പയ്യന്നൂർ ∙ ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം. ചെന്നൈ – മംഗളൂരു മെയിൽ ഇന്ന് രാവിലെ പത്ത് മണിയോടെ പയ്യന്നൂരിൽ എത്തിയപ്പോഴാണ് ട്രെയിനിന്റെ പിൻഭാഗത്തെ ജനറൽ കംപാർട്ട്മെന്റിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. 60 വയസ്സോളം പ്രായമുള്ള ഇയാളെ തിരച്ചറിയാൻ സാധിച്ചില്ല.
What you should read next
പകൽ ബ്യൂട്ടിപാർലർ ഉടമ, രാത്രി ‘മാഡം വിഷം’; ഡൽഹി ‘ഭരിക്കുന്ന’ വനിതാ ഡോൺ പിടിയിൽ Latest News
ട്രെയിൻ പഴയങ്ങാടി എത്തിയപ്പോൾ ശുചിമുറി തുറക്കാതെ വന്നതോടെ യാത്രക്കാർ ഗാർഡിനെ വിവരം അറിയിച്ചു. ഗാർഡ് പാലക്കാട് ഓഫിസിൽ വിവരം അറിയിക്കുകയും അവിടെ നിന്നുള്ള നിർദേശ പ്രകാരം പയ്യന്നൂരിൽ ആംബുലൻസും അഗ്നിരക്ഷാസേനയും കാത്തു നിൽക്കുകയുമായിരുന്നു. ട്രെയിൻ പയ്യന്നൂർ സ്റ്റേഷനിൽ നിർത്തിയപ്പോൾ വാതിൽ തകർത്ത് നോക്കിയപ്പോഴാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Just in
JUST IN
58 SECONDS AGO ചെന്നൈ – മംഗളൂരു മെയിലിലെ ശുചിമുറിയിൽ വയോധികൻ മരിച്ച നിലയിൽ Latest News
24 MINUTES AGO ‘ബിജെപിക്ക് കൈ കൊടുക്കില്ല, വിജയ്ക്ക് മേൽ കടുത്ത സമ്മർദമുണ്ടായി’; സഖ്യസാധ്യത തള്ളി ടിവികെ Latest News
44 MINUTES AGO കോഴിക്കോടൻ ഭക്ഷണങ്ങളുടെ രുചിവിസ്മയം പി.എൻ.എം. സൈനബി നൂർ അന്തരിച്ചു Kozhikode
VIEW MORE
English Summary:
Dead body found in Train Toilet: The body of an elderly man was found in a train toilet. The body was discovered in the lavatory of a general compartment at the rear of the Chennai-Mangaluru Mail when it reached Payyanur around 10 AM this morning.