search

പ്രേംകുമാറിന് സീറ്റ് നൽകില്ല?; ബോർഡ്–കോർപറേഷൻ പദവി സാധ്യത: ജയൻ ചേർത്തലയുടെ കോട്ടയം വരവ് മാറ്റി

deltin33 1 hour(s) ago views 775
  



കോട്ടയം∙ നടൻ പ്രേംകുമാറിന് നിയമസഭാ സീറ്റ് നൽകുമെന്ന പ്രചാരണം ശക്തമായിരിക്കെ, അത്തരമൊരു ചർച്ച പാർട്ടി തലത്തിൽ നടന്നിട്ടില്ലെന്നു കോൺഗ്രസ് വൃത്തങ്ങൾ. പ്രേംകുമാറും സീറ്റ് ആഗ്രഹിക്കുന്നില്ലെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്. കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രേംകുമാറിനെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ബോർഡ്–കോർപറേഷൻ തലത്തിലുള്ള പദവി നൽകാനാണ് സാധ്യതയെന്നും സൂചനയുണ്ട്.
What you should read next

  • ‘പ്രേംകുമാറിന് ഓഫറൊന്നുമില്ല, ഡേറ്റ് തന്നത് ഇന്നലെ; സിപിഎമ്മിൽ ഭീഷണിയും വിരട്ടലും’ Latest News
      

         
    •   
         
    •   
        
       


ഇതിനിടെ, പ്രേംകുമാറിനൊപ്പം നടൻ ജയൻ ചേർത്തലയെയും ഇന്ന് കോട്ടയത്തെ പരിപാടിയിൽ എത്തിക്കാൻ കോൺഗ്രസ് നീക്കം നടത്തിയിരുന്നു. വൈകിട്ട് നാഗമ്പടത്ത് നടക്കുന്ന കെപിസിസി സംസ്കാര സാഹിതിയുടെ പരിപാടിയിലാണ് മുഖ്യാതിഥിയായി ഇരു നടന്മാരെയും എത്തിക്കാൻ ശ്രമിച്ചത്. എന്നാൽ പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന കെ.സി. വേണുഗോപാൽ ചെന്നൈയിൽ ആയതിനാൽ അദ്ദേഹം എത്തില്ലെന്നായതോടെ ജയൻ ചേർത്തലയുടെ വരവ് മറ്റൊരു ദിവസത്തേക്കു മാറ്റി. ആലപ്പുഴയിൽ നടക്കുന്ന സംസ്കാര സാഹിതിയുടെ തന്നെ പരിപാടിയിൽ കെ.സി. വേണുഗോപാലിനൊപ്പം ജയൻ ചേർത്തല വേദി പങ്കിടും.
What you should read next

  • Exclusive ‘വിവാഹം ചെയ്യാൻ രാഷ്ട്രീയ ജീവിതം അനുവദിക്കില്ലെന്ന് പറഞ്ഞു’: അതിജീവിതയുടെ രഹസ്യമൊഴി Latest News
      

         
    •   
         
    •   
        
       


അതേസമയം, പരിപാടിയിൽ പങ്കെടുക്കാനായി ഇന്ന് രാവിലെയോടെ കോട്ടയത്ത് എത്തിയ പ്രേംകുമാർ സുഹൃത്തിന്റെ വീട്ടിൽ തുടരുകയാണ്. സംസ്കാര സാഹിതിയുടെ പരിപാടിയിലേക്ക് ഇന്നലെ വൈകിട്ടോടെയാണ് പ്രേംകുമാറിനെ ക്ഷണിച്ചതും അദ്ദേഹം ക്ഷണം സ്വീകരിച്ചതും. ജയൻ ചേർത്തല കോൺഗ്രസിൽ ചേരുമെന്ന വാർത്ത ഇന്നലെ രാവിലെയാണു പുറത്തുവന്നത്. ഇന്ന് രാവിലെ ജയനുമായി സി.ആർ. മഹേഷ് എംഎൽഎ സംസാരിച്ചു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ കൂടി കോട്ടയത്തെ പരിപാടിയിലേക്കു പാർട്ടി ക്ഷണിച്ചത്.

∙‘പലയിടത്തും അനൗദ്യോഗിക പ്രചാരണം തുടങ്ങി’

പ്രേംകുമാറിന് നിയമസഭാ സീറ്റ് നൽകുമെന്നത് അഭ്യൂഹം മാത്രമാണെന്നും പാർട്ടി തലത്തിൽ അത്തരമൊരു ചർച്ച നടന്നിട്ടില്ലെന്നുമാണു കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. പ്രേംകുമാറും നിയമസഭാ സീറ്റ് ആഗ്രഹിക്കുന്നില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. പാർട്ടി തീരുമാനം അനുസരിച്ചായിരിക്കും പ്രേംകുമാറിന്റെ നീക്കം. യുഡിഎഫ് അധികാരത്തിലെത്തിയാൽ ബോർഡ്–കോർപറേഷൻ പദവിയാകും പ്രേംകുമാറിനു നൽകാൻ സാധ്യത. ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, സാംസ്കാരിക ക്ഷേമനിധി ബോർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നാണ് പാർട്ടിയുടെ മനസ്സിൽ. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രേംകുമാറിനെ സജീവമാക്കും. ADVERTISEMENT Go AD-FREE

പാർട്ടി നിർദേശ പ്രകാരം സുനിൽ കനഗോലു നടത്തിയ മണ്ഡലതല സർവേകൾ പൂർത്തിയായിട്ടുണ്ട്. പലയിടത്തും സ്ഥാനാർഥികളാകാൻ അവസാനപട്ടികയിൽ ഇടംപിടിച്ചവർ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. അവസാനഘട്ടത്തിൽ അവരെ വിഷമവൃത്തത്തിലാക്കി പ്രേംകുമാറിനെ പരിഗണിക്കേണ്ടി വരുന്നതും നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്. തിരുവനന്തപുരത്തെ ജില്ലാ നേതാക്കളുമായി സംസാരിച്ചു മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് കെപിസിസിയും അറിയിച്ചിട്ടുണ്ട്.

പ്രേംകുമാറുമായി ആശയവിനിമയം നടത്തിയതായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ മനോരമ ഓൺലൈനോടു പറഞ്ഞു. പ്രേംകുമാർ എന്തായാലും കോൺഗ്രസിലേക്കു വരാൻ തയാറാണെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ട്. കെ.സി. വേണുഗോപാലും പ്രേംകുമാറും തമ്മിൽ സംസാരിച്ചു. വൈകാതെ പാർട്ടിയിൽ ചേരുന്ന ദിവസം തീരുമാനിക്കുമെന്നും ശക്തൻ പറഞ്ഞു. കാട്ടാക്കടയിലോ അരുവിക്കരയിലോ അദ്ദേഹത്തെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് അവിടെ ഓരോരുത്തരും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു ശക്തന്റെ പ്രതികരണം. പ്രേംകുമാർ പാർട്ടിയിലേക്കു വരുന്നതിനോട് ജില്ലാ നേതൃത്വത്തിനു പൂർണ യോജിപ്പാണെന്നും ശക്തൻ പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN


  • 29 SECONDS AGO   പ്രേംകുമാറിന് സീറ്റ് നൽകില്ല?; ബോർഡ്–കോർപറേഷൻ പദവി സാധ്യത: ജയൻ ചേർത്തലയുടെ കോട്ടയം വരവ് മാറ്റി Latest News
      

         
    •   
         
    •   
        
       

  • 29 MINUTES AGO   Exclusive ‘വിവാഹം ചെയ്യാൻ രാഷ്ട്രീയ ജീവിതം അനുവദിക്കില്ലെന്ന് പറഞ്ഞു’: അതിജീവിതയുടെ രഹസ്യമൊഴി Latest News
      

         
    •   
         
    •   
        
       

  • 38 MINUTES AGO   പ്രേംകുമാറിനെ പോലെ പുറത്തുവരുന്നവരെ കോണ്‍ഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിക്കും: കെ.സി. വേണുഗോപാല്‍ Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
UDF Stratgey for Jayan Cherthala and Prem Kumar: Amidst strong speculation that actor Premkumar will be given a legislative assembly seat, Congress sources state that no such discussion has taken place at the party level. Sources close to the matter also say that Premkumar is not seeking a seat. Amid rumors of him joining the Congress, the leadership aims to make Premkumar an active part of the election campaign.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
472399