ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂറിൽ വെടിനിർത്തലിനു പാക്കിസ്ഥാൻ ഇന്ത്യയോട് അപേക്ഷിച്ചതിന്റെ പ്രധാന കാരണം കിരാന ഹിൽസിലെ ആക്രമണമെന്ന് വ്യോമയാന വിദഗ്ധൻ ടോം കൂപ്പർ. പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നു വിശ്വസിക്കപ്പെടുന്ന കിരാന ഹിൽസിലെ ഭൂഗർഭ അറകളിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങളിലാണ് ഇന്ത്യൻ മിസൈൽ പതിച്ചതെന്നും ഇതിലൂടെ ഇന്ത്യ പാക്കിസ്ഥാന് ‘വ്യക്തമായ സന്ദേശം’ നൽകുകയായിരുന്നെന്നും ടോം കൂപ്പർ എൻഡിടിവിയോടു പറഞ്ഞു.
What you should read next
- ഇന്ത്യയെ വിരട്ടാനിറങ്ങി സ്വയം വെട്ടിലായി പാക്കിസ്ഥാൻ; വാക്സിൻ യുദ്ധം തിരിച്ചടിച്ചു, 10,000 കോടി വെള്ളത്തിൽ Business News
കിരാന ഹിൽസിൽ ആക്രമണം നടത്തിയതായി ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അവിടെ ആക്രമണം നടന്നെന്ന് ടോം കൂപ്പർ തെളിവുകൾ നിരത്തി ഉറപ്പിക്കുന്നു. കുന്നിൻ ചെരിവിലേക്ക് മിസൈലുകൾ പതിക്കുന്ന വിഡിയോ പാക്കിസ്ഥാനിൽനിന്നും പുറത്തുവന്നിട്ടുണ്ട്. ഇത് പ്രദേശവാസികൾ പകർത്തിയതാണ്. ഇതിനു തൊട്ടടുത്തുള്ള റഡാർ സ്റ്റേഷനിൽനിന്നു പുക ഉയരുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിനു മുൻപ് പാക്ക് പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ തകർത്തതിനു തെളിവാണിതെന്ന് ടോം കൂപ്പർ പറയുന്നു. 2025 മേയ് 10നായിരുന്നു ആക്രമണം.
‘‘ഇന്ത്യൻ വ്യോമസേന ആദ്യം റഡാർ സ്റ്റേഷനുകളിൽ ആക്രമണം നടത്തി, പിന്നീട് ഭൂഗർഭ സംഭരണ അറകളിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങളെങ്കിലും തകർത്തു. ഈ തെളിവുകൾ വളരെ വ്യക്തമാണ്. പാക്കിസ്ഥാൻ ആണവ പദ്ധതിയുടെ കേന്ദ്രബിന്ദുവാണ് കിരാന ഹിൽസ്’’ – ടോം കൂപ്പർ പറയുന്നു.
What you should read next
- സ്ത്രീകളെ ചാവേർ ആക്രമണത്തിന് ഉപയോഗിച്ച് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി; പാക്കിസ്ഥാനെ പരിഹസിച്ച് യുവതി Other Countries
ഈ ആക്രമണത്തോടെയാണ്, ഓപ്പറേഷൻ സിന്ദൂറിനു തിരിച്ചടിയെന്നു പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ആരംഭിച്ച ‘ബൻയാൻ-അൽ-മർസൂസ്’ എന്ന ഓപ്പറേഷൻ നിലച്ചത്. പിന്നാലെ, വെടിനിർത്തലിനുള്ള നയതന്ത്ര നീക്കങ്ങൾ പാക്കിസ്ഥാൻ ആരംഭിച്ചു. കിരാന ഹിൽസിൽ ആണവ കേന്ദ്രം ഉണ്ടെന്ന് യുഎസിലെ ആണവ ശാസ്ത്രജ്ഞരിലൂടെ വിവരം ലഭിച്ചിട്ടുണ്ടെന്നും ടോം കൂപ്പർ പറയുന്നു. ഇതിനു തൊട്ടടുത്തായി എഫ്-16 വിമാനങ്ങൾ സൂക്ഷിക്കുന്ന സർഗോധയെ കുറിച്ചും കൂപ്പർ വിശദീകരിച്ചു. ആണവായുധങ്ങൾ ഘടിപ്പിക്കുന്നതിനു വേണ്ടിയാണ് എഫ്-16 വിമാനങ്ങൾ ഇവിടെ സൂക്ഷിക്കുന്നത്. ADVERTISEMENT Go AD-FREE
∙ നിഷേധിച്ചു, പക്ഷേ വിഡിയോ ?
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ, ഓപ്പറേഷൻ സിന്ദൂറിലെ നേട്ടങ്ങൾ വിവരിച്ചുള്ള ഇന്ത്യൻ വ്യോമസേനയുടെ ചെറുവിഡിയോയ്ക്കു പിന്നാലെയും കിരാനയിലെ ആക്രമണത്തെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നിരുന്നു. കിരാന ഹിൽസ് മേഖലയ്ക്ക് സർഗോധ വ്യോമതാവളം ഇന്ത്യ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഇതിനൊപ്പം ‘സമാധാനപാലകർ’ എന്ന തലക്കെട്ടും ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ വാക്കുകളും കിരാന ഹിൽസ് ആക്രമിച്ചെന്ന വാദങ്ങൾക്കു ബലം നൽകി.
What you should read next
- നിരന്തരം ആക്രമണങ്ങൾ: ചാവേറുകളായി സ്ത്രീകൾ, പുഞ്ചിരിച്ച് കൊണ്ട് മരണത്തിലേക്ക്; അശാന്തിയുടെ ബലൂച് Other Countries
∙ ഉത്തരം പുഞ്ചിരി
ഓപ്പറേഷൻ സിന്ദൂർ വേളയിലെ പത്രസമ്മേളനത്തിൽ ജനറൽ എയർ മാർഷൽ എ.കെ. ഭാരതി ചെറുചിരിയോടെയാണ് കിരാന ഹിൽസിനെ കുറിച്ചുള്ള ചോദ്യം നേരിട്ടത്. ‘അവിടെ ആണവ നിലയങ്ങളുണ്ടെന്ന് ഞങ്ങളോട് പറഞ്ഞതിന് നന്ദി, ഞങ്ങൾക്കത് അറിയില്ലായിരുന്നു’ എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിനു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞത്. ഒപ്പം ഇന്ത്യ ഇവിടെ ആക്രമണം നടത്തിയിട്ടില്ലെന്നും പറഞ്ഞിരുന്നു. ADVERTISEMENT Go AD-FREE
JUST IN
-
19 MINUTES AGO ശബരിമല സ്വർണക്കൊള്ള: തന്ത്രിയും പുറത്തേക്ക്, 2 കേസുകളിലും ജാമ്യം Latest News
-
21 MINUTES AGO ‘സിക്കന്ദർ ആവോ... ആവോ’; ക്യാപ്റ്റൻ പാക്ക് വ്യോമസേന പുറത്താക്കിയ ‘റാസ’, ക്രിക്കറ്റിലെ അട്ടിമറി സമ്പത്തിലും തുടരാൻ സിംബാബ്‍വേ, ലക്ഷ്യം ദക്ഷിണാഫ്രിക്ക Business News
-
22 MINUTES AGO LIVE കിരാനയിലെ ഇന്ത്യൻ മിസൈൽ ‘അവസാനത്തെ ആണി’; വെടിനിർത്താൻ പാക്ക് പരക്കംപാച്ചിൽ Latest News
VIEW MORE
English Summary:
Key Reason for Pakistan\“s Ceasefire Request Revealed: Operation Sindoor\“s ceasefire request from Pakistan was driven by the Kirana Hills attack, according to aviation expert Tom Cooper. Indian missiles struck two entrances to underground chambers in Kirana Hills, believed to store Pakistan\“s nuclear weapons, sending a clear message. |
|