തൊടുപുഴ ∙ ചിന്നക്കനാൽ സൂര്യനെല്ലിയിൽ റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെ നിർമിച്ച റിസോർട്ടിന്റെ പ്രവർത്തനം നിർത്തിവയ്പിക്കാനെത്തിയ ഉദ്യോഗസ്ഥസംഘത്തിനു നേരെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗത്തിന്റെ ഭീഷണി. ജില്ലാ സെക്രട്ടേറിയറ്റംഗം എൻ.പി.സുനിൽകുമാറാണ് ‘ഇവിടെ ഒഴിപ്പിക്കൽ വേണ്ടെന്നും മുന്നിൽ വന്നാൽ ചവിട്ടി കഴുത്തൊടിക്കുമെന്നും’ ഉടുമ്പൻചോല ഭൂരേഖാ തഹസിൽദാർ സിദ്ദിഖ് കുട്ടി, ചിന്നക്കനാൽ വില്ലേജ് ഓഫിസർ വി.സന്തോഷ്കുമാർ എന്നിവരുൾപ്പെടെയുള്ള റവന്യു സംഘത്തോടു പറഞ്ഞത്.
What you should read next
- പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്: സിപിഎം നേതാവിന് വീണ്ടും പരോൾ Latest News
സൂര്യനെല്ലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ റിസോർട്ടിന്റെ പ്രവർത്തനം നിർത്തിവയ്പിക്കാൻ റവന്യു സംഘം എത്തിയത് ഹൈക്കോടതി ഉത്തരവു പ്രകാരമാണ്. സിപിഎം പ്രവർത്തകർ തടഞ്ഞതോടെ റവന്യു സംഘം, ഉടമയിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയ ശേഷം മടങ്ങി. സുനിൽകുമാറിനെ കൂടാതെ ജില്ലാ കമ്മിറ്റിയംഗം വി.വി.ഷാജി, ഏരിയ കമ്മിറ്റിയംഗം വി.എക്സ്.ആൽബിൻ എന്നിവരും പ്രവർത്തകർക്കൊപ്പമുണ്ടായി.
JUST IN
-
49 SECONDS AGO ‘ചവിട്ടി കഴുത്തൊടിക്കും’; റിസോർട്ടിലെത്തിയ സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ Latest News
-
24 MINUTES AGO 40,000 കോടിയുടെ തിരിമറി: അന്വേഷണ കുരുക്കിൽ ഭർത്താവ്; ഇ.ഡിക്ക് മുൻപിൽ രണ്ടാംവട്ടവും എത്താതെ ടീന അംബാനി Business News
-
1 HOUR 20 MINUTES AGO ആർസിബിയെ വിൽക്കാനുള്ള നീക്കം തകൃതി; സ്വന്തമാക്കാൻ നീണ്ടനിര, കോലിയുടെ ടീമിന് ഇനി പുതിയ ഉടമ Business News
VIEW MORE
English Summary:
Threat from CPM district secretariat member against Revenue team over illegal resort operation in Thodupuzha, Kerala. The incident occurred when the team visited to stop the resort\“s operations as per the High Court order. |