എരുമേലി ∙ കോട്ടയം എരുമേലിയിൽ രേഖകൾ ഇല്ലാത്ത 64 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ. എരുമേലി സ്വദേശിയും മൊബൈൽ ഷോപ്പ് ഉടമയുമായ അബ്ദുൾ ഷുക്കൂറിനെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിടികൂടിയത്. 11 ലക്ഷം രൂപയുടെ മലേഷ്യൻ കറൻസിയും പിടികൂടിയിട്ടുണ്ട്. ബെംഗളൂരുവിൽനിന്ന് പാലായിൽ എത്തിച്ച പണം അവിടെ നിന്ന് കെഎസ്ആർടിസി ബസിലാണ് എരുമേലിയിൽ എത്തിച്ചത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും പണം പിടിച്ചെടുത്തതും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഇത്രയും പണം പിടികൂടിയ സംഭവം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. English Summary:
Erumely hawala money seizure results in the arrest of a local mobile shop owner with ₹64 lakh in undocumented cash and foreign currency. The money, transported from Bengaluru on a KSRTC bus, was intercepted by the Kottayam police\“s DANSAF team following a secret tip. |