കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിന് പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനു നിരന്തര നിരീക്ഷണം ആവശ്യമുള്ളതിനാൽ ഐസിയുവിൽ തന്നെ ചികിത്സ തുടരാൻ തീരുമാനിച്ചതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. ‘കേരള സ്റ്റോറി 2’ സിനിമ റിലീസ് ഹൈക്കോടതി തടഞ്ഞതും പ്രധാന വാർത്തകളിൽ ഇടംപിടിച്ചു. ഹർദീപ് പുരി, അനിൽ അംബാനി എന്നിവരെക്കുറിച്ചുള്ള എപ്സ്റ്റീൻ ഫയൽസിലെ വിവരങ്ങൾ പുറത്തുവിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും ശ്രദ്ധനേടി.
ആരോഗ്യ മന്ത്രി വീണാ ജോർജിനു ചികിത്സ നൽകുന്നതു തുടരാൻ മെഡിക്കൽ ബോർഡ് തീരുമാനം. കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതു കയ്യിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയ്ക്ക് ഇപ്പോഴത്തെ ചികിത്സയിലൂടെ നേരിയ ആശ്വാസം ലഭിച്ചെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യം ഇല്ല. നിരന്തര നിരീക്ഷണം ആവശ്യമുള്ളതിനാൽ ഐസിയുവിൽ തന്നെ ചികിത്സ തുടരാൻ തീരുമാനിച്ചു.
‘കേരള സ്റ്റോറി 2’ സിനിമ റിലീസ് ഹൈക്കോടതി തടഞ്ഞു. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്.
ഹർദീപ് പുരി, അനിൽ അംബാനി എന്നിവരെക്കുറിച്ചുള്ള എപ്സ്റ്റീൻ ഫയൽസിലെ വിവരങ്ങൾ പുറത്തുവിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 3.5 മില്യൻ എപ്സ്റ്റീൻ ഫയലുകൾ ഇനിയും പുറത്തു വന്നിട്ടില്ല. അത് യുഎസ് സർക്കാർ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. അതിൽ മോദിയെക്കുറിച്ചുള്ള വിവരങ്ങളുമുണ്ടെന്നും രാഹുൽ ആരോപിച്ചു. ADVERTISEMENT Go AD-FREE
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൻ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സംസ്ഥാന സർക്കാരിനും വെള്ളാപ്പള്ളിക്കും ഹൈക്കോടതി നോട്ടിസ് അയച്ചു.
ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ബാര്‍ ജീവനക്കാരുടെ സംഘടന ഹൈക്കോടതിയില്‍. ഭരണാനുകൂല സംഘടനയായ സിഐടിയു ആണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ADVERTISEMENT Go AD-FREE
JUST IN
1 MINUTE AGO മന്ത്രിക്ക് ശസ്ത്രക്രിയ വേണ്ടെന്നു മെഡിക്കൽ ബോർഡ്; ‘കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് ഹൈക്കോടതി - പ്രധാന വാർത്തകൾ Latest News
6 MINUTES AGO ഇന്ത്യയും ഇസ്രയേലും ഇനി യുപിഐയിലും \“പാർട്‍ണർ\“, ഡീൽ ഉറപ്പിച്ച് മോദിയും നെതന്യാഹുവും Business News
48 MINUTES AGO ‘വിശപ്പ് സഹിക്കവയ്യാതെ പുറത്തേക്ക്’; നിമിഷനേരം കൊണ്ട് കിട്ടിയത് 11 കോടി, ഭാഗ്യമായി മാറിയത് ‘പ്രിയ നമ്പറുകൾ’ Gulf News
VIEW MORE
English Summary:
Today\“s Recap 26 02 2026