അമ്പലപ്പുഴ∙ കളിക്കുന്നതിനിടയിൽ കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ കോമന പുതുവൽ അഭിഷേകിന്റെ (11) മൃതദേഹമാണ് പായൽക്കുളങ്ങര തീരത്ത് കണ്ടെത്തിയത്. ബുധൻ വൈകിട്ടാണ് അഭിഷേകിനെ കോമന തീരത്തു നിന്നും കാണാതായത്. കുട്ടിയുടെ വസ്ത്രങ്ങൾ നേരത്തെ കടപ്പുറത്തു നിന്നു കണ്ടെത്തിയിരുന്നു. English Summary:
Ambalappuzha student body found on the Paayalkkulangara coast after the child went missing while playing in the sea. The deceased has been identified as Abhishek, an 11-year-old sixth-grade student from Komana. |