search

സംസ്ഥാനം കേരളം പേരുമാറ്റുമ്പോൾ തരൂർ പറയുന്നു: നല്ലത്; പക്ഷേ, ഈ പദങ്ങൾക്ക് ഇനിയെന്തു സംഭവിക്കും?

cy520520 1 hour(s) ago views 700
  



തിരുവനന്തപുരം∙ സംസ്ഥാനം പേരുമാറ്റുമ്പോൾ തരൂർ പറയുന്നു: കേരള എന്ന പേരു മാറ്റി കേരളം എന്ന് ആക്കുന്നതൊക്കെ നല്ലത്. പക്ഷേ ഇംഗ്ലിഷ് ഭാഷാപ്രേമികൾക്കായി ഒരു ചോദ്യമുണ്ട്. പുതിയ ‘കേരളം’ എന്ന പേരിനൊപ്പം കേരളീയരെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ‘കേരളൈറ്റ്’ (Keralite), കേരളൻ (Keralan) എന്നീ പദങ്ങൾക്ക് ഇനിയെന്തു സംഭവിക്കും? തിരുവനന്തപുരം എംപി ശശി തരൂരിന്റേതാണ് ചോദ്യം.
  

‘കേരളമൈറ്റ് (Keralamite) എന്നു കേൾക്കുമ്പോൾ ഒരു സൂക്ഷ്മജീവിയെപ്പോലെയും ‘കേരളമിയൻ’ (Keralamian) എന്നത് ഒരു അപൂർവ ധാതുവിനെപ്പോലെയും തോന്നാം. ഈ തിരഞ്ഞെടുപ്പുകാലത്ത് ആവേശമുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് പുതിയ പദങ്ങൾ കണ്ടെത്താൻ ഒരു മത്സരം നടത്തുന്നത് നന്നായിരിക്കും! – തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു. English Summary:
Kerala\“s name change to \“Keralam\“ has sparked a debate, particularly regarding the English terms for its residents. Shashi Tharoor raised questions about the future of \“Keralite\“ and \“Keralan\“ in light of the new official name.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163116