search

എപ്സ്റ്റീൻ വിവാദം: ആൻഡ്രൂ അറസ്റ്റിൽ; കെടിഡിസി സ്ഥാനം രാജിവച്ച് പി.കെ. ശശി – പ്രധാന വാർത്തകൾ

deltin33 2 hour(s) ago views 449
  



എപ്സ്റ്റീൻ ഫയലുകളിൽ പരാമർശം വന്നതിനു പിന്നാലെ ബ്രിട്ടിഷ് രാജകുടുംബാംഗം ആൻഡ്രൂ മൗണ്ട്ബാറ്റൻ–വിൻഡ്സർ അറസ്റ്റിലായതാണ് ഇന്നത്തെ പ്രധാന വാർത്ത. സിപിഎം നേതാവ് പി.കെ ശശി കെടിഡിസി അധ്യക്ഷ സ്ഥാനം രാജി വച്ചതും ചർച്ചകൾക്ക് വഴിത്തുറന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന കെ.ബാബുവിന്റെ പ്രഖ്യാപനം ശ്രദ്ധേയമായി. സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി20യിൽ ചേരുമെന്ന വാർത്തയും ഇന്ന് പ്രധാനപ്പെട്ടതായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.

പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളിൽ പരാമർശം വന്നതിനു പിന്നാലെ ബ്രിട്ടിഷ് രാജകുടുംബാംഗവും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൻ-വിൻഡ്‌സർ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെയാണ് പൊലീസ് രാജകുമാരനെ അറസ്റ്റ് ചെയ്തതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന അഭ്യുഹങ്ങൾക്കിടെ കെടിഡിസി അധ്യക്ഷൻ പി.കെ. ശശി സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനോ പാർട്ടിക്കോ എതിരെ ഒരു പരാമർശവും നടത്തിയിട്ടില്ല.  

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് കെ.ബാബു എംഎൽഎ. താൻ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും മികച്ച സ്ഥാനാർഥിയെ പാർട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നും കെ.ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ADVERTISEMENT Go AD-FREE

സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി20യിൽ ചേരും. ഇന്ന് വൈകിട്ട് കൊച്ചിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ ട്വന്റി20 കോഓർഡിനേറ്റർ സാബു എം. ജേക്കബ് അഖിലിന് ഔദ്യോഗികമായി അംഗത്വം നൽകുമെന്നാണ് വിവരം. കൊട്ടാരക്കര സീറ്റിൽ അഖിൽ മാരാർ എൻഡിഎ സ്ഥാനാർഥിയായേക്കും.

‘ദ് കേരള സ്റ്റോറി 2’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് ആവശ്യം. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണു ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇതു മാറ്റണമെന്നും കണ്ണൂർ ഇടയാർ സ്വദേശി ശ്രീദേവ് നമ്പൂതിരി ഹർജിയിൽ ആവശ്യപ്പെട്ടു. ADVERTISEMENT Go AD-FREE
JUST IN


  • 3 MINUTES AGO   എപ്സ്റ്റീൻ വിവാദം: ആൻഡ്രൂ അറസ്റ്റിൽ; കെടിഡിസി സ്ഥാനം രാജിവച്ച് പി.കെ. ശശി – പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 6 MINUTES AGO   ഹണി എം.വർഗീസിന് സ്ഥലംമാറ്റം; നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി Latest News
      

         
    •   
         
    •   
        
       

  • 29 MINUTES AGO   സ്പിന്നർമാരെ എങ്ങനെ നേരിടും? സഞ്ജു ബെഞ്ചിൽ ഉണ്ട്, പക്ഷേ...; പ്രതികരിച്ച് ഇന്ത്യൻ പരിശീലകൻ Cricket
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Todays Recap: 19-02-2026
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
473633