search

പ്രതിരോധം ഫലിക്കുന്നില്ല; നികേഷ്‌കുമാറിനെതിരെ പടയൊരുക്കം, സിപിഎം സൈബർ സംഘത്തിൽ ഭിന്നത രൂക്ഷം

deltin33 2 hour(s) ago views 180
  



തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സിപിഎമ്മിന്റെ സൈബർ ടീമിൽ ഉടലെടുത്ത ഭിന്നത പരിഹരിക്കാൻ നേതൃത്വം. അതൃപ്തി പ്രകടിപ്പിച്ച മുതിർന്ന അംഗങ്ങളുമായി നേതൃത്വം ചർച്ച നടത്തി. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തു പരിഹരിക്കാമെന്നും പരസ്യപ്രതികരണങ്ങൾക്കു മുതിരരുതെന്നും നേതൃത്വം ഇവരെ അറിയിച്ചു. സൈബർ പ്രചാരണങ്ങൾ പാളിയെന്നും നിലവിലെ രീതികളിൽ വിയോജിപ്പുണ്ടെന്നും സൈബർ ടീമുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന മുതിർന്ന മാധ്യമപ്രവർത്തകരാണ് അറിയിച്ചത്.
What you should read next

  • ആരാണ് കെ. ബാബു പറഞ്ഞ മികച്ച സ്ഥാനാർഥി? കന്നിയങ്കത്തിന് അനിൽ, തിരിച്ചു വരാൻ സാജു പോൾ; രാജീവും എൽദോസും സജീവം Latest News
      

         
    •   
         
    •   
        
       


പാർട്ടി സൈബർ പ്രചാരണത്തിനു ചുക്കാൻ പിടിച്ച നികേഷ് കുമാറിന്റെ നിലപാടുകളോടുള്ള വിയോജിപ്പാണ് ഇവർ രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലെ ഇടപെടൽ ശരിയാകുന്നില്ലെന്ന് മുഖ്യമന്ത്രിയും പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചനകളുണ്ട്. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്കിടെ കുറ്റ്യാടിയിൽ വച്ച് മൊയ്തി എന്നയാൾ പെൻഷൻ കിട്ടിയ പണം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കൈമാറിയതും അദ്ദേഹം തിരികെ നൽകിയതും വാർത്തയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ നേതാക്കൾ തന്നെയാണ് തന്നോട് പെൻഷൻ പണം ഗോവിന്ദന് നൽകാൻ ആവശ്യപ്പെട്ടതെന്നും നൽകിയാൽ അത് തിരിച്ച് തരുമെന്ന് പറഞ്ഞതെന്നും മൊയ്തി പിന്നീട് വെളിപ്പെടുത്തിയത് സിപിഎമ്മിന് വലിയ ക്ഷീണമായി. ഇക്കാര്യങ്ങൾ ഉൾപ്പെടെ മുതിർന്ന അംഗങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
What you should read next

  • ശോഭ സുരേന്ദ്രന്‍ ‘പ്രിയപ്പെട്ട’ സ്ഥാനാർഥി; വട്ടിയൂർക്കാവിൽ എത്തുമോ? 6 മണ്ഡലങ്ങളിൽ പരിഗണിച്ച് ബിജെപി Latest News
      

         
    •   
         
    •   
        
       


സിപിഎമ്മിന്റെ സൈബർ ടീമിനെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മുൻകൈയെടുത്താണ് നികേഷ്‌കുമാറിനെ തലപ്പത്തേക്ക് കൊണ്ടുവന്നത്. എന്നാൽ നികേഷ്‌കുമാർ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുവെന്നും ഏകാധിപത്യം കാണിക്കുന്നുവെന്നുമാണ് ആക്ഷേപം. മേഖലാജാഥകളിൽ ഉൾപ്പടെ കാര്യമായ പ്രചാരണം നൽകാൻ കഴിഞ്ഞില്ല. ആഗോള അയ്യപ്പസംഗമം, സ്വർണക്കൊള്ള തുടങ്ങി പാർട്ടി പ്രതിരോധത്തിലാകുന്ന വിഷയങ്ങളിലൊന്നും ഫലവത്തായ പ്രതിരോധം തീർക്കാൻ സൈബർ സംഘത്തിന് കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.
JUST IN


  • 3 MINUTES AGO   എപ്സ്റ്റീൻ വിവാദം: ആൻഡ്രൂ അറസ്റ്റിൽ; കെടിഡിസി സ്ഥാനം രാജിവച്ച് പി.കെ. ശശി – പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 6 MINUTES AGO   ഹണി എം.വർഗീസിന് സ്ഥലംമാറ്റം; നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജി Latest News
      

         
    •   
         
    •   
        
       

  • 29 MINUTES AGO   സ്പിന്നർമാരെ എങ്ങനെ നേരിടും? സഞ്ജു ബെഞ്ചിൽ ഉണ്ട്, പക്ഷേ...; പ്രതികരിച്ച് ഇന്ത്യൻ പരിശീലകൻ Cricket
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Divisions emerged in CPM\“s cyber team before Kerala assembly elections. Leadership held discussions with disgruntled senior members over ineffective propaganda and disagreements with current methods.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
473633