സി. വേണുഗോപാൽ

Chikheang 1 hour(s) ago views 393
  



പാളയം∙ ഭക്ഷണം വീടുകളിൽ വിതരണം ചെയ്യുന്ന ഗിഗ് തൊഴിലാളിക്കൊപ്പം സഞ്ചരിച്ച് കെ.സി.വേണുഗോപാൽ. തൊഴിൽമേഖലയിലെ പ്രശ്നങ്ങൾ നേരിട്ടറിയാൻ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഒരാൾക്കൊപ്പം അദ്ദേഹം ബൈക്കിൽ സഞ്ചരിച്ചത്. സെക്രട്ടേറിയറ്റിനു സമീപമുള്ള വൈഎംസിഎയിൽ നിന്ന് എംഎൽഎ ഹോസ്റ്റലിനടുത്തുള്ള ഹോട്ടലിലേക്കായിരുന്നു യാത്ര. തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ കർണാടക മാതൃകയിൽ ഗിഗ് തൊഴിലാളി ക്ഷേമ നിയമം കേരളത്തിലും നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെടുന്നവർക്കു മറ്റു പദവികൾ ലഭിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ യോഗത്തിൽ പറഞ്ഞു. പരാജയപ്പെട്ടാലും സർക്കാർ വന്നാൽ പദവികൾ ലഭിക്കുമെന്ന് ആരും കരുതേണ്ട. അർഹതയുണ്ടായിട്ടും സ്ഥാനാർഥിത്വം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്. ബോർഡ്, കോർപറേഷൻ പദവികൾ അവർക്കു നൽകും. ആരും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാവണം സ്ഥാനാർഥി നിർണയമെന്നു യോഗത്തിൽ അഭിപ്രായമുയർന്നു. സ്ഥാനാർഥി നിർണയത്തിൽ കാലതാമസമുണ്ടാവരുതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. സിറ്റിങ്, സംവരണ സീറ്റുകളിലെ സ്ഥാനാർഥികളെ ഈമാസം തന്നെ പ്രഖ്യാപിക്കും.

നിയമസഭ: തദ്ദേശ തിരഞ്ഞെടുപ്പിലെ രീതി ആവർത്തിക്കും വീടുകയറാൻ കോൺഗ്രസ്
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഭവനസന്ദർശനത്തിലേക്കു കോൺഗ്രസ് കടക്കുന്നു. ഈമാസം 20 മുതൽ 28 വരെ പാർട്ടി നേതാക്കളടക്കം ഭവനസന്ദർശനം നടത്തും. സംസ്ഥാന സർക്കാരിന്റെ വീഴ്ചകളും യുഡിഎഫ് അധികാരത്തിലെത്തിയാൽ ചെയ്യാൻ പോകുന്ന കാര്യങ്ങളും വിശദീകരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ചേർന്ന കെപിസിസി നേതൃയോഗത്തിലാണു തീരുമാനം.

നേതാക്കൾ അവരവരുടെ പ്രദേശത്തുള്ള വീടുകൾ സന്ദർശിക്കും. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് നടത്തിയ ഭവനസന്ദർശനം പാർട്ടിക്കും മുന്നണിക്കും രാഷ്ട്രീയമായി ഗുണം ചെയ്ത സാഹചര്യത്തിലാണ് അത് ആവർത്തിക്കാനുള്ള തീരുമാനം. സമഗ്ര വോട്ടർപട്ടികയുമായി (എസ്ഐആർ) ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രതയോടെ ഇടപെടണമെന്നു യോഗത്തിൽ അഭിപ്രായമുയർന്നു. പാർട്ടിയോട് അനുഭാവമുള്ള വോട്ടുകളിലൊന്നു പോലും പുറത്താകുന്നില്ലെന്ന് ഉറപ്പാക്കാനാണു നിർദേശം. കേന്ദ്ര നിരീക്ഷകൻ സച്ചിൻ പൈലറ്റ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ADVERTISEMENT Go AD-FREE

തദ്ദേശ തിരഞ്ഞെടുപ്പെന്ന സെമിഫൈനലിൽ കോൺഗ്രസ് ജയിച്ചെന്നും ഫൈനലിൽ കപ്പടിക്കുമെന്നും യോഗത്തിനു ശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ പങ്കെടുത്തു.
  English Summary:
Gig workers in Kerala shared their struggles with exploitation and lack of rights with MP KC Venugopal, who rode with a Swiggy worker to understand their plight. He promised to champion a new welfare law to provide them with legal protection and better employment conditions.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163146