search

സ്വർണവില ലാഭമെടുപ്പിൽ തട്ടി ഇടിഞ്ഞു; കേരളത്തിലും വൻ കുറവ്, രാജ്യാന്തര വിപണിക്ക് യുദ്ധം-പലിശ ‘കാത്തിരിപ്പ് മൂഡ്’

deltin33 1 hour(s) ago views 329
  



സ്വർണവില ഇറാൻ-യുഎസ് യുദ്ധഭീതി, യുഎസിലെ ‘പലിശത്തർക്കം’ എന്നിവയുടെ കരുത്തിൽ കുതിച്ചുമുന്നേറുന്നതിനിടെ ലാഭമെടുപ്പിൽ തെന്നി ഇടിഞ്ഞു. കേരളത്തിൽ ഇന്നു രാവിലെ ഗ്രാമിന് 100 രൂപ താഴ്ന്ന് വില 14,315 രൂപയായി. പവന് 800 രൂപ കുറഞ്ഞ് 1,14,520 രൂപയും.  

ഇറാനും യുഎസും തമ്മിൽ സംഘർഷമുണ്ടായേക്കുമെന്ന ഭീതിയുണ്ടെങ്കിലും അതൊരു യുദ്ധത്തിലേക്ക് നീളുംമുൻപ് സമവായമുണ്ടാകുമെന്ന വിലയിരുത്തലാണ് വിപണിക്കുള്ളത്. യുഎസിൽ ഇനി അടുത്തെങ്ങും പലിശഭാരം കുറയ്ക്കില്ലെന്ന് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സൂചിപ്പിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ 2 കാര്യങ്ങളും സ്വർണത്തിന് പ്രതികൂലമാണ്.

∙ യുദ്ധംപോലുള്ള സാഹചര്യങ്ങളിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയുമായി സ്വർണവില കുതിക്കും.
∙ പലിശനിരക്ക് കുറഞ്ഞാൽ ഡോളറും ബോണ്ട് യീൽഡും തളരുകയും സ്വർണവില കൂടുകയും ചെയ്യും.
ALSO READ

  • LIVE 200% തീരുവ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടിയെന്ന് ട്രംപ്; എല്ലാവരെയും വിരട്ടാൻ നോക്കേണ്ടെന്ന് പുട്ടിൻ, ഇറാന് ‘വഴങ്ങാൻ’ 10 ദിവസം സമയം Stock Market
      

         
    •   
         
    •   
        
       


നിലവിൽ യുദ്ധവും പലിശ കുറയാനുള്ള സാഹചര്യവും ഉണ്ടാകുമോയെന്ന കാത്തിരിപ്പ് മൂഡിലേക്ക് വിപണി കടന്നുകഴിഞ്ഞു. പുറമേ, ഇന്നലെ വില കൂടിയതു മുതലെടുത്തുള്ള ലാഭമെടുപ്പ് തകൃതിയായതും സ്വർണവിലയെ താഴേക്കുനയിച്ചു. രാജ്യാന്തര വിപണിയിൽ ഇന്നലെ ഔൺസിന് 5,000 ഡോളറിന് മുകളിലായിരുന്ന വില ഇന്ന് കേരളത്തിലെ വിലനിർണയ വേളയിൽ 4,900 നിലവാരത്തിലേക്ക് താഴ്ന്നു. ഇത് സംസ്ഥാനത്ത് സ്വർണവില കുറയാനും സഹായിച്ചു. ADVERTISEMENT Go AD-FREE

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്നുരാവിലെ 18 കാരറ്റ് സ്വർണവില ഗ്രാമിന് 85 രൂപ കുറഞ്ഞ് 11,820 രൂപയാണ്. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 270 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 85 രൂപ കുറഞ്ഞ് 11,760 രൂപ. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 270 രൂപ.
What you should read next

  • ഇറാനെ ‘അടിക്കാൻ’ ട്രംപ്; ബ്രിട്ടീഷ് താവളത്തിൽ നിന്ന് വേണ്ടെന്ന് സ്റ്റാർമർ, വീണ്ടും ‘ഡീഗോ ഗാർഷ്യ’, വിഴിഞ്ഞത്തിനും തോപ്പുംപടിക്കും എന്തുബന്ധം? Economy
      

         
    •   
         
    •   
        
       


  • ബിരിയാണിയിലും നികുതിക്കൊള്ള; റസ്റ്ററന്റുകൾ തട്ടിച്ചത് 70,000 കോടി, ‘എഐ’ ഉപയോഗിച്ചു പിടിച്ച് ഇൻകം ടാക്സ് വകുപ്പ് Business News
      

         
    •   
         
    •   
        
       


ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity English Summary:
Why did Kerala gold prices crash today amid Iran-US tensions and steady US Fed rates?
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
473953