search

‘കുടുംബത്തിന്റേത് വലിയ തീരുമാനം’; മൻകി ബാത്തിൽ ആലിൻ ഷെറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

LHC0088 1 hour(s) ago views 594
  



ന്യൂഡൽഹി∙ അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ കുഞ്ഞുമാലാഖ ആലിൻ ഷെറിൻ ഏബ്രഹാമിനെ ‘മൻകി ബാത്തിൽ’ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയതെന്നും മോദി പരാമർശിച്ചു. എല്ലാമായ കുഞ്ഞിനെ നഷ്‌ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
What you should read next

  • ‘ഭീകരതയെ പിന്തുണയ്ക്കുന്നവർ ശത്രുക്കൾ, ഉഭയകക്ഷി വ്യാപാരം 20 ബില്യൻ ഡോളറിനു മുകളിലെത്തിക്കും’ Latest News
      

         
    •   
         
    •   
        
       


ഈയൊരൊറ്റ തീരുമാനം മാതാപിതാക്കളുടെ ചിന്താഗതി എത്രത്തോളം വലുതാണെന്നും അവരുടെ സ്വഭാവമഹിമ എത്രത്തോളം ഉന്നതമാണെന്നും കാണിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ. 9 മാസം മാത്രം പ്രായമുള്ള ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് ഫെബ്രുവരി 5ന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം.

അപകടത്തിൽ ഷെറിനും മാതാപിതാക്കളായ ജെസ്സി ജോണിനും രാജൻ ജോണിനും പരുക്കേറ്റിരുന്നു. ആലിനെ പെബ്രുവരി ആറിനു കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചു. മസ്തിഷ്ക മരണം സംഭവിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് ആലിനെ സംസ്കരിച്ചത്.
  View this post on Instagram

A post shared by Manorama Online (@manoramaonline)

JUST IN


  • 33 SECONDS AGO   ആ ശക്തി ക്ഷയിച്ചു; ട്രംപിന്‍റെ ആയുധം ഒടിഞ്ഞു, അവസരം മുതലാക്കാൻ ഇന്ത്യ? വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി, നെഗോഷ്യേറ്റർ യുഎസിലേക്ക് പോകില്ല Economy
      

         
    •   
         
    •   
        
       

  • 36 SECONDS AGO   ‘കുടുംബത്തിന്റേത് വലിയ തീരുമാനം’; മൻകി ബാത്തിൽ ആലിൻ ഷെറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 45 MINUTES AGO   നടപ്പാതയിൽ വാഹനം ഓടിച്ചാൽ 1,000 രൂപ മുതൽ പിഴ; ഡ്രൈവർക്കെതിരെ കേസ് Kozhikode
      

         
    •   
         
    •   
        
       
VIEW MORE
English Summary:
PM Modi Remembers Alin Sherin Abraham: PM Modi remembers Alin Sherine Abraham, the youngest organ donor in Kerala, in \“Mann Ki Baat\“. Alin\“s parents decided to donate her organs, giving new life to four people amid their grief.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164008