നോർത്ത് കാരോലൈന∙ അമേരിക്കയിലെ നോർത്ത് കാരോലൈനയിൽ നിന്ന് 2001ൽ കാണാതായ മിച്ചൽ ഹണ്ട്ലി സ്മിത്തിനെ (62) 24 വർഷങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തി. റോക്കിങ്ഹാം കൗണ്ടി ഷെരീഫ് ഓഫിസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. 2001 ഡിസംബർ 9നാണ് 38 വയസ്സുകാരിയായിരുന്ന മിച്ചൽ ക്രിസ്മസ് ഷോപ്പിങ്ങിനായി വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് അവരെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.
What you should read next
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോസ്റ്റ്?; ഡോക്ടറെ രാജ്യം വിടുന്നതിൽ നിന്ന് തടഞ്ഞു Europe News
എഫ്ബിഐ, ഡിഇഎ തുടങ്ങിയ ഏജൻസികൾ വർഷങ്ങളോളം അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച ലഭിച്ച പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പൊലീസ് അവരുമായി നേരിട്ട് സംസാരിച്ച് വ്യക്തിത്വം സ്ഥിരീകരിച്ചു.
താൻ സുരക്ഷിതയാണെന്നും എന്നാൽ ഇപ്പോൾ എവിടെയാണെന്ന വിവരം രഹസ്യമായി വെക്കണമെന്നും മിച്ചൽ പൊലീസിനോട് അഭ്യർഥിച്ചു. ഇവർക്കെതിരെ നിലവിൽ ക്രിമിനൽ കേസുകളൊന്നുമില്ല. മിച്ചൽ സ്വന്തം ഇഷ്ടപ്രകാരം പുതിയൊരു ജീവിതം തിരഞ്ഞെടുത്തതാണെന്ന് മകൾ അമണ്ട സ്മിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു. അമ്മ ജീവനോടെയുണ്ടെന്ന അറിവ് തന്നെ വലിയ ആശ്വാസമാണെന്നും അവർ പറഞ്ഞു.
വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Bring-Michele-Hundley-Smith-Home എന്നfb അക്കൗണ്ടിൽ നിന്ന് ADVERTISEMENT Go AD-FREE English Summary:
Missing Since 2001, Mitchell Huntley Smith Found Alive After 24 Years in North Carolina