search

വൈറ്റില റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

Chikheang 1 hour(s) ago views 906
  



കൊച്ചി ∙ വൈറ്റില റെയിൽവേ ട്രാക്കിനു സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിനു സമീപം തള്ളിയതെന്നാണ് സംശയം. സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ട് കിട്ടിയിട്ടുണ്ട്.
What you should read next

  • മത്സരപരീക്ഷ എഴുതണം, ഡോക്ടറാകാൻ നിർബന്ധം; അച്ഛനെ വെടിവച്ചു കൊന്ന് മകൻ, സഹോദരി സാക്ഷി Latest News
      

         
    •   
         
    •   
        
       


30 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫൊറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇന്നലെ രാത്രി ആയിരിക്കാം മൃതദേഹം ഇവിടെ കൊണ്ടിട്ടതെന്നാണ് നിഗമനം. മുഖത്ത് ഉൾപ്പെടെ പരുക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പാലത്തിന്റെ തൂണിനോട് ചേർന്നാണ് മൃതദേഹം കിടക്കുന്നത്.
What you should read next

  • അധികാരത്തിൽ പങ്ക് ചോദിക്കരുത്, കോൺഗ്രസിനു കർശന നിർദേശം; മത്സരിക്കാൻ 25 സീറ്റ് Latest News
      

         
    •   
         
    •   
        
       


ട്രെയിനിൽ നിന്ന് ചാടിയതല്ല അല്ലെങ്കിൽ ട്രെയിൻ ഇടിച്ചതല്ല എന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. മൃതദേഹം തിരിച്ചറിയുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
JUST IN


  • 12 MINUTES AGO   കാട്ടുപന്നിയെ വെടിവയ്ക്കാൻ 1500 രൂപയെന്ന് സർക്കാർ; ‘ഉണ്ട’ പോലും ഇല്ലെന്ന് ഷൂട്ടർമാർ! Kollam
      

         
    •   
         
    •   
        
       

  • 14 MINUTES AGO   വൈറ്റില റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം Latest News
      

         
    •   
         
    •   
        
       

  • 33 MINUTES AGO   മത്സരപരീക്ഷ എഴുതണം, ഡോക്ടറാകാൻ നിർബന്ധം; അച്ഛനെ വെടിവച്ചു കൊന്ന് മകൻ, സഹോദരി സാക്ഷി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Dead body found: A young woman was found dead near the Vyttila railway track. Police said they are investigating whether the incident was a murder. It is suspected that she was killed and her body was dumped near the railway track. A mobile phone has been recovered from the vicinity.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166988