search

‘നാളെ വൈകിട്ട് 6ന് മുൻപ് 5 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ വെടിവച്ച് കൊന്നുകളയും’: പിന്നാലെ വെടി, ഗുണ്ടാപ്പിരിവ‌ും ഡിജിറ്റലായി

cy520520 1 hour(s) ago views 686
  



ന്യൂഡൽഹി∙ ‘നാളെ വൈകിട്ട് 6ന് മുൻപ് 5 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ വെടിവച്ച് കൊന്നുകളയും’; വിവിധ രാജ്യാന്തര നമ്പറുകളിൽ നിന്നു മാറിമാറി ഭീഷണികളും പണം ആവശ്യപ്പെട്ട് വിളികളുമെത്തിയപ്പോൾ ഈസ്റ്റ് വിനോദ് നഗർ‌ സ്വദേശിയായ റിയൽ എസ്റ്റേറ്റ് വ്യാപാരി പൊലീസിനെ സമീപിച്ചു. പിറ്റേന്ന് ജനുവരി 12നു മോട്ടർ സൈക്കിളിൽ എത്തിയ 2 പേർ വ്യാപാരിയുടെ വീട്ടിലേക്കു വെടിയുതിർത്തു. ജനലുകളും ചെടിച്ചട്ടികളും തകർത്തു. കുറച്ച് ദിവസങ്ങൾക്കു ശേഷം വടക്കൻ ഡൽഹിയിലെ ബുറാഡിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനും വെടിവയ്പ്പിനുമിടെ അവർ പിടിയിലായി- രണ്ടുപേരും പ്രായപൂർത്തിയാകാത്തവർ. ആരാണു ക്വട്ടേഷൻ ഏൽപിച്ചതെന്ന് ചോദിച്ചപ്പോൾ ആളെ അറിയില്ലെന്നായിരുന്നു മറുപടി. ടെലിഗ്രാമിലൂടെ ലഭിച്ച സന്ദേശം മാത്രമായിരുന്നു പരിചയം. പണം ബിറ്റ്കോയിനായി ലഭിച്ചു. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗങ്ങളെന്നു പരിചയപ്പെടുത്തിയാണ് ടെലിഗ്രാമിൽ ആളുകൾ ബന്ധപ്പെട്ടതെന്നും കുട്ടികൾ പറഞ്ഞു. പതിറ്റാണ്ടിലേറെയായി ജയിലിൽ കഴിയുന്ന ബിഷ്‌ണോയിയുടെ പേരിൽ ക്വട്ടേഷനും പണവും എത്തിയതു വിദേശത്തുനിന്നാണ്; ലക്ഷ്യം ഡൽഹിയിലെ ഇടത്തരം ബിസിനസുകാർ... ഡിജിറ്റൽ അറസ്റ്റിനു പിന്നാലെ ഡിജിറ്റൽ ഗുണ്ടാപ്പിരിവിനും വേദിയാകുകയാണു തലസ്ഥാനനഗരം... ജാഗ്രത! നാളെ നിങ്ങൾക്കും വിളിയെത്തിയേക്കാം...
  

  

ഇന്ദ്രപ്രസ്ഥത്തെ വലയ്ക്കുന്ന ഗുണ്ടാവലയം
രാജ്യതലസ്ഥാനത്തു പുതിയ പണംതട്ടൽ രീതി വ്യാപകമാകുന്നുണ്ട് മുൻകാലങ്ങളിൽ പ്രാദേശിക ഗുണ്ടാസംഘങ്ങൾ പണത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന രീതിയായിരുന്നു പതിവ്. എന്നാൽ ഇന്ന് വിദേശത്തിരുന്നു ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാണ് മാഫിയ സംഘങ്ങൾ ഡൽഹിയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ചെറുകിട വ്യാപാരികൾ മുതൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വരെ നീളുന്നതാണ് ഇരകളുടെ പട്ടിക. ഇത്തരത്തിൽ ഡിജിറ്റൽ ഭീഷണികൾക്കും പണം തട്ടലിലും ഇരയായ സംഭവം ഡൽഹിയിൽ കൂടുകയാണ്. 2023ൽ 204 കേസുകളും 2024ൽ 228 കേസുകളും 2025ൽ 212 കേസുകളും റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

  ADVERTISEMENT Go AD-FREE

ഇന്റർനെറ്റ് കോള്‍, നമ്പർ മാസ്കിങ്– ഹൈടെക് ഭീഷണി
ലോറൻസ് ബിഷ്‌ണോയി ഗുണ്ടാസംഘങ്ങളുടെ പേര് പറഞ്ഞാണു വിദേശത്തുനിന്നും ഭീഷണി കോളുകൾ കൂടുതലും വരുന്നത്. സിം കാർഡുകൾ ആവശ്യമില്ലാത്ത ഇന്റർനെറ്റ് കോളുകൾ വഴി പണം ആവശ്യപ്പെടുന്നതിനാൽ പൊലീസിനു പ്രതികളുടെ ലൊക്കേഷൻ കണ്ടെത്താനാവുന്നില്ല. പണം നൽകാൻ വിസമ്മതിക്കുന്നവരുടെ വീടിനപ മുന്നിലോ സ്ഥാപനത്തിന് മുന്നിലോ ഷൂട്ടർമാരെ അയച്ച് വെടിയുതിർക്കുന്നതാണ് ഇവരുടെ രീതി. ഈ ദൃശ്യങ്ങൾ പകർത്തി ഇരയ്ക്ക് അയച്ചുനൽകി ഭീഷണിപ്പെടുത്തിയാണ് വീണ്ടും പണം ആവശ്യപ്പെടും. ഇരകളുടെ സാമ്പത്തിക ചുറ്റുപാട് അനുസരിച്ച് 5 ലക്ഷം മുതൽ 5 കോടി രൂപവരെ ‘പ്രൊട്ടക്‌ഷൻ മണി’ ചോദിച്ച കേസുകളുണ്ട്. വസ്തു കച്ചവടക്കാർ, ബേക്കറി ഉടമകൾ, ചെറിയ ജ്വല്ലറി ഉടമകൾ, ജിം ഉടമകൾ, സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ, യൂട്യൂബർമാർ, സെക്കൻഡ് ഹാൻഡ് കാർ ഡീലർമാർ, മദ്യ വ്യാപാരികൾ, തുടങ്ങി സ്ഥിര വരുമാനമുള്ള ചെറുകിട വ്യാപാരികള്‍ വരെയാണു ലക്ഷ്യം.

  

ക്വട്ടേഷനുകൾ കൂടുതലും കുട്ടികൾക്ക്
സമൂഹമാധ്യമങ്ങൾ വഴി തൊഴിൽരഹിതരായ യുവാക്കളെയും പ്രായപൂർത്തിയാകാത്തവരെയും കണ്ടെത്തിയാണ് ഓൺലൈൻ ക്വട്ടേഷൻ നൽകുന്നത്. പലപ്പോഴും ഷൂട്ടർമാരും അവരെ നിയന്ത്രിക്കുന്നവരും തമ്മിൽ നേരിട്ട് യാതൊരു ബന്ധവും ഉണ്ടാകാറില്ല. ‘സിഗ്‌നൽ’, ‘ടെലിഗ്രാം’ പോലുള്ള എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയാണു നിർദേശം കൈമാറുന്നത്. ആക്രമണങ്ങൾക്ക് ആവശ്യമുള്ള തോക്കുകളും വാഹനങ്ങളും കുട്ടികൾക്ക് ഓൺലൈൻ സംഘം കൈമാറും. ഇവയും ഓൺലൈൻ പാഴ്സലുകളായി എത്തും. 50,000 രൂപ വരെയാണ് ഓരോ ക്വട്ടേഷനും വാഗ്ദാനം ചെയ്യുന്നതെന്നു പൊലീസ് പറയുന്നു.

ഇരകളാകുന്ന ബിസിനസുകാർ സ്ഥിരമായി എത്തുന്ന ഡൽഹിയിലെ ക്ലബ്ബുകളും ബാറുകളും കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇവിടങ്ങളിലെ ജീവനക്കാർ വഴി വിവരങ്ങൾ ചോരുന്നുണ്ടോ എന്നു പരിശോധിച്ചു വരികയാണ്. ഭീഷണി നേരിടുന്നവർക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പരിശോധന ഭയന്ന് പലരും പരാതിപ്പെടാൻ മടിക്കുന്നത് അന്വേഷണത്തിന് തിരിച്ചടിയാകുന്നു. ADVERTISEMENT Go AD-FREE

ഭീതിയിൽ ബിസിനസ് ലോകം
ഡൽഹിയിലെ പ്രമുഖ ബിസിനസ് സംഘങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ട് വെടിവയ്പ് സംഭവങ്ങൾ വർധിക്കുന്നുണ്ട്. പണം തട്ടൽ ലക്ഷ്യമിട്ട് ഗുണ്ടാസംഘങ്ങൾ നടത്തുന്ന ഇത്തരം ആക്രമണങ്ങളിൽ ബിസിനസ് ലോകം ഭീതിയിലാണ്.

∙ 2024 ഓഗസ്റ്റ് 25: ഡൽഹിയിലെ മുഖർജി നഗറിലെ ജ്വല്ലറിക്കു പുറത്തായി ഒരു വെടിവയ്പ് നടക്കുന്നു. ഒരു കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ഉപേക്ഷിച്ചാണ് അക്രമികൾ മടങ്ങിയത്. അന്നേദിവസം തന്നെ തിലക് നഗറിലെ മധുരപലഹാര കടയുടമയുടെ വീടിനു നേരെയും വെടിവയ്പുണ്ടായി. ഇതിന് പിന്നിൽ ‘നന്ദു ഗാങ്’ ആണെന്നാണു പൊലീസ് സംശയിക്കുന്നത്.

∙ 2025 സെപ്റ്റംബർ 14: നരേലയിലെ ഒരു പ്രോപ്പർട്ടി ഡീലറുടെ ഓഫിസിനു നേരെ ലോറൻസ് ബിഷ്ണോയി ഗാങ് വെടിയുതിർത്തു. 5 കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.
  

∙ 2026 ജനുവരി 2: രോഹിണിയിൽ പ്രോപ്പർട്ടി ഡീലറുടെ കാറിന് നേരെ 20 റൗണ്ടിലധികമാണ് അക്രമിസംഘം വെടിയുതിർത്തത്.
  ADVERTISEMENT GO AD-FREE

∙ 2026 ജനുവരി 12: പശ്ചിം വിഹാർ, വെസ്റ്റ് വിനോദ് നഗർ എന്നിവിടങ്ങളിലെ 2 ബിസിനസുകാരുടെ വീടുകൾക്കു നേരെ ബൈക്കിലെത്തിയ സംഘം വെടിവയ്പ് നടത്തി.
  English Summary:
Delhi is experiencing a surge in digital extortion and online threats targeting businesses, with criminals impersonating Lawrence Bishnoi\“s gang and demanding protection money. These sophisticated operations, often facilitated by cryptocurrency and encrypted messaging apps, are creating fear among the business community in the capital.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162751