ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങളിലൊന്നാണ് റിട്ടയർമെന്‍റിനായുള്ള ഫണ്ടു സമാഹരണം.
ഉയർന്ന ആയുർദൈർഘ്യം, ആരോഗ്യസംരക്ഷണ–ജീവിതശൈലി ചെലവുകളുടെ വർധന എന്നിവ പരിഗണിക്കുമ്പോള്‍, ജോലിയിൽനിന്നു വിരമിച്ചശേഷവും സ്ഥിരമായ വരുമാനം ഉണ്ടായിരിക്കേണ്ടത് ഇന്ന് അത്യാവശ്യമാണ്. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഏറ്റവും അനുയോജ്യമായ മാര്‍ഗം മ്യൂച്വൽഫണ്ട് നിക്ഷേപമാണ്. വരുമാനമുള്ളപ്പോൾ അതനുസരിച്ചു നിക്ഷേപിച്ച് പണം സമാഹരിക്കാനും റിട്ടയർമെന്‍റ് കാലത്ത് അതു കൃത്യമായി പിൻവലിക്കാനും മ്യൂച്വൽഫണ്ട് മികച്ചതാണ്.
What you should read next
- ജർമനിയിൽ ഗുരുതര പ്രതിസന്ധി; നഴ്സുമാരെ കിട്ടാനില്ല, വൻ ശമ്പളം വാഗ്ദാനം, ഉന്നം ഇന്ത്യൻ നഴ്സുമാർ Business News
ജോലിചെയ്യുമ്പോൾ റിട്ടയർമെന്റിനായി സമ്പത്തു കെട്ടിപ്പടുക്കുന്നതിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതിനായി മ്യൂച്വൽഫണ്ടിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP) ഉപയോഗിക്കാം. നിങ്ങളുടെ ഇഷ്ടാനുസരണം മികച്ചൊരു മ്യൂച്വൽഫണ്ട് തിരഞ്ഞെടുത്ത് ഓരോ മാസവും നിശ്ചിത തുക നിക്ഷേപിക്കുക. അതു നിങ്ങളിൽ സാമ്പത്തിക അച്ചടക്കം വളർത്തും.
ദീർഘകാലത്തിൽ, കോമ്പൗണ്ടിങ്ങിന്‍റെയും റുപീ-കോസ്റ്റ് ആവറേജിങ്ങിന്‍റെയും പ്രയോജനവും ലഭിക്കും. റിട്ടയർമെന്‍റ് ലക്ഷ്യം സാധാരണയായി പതിറ്റാണ്ടുകൾ അകലെയാണെന്നതിനാൽ, നിക്ഷേപകർക്ക് അൽപം റിസ്കുള്ള ഇക്വിറ്റി മ്യൂച്വൽഫണ്ടുകൾതന്നെ നിക്ഷേപത്തിനായി പരിഗണിക്കാം.
ഉദാഹരണത്തിന്, നിങ്ങളുടെ വിരമിക്കലിന് 20 വർഷംകൂടിയുണ്ട് എന്നിരിക്കട്ടെ. അപ്പോൾ ഇക്വിറ്റി മ്യൂച്വൽഫണ്ടിൽ നിക്ഷേപിച്ചാലും വിപണിയിലെ കയറ്റിറക്കങ്ങളുടെ സമ്മർദമില്ലാതെ വലിയൊരു തുക സമാഹരിക്കാൻ സഹായിക്കും. ഇനി അത്ര റിസ്കെടുക്കാൻ താൽപര്യമില്ലെങ്കിൽ നല്ല ഹൈബ്രിഡ് ഫണ്ട് പരിഗണിക്കാം. ഓഹരിയുടെ നേട്ടവും കടപ്പത്രങ്ങളുടെ സുരക്ഷയും സമന്വയിപ്പിക്കുന്ന ബാലൻസ്‍ ഫണ്ടാണ് ഇവ. ADVERTISEMENT Go AD-FREE
ഓർക്കുക, ജോലി അവസാനിക്കുന്നതോടെ നിങ്ങളുടെ വിരമിക്കൽ ആസൂത്രണം അവസാനിക്കുന്നില്ല. അതുവരെ സമാഹരിച്ച തുകയിൽനിന്ന് നിങ്ങൾക്ക് ആവശ്യമായ വരുമാനം നേടുക എന്നതാണ് അടുത്ത ഘട്ടം.ഇവിടെയാണ് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ കടന്നുവരുന്നത് (SWP). മ്യൂച്വൽഫണ്ട് നിക്ഷേപത്തിൽ നിന്നു കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക പിൻവലിക്കുന്ന രീതിയാണിത്. ഇതിലൂടെ ഫലപ്രദമായി പെൻഷനു സമാനമായ ഒരു വരുമാനം സൃഷ്ടിക്കാൻ സാധിക്കും. നിങ്ങൾ തുക പിൻവലിക്കുമ്പോളും മിച്ച മുള്ള തുക മ്യൂച്വൽഫണ്ടിലൂടെ വളരും എന്നതാണ് പ്രധാന നേട്ടം .
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE English Summary:
How to build retirement corpus with mutual funds? Use SIP in equity/hybrid funds for growth via compounding, then SWP for steady pension-like income post-retirement. |